Home Newsroom 72 ദിനത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണീർ കടലായി ഷിരൂർ

72 ദിനത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണീർ കടലായി ഷിരൂർ

41
0

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽ ഒരു മൃതദേഹവുമുണ്ടെന്ന് അധികൃതർ സ്ഥിതീകരിച്ചു. എന്നാൽ ഇത് ആരുടേതാണെന്ന് വ്യകതമായിട്ടില്ല . 72-ദിവസത്തിന് ശേഷമുള്ള നീണ്ട തിരച്ചിലിനൊടുവിലാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയിൽ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാംഘട്ടത്തിലുള്ള തിരച്ചിലിൽ ഡ്രഡ്‌ജിങ് നടത്തിയാണ് ലോറി പുഴയിൽ നിന്ന് കണ്ടെടുത്തത്.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്.