കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍ക്കായി ലക്കി ഡ്രോ നടത്തുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2025 മാര്‍ച്ച് 31 വരെയുള്ള ലക്കി ഡ്രോയിലൂടെ ഉപഭോക്താവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പെട്ടെന്ന് പണം ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ചെറുകിട വ്യവസായികള്‍, ദിവസവേതനക്കാര്‍, സംരംഭകര്‍ എന്നിവര്‍ക്ക് സാമ്പത്തിക ആവശ്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ചെറിയ തുകയുടെ ഗോള്‍ഡ് ലോണുകള്‍ മുത്തൂറ്റ് മിനി നല്‍കുന്നുണ്ട്. ഇതിലൂടെ 150 കോടിയിലധികം രൂപയുടെ ബിസിനസ് വളര്‍ച്ചയും കമ്പനി പ്രതീക്ഷിക്കുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെയും ഇത് ശക്തിപ്പെടുത്തും.
ദീര്‍ഘകാലമായി വിശ്വസനീയമായ ഒരു ധനകാര്യ മാര്‍ഗ്ഗമാണ് സ്വര്‍ണ പണയ വായ്പയെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ സിഇഒ പി.ഇ. മാത്തായി പറഞ്ഞു. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫലപ്രദമായി വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പ നല്‍കുന്നതിനപ്പുറം ഉപഭോക്താക്കള്‍ക്ക് സൗകര്യവും അവര്‍ക്ക് ഇണങ്ങുന്ന രീതിയില്‍ തടസ്സമില്ലാത്ത വായ്പ അനുഭവവും ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്കി ഡ്രോയ്ക്ക് പുറമേ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക ലഭിക്കുന്ന ഇന്‍സ്റ്റന്റ് ലോണ്‍ വിതരണം, സുഗമമായ ലോണ്‍ മാനേജ്‌മെന്റിനായി ഓണ്‍ലൈന്‍ പുതുക്കലും തിരിച്ചടവും, മുഴുവന്‍ കാലാവധിയിലും പലിശ നിരക്ക് മാറ്റമില്ലാത്ത റിലാക്‌സ് ഗോള്‍ഡ് ലോണ്‍, ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ലോണ്‍ തവണകളായി തിരിച്ചടയ്ക്കാവുന്ന ഫ്‌ളെക്‌സിബിള്‍ തിരിച്ചടവ് പദ്ധതിയായ സൂപ്പര്‍ ഇഎംഐ ലോണ്‍ തുടങ്ങി എളുപ്പത്തിലുള്ള ഡിജിറ്റല്‍ ലോണ്‍ സേവനങ്ങളും മുത്തൂറ്റ് മിനി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.
ലക്കി ഡ്രോയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് അടുത്തുള്ള മുത്തൂറ്റ് മിനി ശാഖ സന്ദര്‍ശിക്കുകയോ 1800 2700 212 എന്ന നമ്പറില്‍ വിളിക്കുകയോ www.muthoottumini.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.