Home Business ഓറിയന്റല്‍ ട്രൈമെക്‌സ് അവകാശ ഓഹരി വില്‍പ്പന 27 വരെ

ഓറിയന്റല്‍ ട്രൈമെക്‌സ് അവകാശ ഓഹരി വില്‍പ്പന 27 വരെ

80
0

കൊച്ചി: മുന്‍നിര ഗ്രാനൈറ്റ് ഉല്‍പ്പാദകരായ ഓറിയന്റല്‍ ട്രൈമെക്‌സ് അവകാശ ഓഹരി വില്‍പ്പനയിലൂടെ (റൈറ്റ്‌സ് ഇഷ്യൂ) 48.51 കോടി രൂപ സമാഹരിക്കുന്നു. പ്രതി ഓഹരിക്ക് 11 രൂപ നിരക്കില്‍ 4.41 കോടി ഇക്വിറ്റി ഓഹരികളാണ് വിറ്റഴിക്കുന്നത്. സെപ്തംബര്‍ 27ന് റൈറ്റ് ഇഷ്യൂ ക്ലോസ് ചെയ്യും. സമാഹരിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിനും മൂലധന ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. 3:2 അനുപാതത്തിലാണ് അവകാശ ഓഹരി കണക്കാക്കുന്നത്. യോഗ്യരായ ഓഹരി ഉടമകളുടെ പക്കലുള്ള ഓരോ രണ്ട് ഓഹരിക്കും 10 രൂപ മുഖവിലയുള്ള മൂന്ന് അവകാശ ഓഹരികള്‍ എന്ന തോതിലാണിത്.