കൊച്ചി: മുന്‍നിര ഹോട്ടല്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹയാത്തിലെ എക്‌സിക്യൂട്ടീവ് ഷെഫ് കേദാര്‍ ബോബ്‌ഡെയ്ക്ക് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷെഫിനുള്ള പുരസ്‌കാരം. ബാന്‍ഡ്‌വാഗണ്‍ മീഡിയയുടെ പ്രമുഖ മാഗസിനായ ബെറ്റര്‍ കിച്ചന്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മുംബൈ നോവോട്ടല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാഗസിന്‍ മാനേജിങ് എഡിറ്റര്‍ എക്ത ഭാര്‍ഗവ നിന്ന് ഷെഫ് കേദര്‍ ബോബ്‌ഡെ പുരസ്‌കാരം ഏറ്റുവാങ്ങി. 1994 ല്‍ അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അപ്ലൈഡ് ന്യൂട്രീഷന്‍ ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയ കേദാര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2023 ഡിസംബറിലാണ് കേദാര്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തിലെ എക്‌സിക്യൂട്ടീവ് ഷെഫായി ചുമതലയേറ്റത്. ചണ്ഡിഗഢ് ഹയാത്ത് റീജന്‍സി, മുംബൈ ഹയാത്ത് റീജന്‍സി എന്നിവടങ്ങളിലും എക്‌സിക്യൂട്ടീവ് ഷെഫായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ടീം അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും ഫലമാണ് ഈ പുരസ്‌കാരമെന്നും എല്ലാവരുടെയും സഹകരണമില്ലായിരുന്നുവെങ്കില്‍ ഈ നേട്ടം കൈവരിക്കാനാകില്ലായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് ഷെഫ് കേദാര്‍ പറഞ്ഞു.