Home Newsroom അർജുന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ

അർജുന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ

25
0

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുന്‍റെ മൃതദേഹം ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അർജുന്‍റെ മരണത്തിൽ അനുശോചനവുമായി മോഹൻലാൽ രംഗത്തെത്തിയത്.

മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിൽ അർജുൻ നൊമ്പരമായി മാറിയെന്ന് താരം ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ അർജുന് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടിയും നടി മഞ്ജു വാര‍്യരും രംഗത്തെത്തിയിരുന്നു.

ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന‍്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അർജുന്‍റെ ലോറി അപകടത്തിൽപ്പെട്ടത്. 72 ദിവസങ്ങൾക്ക് ശേഷമാണ് പുഴയിൽ നിന്നും ലോറിയും അർജുന്‍റെ മൃതദേഹവും കണ്ടെത്തുന്നത്.