Home Business നിഷ കൃഷ്ണന് ദുബായ് സർക്കാരിന്റെ ​ഗോൾഡൺ വിസ

നിഷ കൃഷ്ണന് ദുബായ് സർക്കാരിന്റെ ​ഗോൾഡൺ വിസ

134
0

ദുബായ്: ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറും മാധ്യമപ്രവർത്തകയുമായ നിഷ കൃഷ്ണന് ദുബായ് സർക്കാരിന്റെ ​ഗോൾഡൺ വിസ അം​ഗീകാരം. സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പുരോ​ഗതി ലക്ഷ്യമിട്ടുള്ള മാധ്യമപ്രവർത്തനവും പരി​ഗണിച്ചാണ് ദുബായ് സർക്കാരിന്റെ ​ഗോൾഡൺ വിസ. യുഎഇയിൽ ദീർഘകാല റെസി‍ഡെൻസി പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ​ഗോൾഡൺ വിസ, വിവിധ മേഖലകളിൽ പ്രാ​ഗത്ഭ്യം തെളിയിച്ചവർക്കുള്ള, ദുബായ് സർക്കാരിന്റെ ആദരവ് കൂടിയാണ്. 2016-ൽ സ്ഥാപിതമായ ചാനൽ അയാം ഡോട്ട് കോം, കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത മീഡിയ സ്റ്റാർട്ടപ്പാണ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ് പ്രോ​ഗ്രാം അലൂമിനയായ നിഷ കൃഷ്ണന് രണ്ടു വട്ടം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ​ഗ്രാന്റും ലഭിച്ചിട്ടുണ്ട്