Home Business 1700 കോടിയുടെ നിക്ഷേപവുമായി ശക്തി ഗ്രൂപ്പ്

1700 കോടിയുടെ നിക്ഷേപവുമായി ശക്തി ഗ്രൂപ്പ്

4
0

കൊച്ചി: സോളാര്‍ പമ്പുകളുടെയും മോട്ടോറുകളുടെയും മുന്‍നിര നിര്‍മ്മാതാക്കളും വിതരണക്കാരുമായ ശക്തി പമ്പ്‌സ് (ഇന്ത്യ) ലിമിറ്റഡ് രാജ്യത്ത് 1700 കോടി രൂപയുടെ നിക്ഷേപം നടത്തും. മധ്യപ്രദേശിലാണ് കമ്പനി പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.
പിതാംപൂരിലെ ഏകദേശം 64 ഹെക്ടര്‍ വ്യാവസായിക മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ സോളാര്‍ വേഫറുകളില്‍ നിന്നുള്ള സോളാര്‍ സെല്ലുകള്‍, സോളാര്‍ പമ്പിങ് സംവിധാനങ്ങള്‍, ഇലക്ട്രിക് വാഹന ഘടകങ്ങള്‍ എന്നിവയ്ക്കായി അത്യാധുനിക നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കും. പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്ത് വലിയ തൊഴിലവസരങ്ങള്‍ തുറക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സോളാര്‍ പമ്പിങ് വ്യവസായ രംഗത്തെ എല്ലാ ആവശ്യങ്ങളും നിര്‍മ്മിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ കമ്പനിയായി ശക്തി പമ്പ്‌സ് മാറും. 40 വര്‍ഷത്തെ ബിസിനസ് പാരമ്പര്യമുള്ള ശക്തി പമ്പ്‌സ് ഗാര്‍ഹിക, കാര്‍ഷിക, വ്യാവസായിക ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിപുലമായ പമ്പുകളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഊര്‍ജ്ജ കാര്യക്ഷമതയിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ലോകമെമ്പാടുമുള്ള 100ലധികം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ‘സംസ്ഥാനത്തെ വളര്‍ച്ചാ മുന്നേറ്റത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നിക്ഷേപം. പുനരുപയോഗ ഊര്‍ജ്ജ, ഇലക്ട്രിക് വാഹന മേഖലകളില്‍ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം’ ശക്തി പമ്പ്‌സ് ചെയര്‍മാന്‍ ദിനേശ് പട്ടീദാര്‍ പറഞ്ഞു