കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ക്രിയേറ്റിവ് ഏജന്സിയായ പോപ്കോണ് ക്രിയേറ്റിവ്സ് സംഘടിപ്പിക്കുന്ന ‘സ്പോര്ട്സ് ഈസ് അവര് ഹൈ’ വാൾ ആർട്ട് മത്സരത്തിൽ ചിത്രകലാകാരന്മാര്ക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്.
ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന സന്ദേശം നൽകുന്ന അവബോധ പരിപാടിയായ ‘വാട്ട്സ് യുവര് ഹൈ’യുടെ 2019, 2023 വർഷങ്ങളിൽ നടന്ന ആദ്യ രണ്ട് സീസണുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്നാം സീസണിൽ കേരള ക്രിക്കറ്റ് ലീഗിലെ ഫിനെസ്സ് തൃശ്ശൂർ ടൈറ്റൻസ് ടീമും സഹകരിക്കുന്നുണ്ട്.
വ്യക്തികള്, ഗ്രൂപ്പുകള്, വിദ്യാര്ത്ഥികള്, ക്ലബ്ബുകള് തുടങ്ങി കേരളത്തിലുടനീളമുള്ളവര്ക്ക് മത്സരത്തില് പങ്കെടുക്കാം.
മത്സരാര്ത്ഥികള്ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട കായിക വിനോദങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള് വരയ്ക്കാം. വരയ്ക്കാനുള്ള ചുവര് കണ്ടെത്തേണ്ടതും അതിനുള്ള അനുവാദം വാങ്ങുന്നതും പങ്കെടുക്കുന്നവരുടെ ഉത്തരവാദിത്തമായിരിക്കും.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: സെപ്റ്റംബർ 25.
മത്സരത്തെ സംബന്ധിച്ച നിബന്ധനകൾക്കും ഫ്രീയായി രജിസ്റ്റര് ചെയ്യാനും https://whatsyourhigh.popkon.in/ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് – 8590962234.