കൊച്ചി: പ്രീ-എന്‍ജിനിയേര്‍ഡ് ബില്‍ഡിങ് മേഖലയില്‍ (പിഇബി) ഇന്ത്യയിലെ മുന്‍നിരക്കാരായ എം ആന്‍ഡ് ബി എഞ്ചിനീയറിംഗ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക് (ഐപിഒ) അനുമതി തേടി സെബിയ്‌ക്ക് കരടുരേഖ (ഡിആര്‍എച്ച്‌പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 653 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 325 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 328 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരി ഒന്നിന് 10 രൂപയാണ് മുഖവില.
ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.