Home Entertainment ബസൂക്ക റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ പോസ്റ്റർ

ബസൂക്ക റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ പോസ്റ്റർ

11
0

വ്യത്യസ്ത വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും മെഗാ സ്റ്റാർ മമ്മൂട്ടി (Mammootty) പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്ന ചിത്രം ബസൂക്കയുടെ (Bazooka) പുതിയ പോസ്റ്റർ പുറത്ത്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 2025, ഏപ്രിൽ 10 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും.

മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗം കാണിച്ചുകൊണ്ടുള്ളതാണ് പുതിയ പോസ്റ്റര്‍. സിനിമ റിലീസ് ചെയ്യാന്‍ ഇനി 50 ദിവസങ്ങള്‍ കൂടി ബാക്കിയുള്ളൂ എന്ന് അറിയിക്കാനാണ് ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ സാഹില്‍ ശര്‍മ, ഛായാഗ്രഹണം നിമിഷ് രവി, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ റോബി വര്‍ഗീസ് രാജ്, എഡിറ്റിങ് നിഷാദ് യൂസഫ്, പ്രവീണ്‍ പ്രഭാകര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എം.എം., കലാസംവിധാനം ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ് ജിതേഷ് പൊയ്യ, എസ് ജോര്‍ജ്, സംഘട്ടനംമഹേഷ് മാത്യു, വിക്കി, പിസി സ്റ്റണ്ട്‌സ്, മാഫിയ ശശി, ചീഫ് അസോ. സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ.

കഴിഞ്ഞ ദിവസം മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. വിനായകനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്.