Home cinema യുട്യൂബ് ട്രെന്റിങ്ങിൽ ‘ഇതിനോ ആദാമേ..’; ‘ഡിസ്കോ’യിലെ ​ഗാനം തരംഗമാകുന്നു

യുട്യൂബ് ട്രെന്റിങ്ങിൽ ‘ഇതിനോ ആദാമേ..’; ‘ഡിസ്കോ’യിലെ ​ഗാനം തരംഗമാകുന്നു

6
0

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ് തിരക്കഥയും നിർമ്മാണവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡിസ്കോ’. ചിത്രത്തിൽ മണികണ്ഠൻ അയ്യപ്പ ഈണം പകർന്ന് പുറത്തിറങ്ങിയ ‘ഇതിനോ ആദാമേ..’ എന്ന ഡാൻസ്  ഗാനം യൂട്യൂബിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾഅഞ്ചു മില്യനിൽ അധികംക്കുള്ളിൽ അഞ്ചു മില്യണിലധികം കാഴ്ചക്കാരെ നേടി യൂട്യൂബ് ട്രെൻഡിംഗിൽ എട്ടാം സ്ഥാനത്താണ് ഈ ഗാനം ഇപ്പോൾ ഉള്ളത്.

മാർഗംകളിപ്പാട്ടിൻ്റെ പരമ്പരാഗത താളവും ആധുനിക റാപ്പിൻ്റെ ബീറ്റും കോർത്തിണക്കിയാണ് മണികണ്ഠൻ അയ്യപ്പ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സുഹൈൽ കോയയും ലെമയും ചേർന്ന് വരികൾ കുറിച്ചിരിക്കുന്ന പാട്ടിൽ ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവർ ആലാപനത്തിൽ പങ്കാളികളായിരിക്കുന്നു. ഗാനത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവ്വഹിച്ചിരിക്കുന്നത് അബിൻ പോളാണ്.

ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന സിനിമയിൽ ആന്റണി വർഗീസ് പെപ്പെ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചെമ്പൻ വിനോദ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, ഇൻഫ്ലുവൻസർ കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അർമോ ഛായാഗ്രഹണവും രോഹിത് വി.എസ് വാരിയത്ത് എഡിറ്റിംഗും ഗോകുൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.