Home Business ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ എസ്എംബികള്‍ 9500ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ എസ്എംബികള്‍ 9500ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും

0
20

കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ ആമസോണിന്‍റെ വില്‍പ്പനയുടെ ഭാഗമായ കരിഗര്‍, സഹേലി, പ്രാദേശിക കടകള്‍, ലോഞ്ച്പാഡ് എന്നിവയുടെ ഭാഗമായ എസ്എംബികള്‍ 9500ലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ആല്‍പിനോ, ഫൂല്‍, ആസോള്‍, ടാഷ ക്രാഫ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകളും നൂതനമായ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ഡോട്ട്ഇന്നില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ എല്ലാ പിന്‍കോഡുകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാണ്. വീട്, അടുക്കള, പലചരക്ക്, വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 16 ലക്ഷത്തിലധികം വില്‍പ്പനക്കാരുടെ കോടിക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ലഭ്യമാക്കുന്നു.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഉപഭോക്തൃ ഡിമാന്‍ഡില്‍ കുതിച്ചു ചാട്ടത്തിന് വില്‍പ്പനക്കാരെ സജ്ജമാക്കുന്നതിന് വിവധ പദ്ധതികളും ആമസോണ്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഉത്സവ സീസണിനായി തയ്യാറെടുക്കുന്ന വില്‍പ്പനക്കാര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി, സെപ്റ്റംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വന്ന പ്ലാറ്റ്ഫോമിലെ ഒന്നിലധികം ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്കുള്ള വില്‍പ്പന ഫീസില്‍ കുറവ് വരുത്തിയത് ഈയിടെയാണ്. ഈ ഇളവിലൂടെ വില്‍പ്പനക്കാര്‍ക്ക് വിവിധ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഫീസില്‍ മൂന്നു മുതല്‍ 12 ശതമാനംവരെ കുറവു ലഭിക്കും. ദീപാവലി ഷോപ്പിങ് തിരക്കിനിടയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആഘോഷങ്ങള്‍ക്കപ്പുറത്തേക്ക് സുസ്ഥിരമായ വിജയത്തിന് കളമൊരുക്കാനും അവര്‍ക്ക് കഴിയും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ ഷോപ്പിംഗ് ഉല്‍സവമാണ. ഒമ്പതാം തവണയും ഇത് അവതരിപ്പിക്കുന്നതിന്‍റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ സഹായിക്കുകയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ ഉത്സവകാലം എല്ലാവര്‍ക്കും അവിസ്മരണീയമാക്കുകയും വില്‍പ്പനക്കാരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും 16 ലക്ഷത്തിലധികം കച്ചവടക്കാര്‍ കോടിക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളം 100 ശതമാനം സേവനയോഗ്യമായ പിന്‍കോഡുകളിലേക്ക് മൂല്യമേറിയതും വിശ്വസനീയവുമായ ഡെലിവറിയും പ്രതീക്ഷിക്കാമെന്നും ആമസോണ്‍ ഇന്ത്യ സെല്ലിങ് പാര്‍ട്നര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു.

ഉല്‍സവ സീസണിനായി തയ്യാറെടുക്കുന്ന കച്ചവടക്കാരെ സഹായിക്കുന്നതിന് ആമസോണ്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പരിപാടികളുടെ ഒരു പരമ്പര ആതിഥേയത്വം വഹിച്ചിട്ടുണ്ട്, കൂടാതെ ഓണ്‍ലൈനില്‍ വില്‍ക്കുന്നതിന്‍റെ വ്യത്യസ്ഥതകള്‍ മനസിലാക്കുന്നതിനായി നേതൃത്വ ടീമുമായി ഇടപഴകാന്‍ അവരെ സഹായിക്കുന്നു. ആയിരക്കണക്കിന് കച്ചവടക്കാര്‍ പങ്കെടുക്കുകയും ഉല്‍സവ സീസണില്‍ വില്‍പ്പന പരമാവധി കൂട്ടുന്നതിനായുള്ള അവരുടെ പദ്ധതികള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ മികച്ച വില്‍പ്പന നേടാന്‍ സഹായിക്കുന്ന ആമസോണിലെ വിവിധ ടൂളുകളെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും വില്‍പ്പനക്കാര്‍ക്ക് പ്രത്യേക പരിശീലന സെഷനുകളും മാസ്റ്റര്‍ ക്ലാസുകളും നടത്തി. ഇതു കൂടാതെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലെ പ്രകടന മികവനുസരിച്ച് വില്‍പ്പനക്കാര്‍ക്ക് സമ്മാനങ്ങള്‍ (ക്യാഷ് പ്രൈസും രാജ്യാന്തര ട്രിപ്പുകളും ഉള്‍പ്പടെ) നേടാവുന്ന ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്സ് 2024ലും അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാന വില്‍പ്പന ഇവന്‍റുകള്‍ കൈകാര്യം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വില്‍പ്പനക്കാരെ സഹായിക്കുന്ന വില്‍പ്പന ഇവന്‍റ് പ്ലാനര്‍, ഇമേജിങ് സേവനങ്ങള്‍, ലിസ്റ്റിങ് അസിസ്റ്റന്‍റുകള്‍ എന്നിവ പോലുള്ള ജെന്‍-എഐ അടിസ്ഥാനമാക്കിയുള്ള പുതുമകള്‍ പോലെയുള്ള പുതിയ ടൂളുകളുടെയും ഫീച്ചറുകളുടെയും ശക്തമായ സ്യൂട്ട് എസ്എംബികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. സെല്‍ഫ്സര്‍വീസ് രജിസ്ട്രേഷന്‍ (എസ്എസ്ആര്‍ 2. 0) ബഹുഭാഷാ പിന്തുണയും കാര്യക്ഷമമായ രജിസ്ട്രേഷനും ഇന്‍വോയ്സിംഗ് പ്രക്രിയകളും ഉപയോഗിച്ചുള്ള പ്രവേശനം ലളിതമാക്കുമ്പോള്‍, സെയില്‍ ഇവന്‍റ് പ്ലാനര്‍ വില്‍പ്പനക്കാര്‍ക്ക് ആകര്‍ഷകമായ ഡീലുകള്‍ തയ്യാറാക്കാനും ഫലപ്രദമായ ചരക്കു പട്ടിക തയ്യാറാക്കുന്നതിനും വിലയേറിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാനും സഹായിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പുകള്‍ സജ്ജീകരിക്കുന്നതിനും പരസ്യങ്ങള്‍, പ്രൈം, ഡീലുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിനുമുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശം ന്യൂ സെല്ലര്‍ സക്സസ് സെന്‍റര്‍ ലഭ്യമാക്കുന്നു. മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് (എംസിഎഫ്) ആമസോണിന്‍റെ ഡെലിവറി നെറ്റ്വര്‍ക്ക് ഉപയോഗിച്ച് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നത് കച്ചവടക്കാര്‍ക്ക് എളുപ്പമാക്കും.

വില്‍പ്പനക്കാരുടെ ബിസിനസുകള്‍ നിയന്ത്രിക്കാനും വളര്‍ത്താനും വില്‍പ്പനക്കാരെ സഹായിക്കുന്നതിനായി ആമസോണ്‍ സെല്ലര്‍ ആപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുന്നുണ്ട്. കൂപ്പണുകള്‍, ഡീലുകള്‍, സ്പോണ്‍സര്‍ ചെയ്ത ഉല്‍പ്പന്നങ്ങളുടെ പ്രചാരണങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് ഉള്‍പ്പടെ, വില്‍പ്പനക്കാര്‍ക്ക് അവരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ആപ്പ് വഴി സാധ്യമാണ്. പ്രധാന സൂചകങ്ങള്‍ എളുപ്പത്തില്‍ ട്രാക്കുചെയ്യാനും വിശകലനം ചെയ്യാനും വില്‍പ്പനക്കാരെ സഹായിക്കുന്ന ഇന്‍ററാക്റ്റീവ് ബിസിനസ് മെട്രിക്സും ആപ്ലിക്കേഷന്‍ നല്‍കുന്നു.