Home Politics പന്തലിലേക്ക് കയറും മുൻപ് ബൂത്തിലേക്ക്; വിവാഹ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി ആശ

പന്തലിലേക്ക് കയറും മുൻപ് ബൂത്തിലേക്ക്; വിവാഹ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി ആശ

11
0

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തത്തിലും പൗരന്റെ കടമ മറക്കാതെ ഒരു വധു. പത്തനംതിട്ട അടൂരിലെ നെല്ലിമുകൾ സ്വദേശിനി ആശ വിൽസണാണ് തന്റെ വിവാഹദിനത്തിൽ വോട്ട് രേഖപ്പെടുത്താൻ പോളിംഗ് സ്റ്റേഷനിലെത്തി മാതൃകയായത്. വരണമാല്യം അണിയുന്നതിന് മുൻപ് സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തിയ ആശ ബൂത്തിലെ കൗതുകക്കാഴ്ചയായി മാറി.

പാറക്കൂട്ടം സർക്കാർ എൽപി സ്കൂളിലാണ് ആശ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കല്യാണ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സർവ്വ സജ്ജയായി വധു എത്തിയത് വോട്ടർമാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു. എത്ര തിരക്കുണ്ടെങ്കിലും വോട്ട് രേഖപ്പെടുത്തുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓലിക്കിപ്പിച്ചു കൊണ്ടാണ് ആശ തന്റെ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന് ശേഷം വരണമാല്യം അണിയാൻ ആശ വിവാഹ മണ്ഡപത്തിലേക്ക് തിരിച്ചു. ആവേശത്തോടെയും നിറഞ്ഞ ചിരിയോടെയുമാണ് ആശ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായത്.