Home Entertainment ബോളിവുഡ് വരെ നിറഞ്ഞു നിൽക്കുന്ന മലയാളം താരാട്ടുപ്പാട്ട്

ബോളിവുഡ് വരെ നിറഞ്ഞു നിൽക്കുന്ന മലയാളം താരാട്ടുപ്പാട്ട്

265
0

രക്ഷാകർതൃത്വം അത്യന്തം ആസ്വദിക്കുന്ന ആവേശത്തിലാണ് ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. മകൾക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായ ഒരു അച്ഛൻ അദ്ദേഹത്തിൻറെ ഭാഷാ പരിമിതികൾ ഭേദിച്ച് കൊണ്ട് ഒരു മലയാളം താരാട്ട് പാട്ടു തന്നെ പഠിച്ചിരിക്കുകയാണ്. ആലിയ ഭട്ട് അടുത്തിടെ ഒരു ടിവി ഷോയിൽ തൻ്റെ ഭർത്താവ് നടൻ രൺബീർ കപൂർ തങ്ങളുടെ മകൾ രാഹയ്‌ക്കായി ഒരു മലയാളം ഗാനം പഠിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. സാന്ത്വനം എന്ന ചിത്രത്തിന് വേണ്ടി മോഹൻ സിത്താരയുടെ ‘ഉണ്ണി വാവാവോ’ എന്ന ഹൃദയസ്പർശിയായ മലയാളം ഗാനമണ് ബോളിവുഡ് താരം തൻ്റെ മകളെ ഉറക്കാനായി പാടികൊടുക്കുന്നത്. രാഹയെ ചെറുപ്പംമുതലെ പരിചരിക്കുന്ന സ്ത്രീയാണ് ഗാനം ആദ്യമായി രഹയ്ക്ക് ആലപിച്ച് കൊടുത്തത്, സ്ഥിരം പാട്ടു കേട്ട് കിടക്കുന്നത് രാഹ ഒരു ശീലമാക്കിയപ്പോൾ പിന്നീട് രൺബീർ അത് ഏറ്റെടുക്കുകയായിരുന്നു. ഉറക്കം വരുമ്പോഴെല്ലാം ‘മമ്മ വാവോ, പപ്പാ വാവോ’ എന്ന് അവൾ പറയുമെന്ന് ആലിയ പറഞ്ഞു

https://www.instagram.com/reel/DAP8KsGyVUP/?igsh=MWxmMHFhZ3FyZjFmMg==

ഇപ്പോൾ ഇക്കാര്യം വിശദീകരിക്കുന്ന ആലിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാട്ടിൻ്റെ ആദ്യ രണ്ട് വരികളും അവർ പാടുന്നുണ്ട് . അതേസമയം, താരദമ്പതികളുടെ അർപ്പണബോധത്തെയും മകളോടുള്ള സ്നേഹത്തെയും അഭിനന്ദിച്ച് മലയാളികൾക്ക് പുറമെ ഹിന്ദിക്കാരും കമൻ്റ് ബോക്സ് ആഘോഷമാക്കുകയാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി മോഹൻ സിത്താര ഈണം പകർന്ന നിത്യഹരിത ഗാനമാണ് ഉണ്ണി വാവാവോ. കെ.ജെ.യേശുദാസിൻ്റെയും കെ.എസ്.ചിത്രയുടെയും ഹൃദയസ്പർശിയായ സ്വരത്തിൽ ആലപിച്ച ഈ താരാട്ട് പാട്ട് പിന്നീട് മലയാളി സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കി. ഈ ഗാനം മലയാളികൾക്ക് എന്നും ഒരു വികാരമാണെന്ന് മലയാളികൾ അഭിപ്രായപ്പെടുന്നു. ആലിയയുടെ വെളുപ്പെടുത്തലിനു ശേഷം ഗാനത്തിൻ്റെ അവിശ്വസനീയമായ ജനപ്രീതി ലഭിച്ചിട്ടുണ്ട്, ഉണ്ണി വാവാവോ ഇപ്പോൾ ഒരു ‘പാൻ-ഇന്ത്യൻ’ താരാട്ടായി മാറിയെന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.