കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം.
സർവകലാശാല സ്ഥാപിക്കുക ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന പേരിലായിരിക്കും. കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന യൂണിവേഴ്സിറ്റിയുടെ ആദ്യഘട്ട നിക്ഷേപം 350 കോടിയാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉപക്യാമ്പസുകളും സ്ഥാപിക്കും.
നാട്ടില്‍ തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു