Home Entertainment നിഖില വിമലിന്‍റെ ‘പെണ്ണ് കേസ്‌’

നിഖില വിമലിന്‍റെ ‘പെണ്ണ് കേസ്‌’

10
0

നിഖില വിമല്‍ നായികയാകുന്ന ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇ ഫോര്‍ എക്സ്പ്രിമെന്‍റ് , ലണ്ടന്‍ ടാക്കീസ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ബാനറില്‍ രാജേഷ് കൃഷ്ണ, മുകേഷ് ആര്‍ മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പെണ്ണ് കേസ്’ ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാഥും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നിഖില വിമല്‍ നായികയായ ഗുരുവായൂര്‍ അമ്പല നടയില്‍, വാഴൈ(തമിഴ്) എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചായാഗ്രഹണം- ഷിനോസ്, എഡിറ്റിംഗ് – സരിന്‍ രാമകൃഷ്ണന്‍, സഹ തിരക്കഥ, സംഭാഷണം – ജ്യോതിഷ് എം, സുനു വി , ഗണേഷ് മലയത്ത്, പ്രൊഡക്ഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ, കലാസംവിധാനം – ഹർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ – ജിനു പി.കെ, കോസ്റ്റ്യും- അശ്വതി ജയകുമാർ, ചീഫ് സോസിയേറ്റ് – ആസിഫ് കുറ്റിപ്പുറം, ടൈറ്റിൽ & പോസ്റ്റർ – നിതിൻ കെ.പി, ഡിജിറ്റൽ പ്രൊമോഷൻ – ടെൻ ജി മീഡിയ.