കൊച്ചി: വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകമായ എംഎസ്എംഇ മേഖലയെ ശാക്തീകരിക്കുന്ന കാഴ്ചപ്പാട് തുടര്‍ന്നു കൊണ്ട് കണക്ടഡ് സേവനങ്ങളുടെ ശ്രേണി വിപുലമാക്കുന്ന ടാലി സൊല്യൂഷന്‍സ് പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു. ബിസിനസ് മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ ലഭ്യമാക്കുന്ന മുന്‍നിര സാങ്കേതികവിദ്യാ കമ്പനിയായ ടാലി എപിഐ അധിഷ്ഠിത നികുതി ഫയലിങുമായി ബന്ധിപ്പിച്ച സേവനങ്ങളില്‍ ഒരു പുതിയ രീതി കൊണ്ടുവരുന്നു. ഇന്ത്യയിലും ആഗോള തലത്തിലും വിപുലമായ മധ്യവര്‍ഗ മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ അവതരണവും.
കാര്‍ഷിക, ഭക്ഷ്യ സംസ്ക്കരണ മേഖലയിലെയും, ഗാര്‍മന്‍റ്സ്, ടെക്സ്റ്റൈല്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വ്യവസായങ്ങളിലേയും എംഎസ്എംഇ മേഖലയില്‍ കേരളം ഗണ്യമായ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. 2022-23-നു ശേഷം കേരളത്തില്‍ 2.75 ലക്ഷം എംഎസ്എംഇകളാണ് പുതുതായി ആരംഭിച്ചത്. 2023-24-ല്‍ മാത്രം ഒരു ലക്ഷത്തിലേറെ പുതിയ സംരംഭങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമായി. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയാണ് സംസ്ഥാനത്തിന്‍റെ ജിഡിപിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നത്. അതിവേഗം വളരുന്ന എംഎസ്എംഇ മേഖലയാണ് ഇതിനു ശക്തിയേകുന്നത്. ഡിജിറ്റല്‍ രീതിയിലേക്കു മാറാനുള്ള പിന്തുണയുമായി കേരളത്തിലെ എംഎസ്എംഇ മേഖലയെ പിന്തുണക്കുന്നതില്‍ നിര്‍ണായക പങ്കാണ് ടാലി സൊല്യൂഷന്‍സ് വഹിക്കുന്നത്.
ഏറ്റവും പുതിയ പതിപ്പായ കണക്ടഡ് ജിഎസ്ടി എല്ലാ ഓണ്‍ലൈന്‍ ജിഎസ്ടി പ്രവര്‍ത്തനങ്ങളേയും സംയോജിപ്പിച്ച് ജിഎസ്ടി പോര്‍ട്ടല്‍ സന്ദര്‍ശിക്കാതെ തന്നെ മുന്നോട്ടു പോകാനുള്ള സേവനങ്ങള്‍ ലഭ്യമാക്കും. ഇ-ഇന്‍വോയ്സിങ്, ഇ-വേ ബില്‍ ജനറേഷന്‍ സൗകര്യം, വാട്സ്ആപ് ഇന്‍റഗ്രേഷന്‍ തുടങ്ങിയവ അടക്കമുള്ള ടാലിയുടെ കണക്ടഡ് അനുഭവങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പുതിയ അവതരണം സഹായിക്കും. ഇതിനു പുറമെ മിഡില്‍ ഈസ്റ്റില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍റ് കണക്കിലെടുത്ത് ടാലി പ്രൈം 5.0 വിപുലമായ ബഹുഭാഷാ ശേഷിയുമായി ഫോണറ്റിക് പിന്തുണയോടെ അറബി, ബംഗ്ലാ ഭാഷാ ഇന്‍റര്‍ഫേസുകളിലേക്ക് വ്യാപിപ്പിക്കും.
വേഗത്തിലുള്ള ഡാറ്റാ ഡൗണ്‍ലോഡും അപ്ലോഡും ജിഎസ്ടിആര്‍1 റിട്ടേണ്‍ ഫയലിങ്, ടാലിയില്‍ സവിശേഷമായുള്ള ജിഎസ്ടിആര്‍-1 റികോണ്‍, ജിഎസ്ടിആര്‍-3ബി റികോണ്‍ സംവിധാനങ്ങള്‍ എന്നിവ അടക്കമുള്ള പുതിയ റികോണ്‍ ഫ്ളെക്സിബിലിറ്റീസ്, റിസ്ക്ക് ഐഡന്‍റിഫിക്കേഷനിലും ലെഡ്ജര്‍ ക്രിയേഷനിലും ഉള്ള ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) തുടങ്ങിയവ സാധ്യമാക്കുന്ന രീതിയില്‍ ജിഎസ്ടി പോര്‍ട്ടലുമായി നേരിട്ടു കണക്ട്* ചെയ്യുന്നവ അടക്കം നിരവധി സവിശേഷതകളാണ് പുതുതായി അവതരിപ്പിച്ചതിലുള്ളത്. സമ്പൂര്‍ണമായ ‘ബുക്ക് കീപ്പിംഗ് ടു റിട്ടേണ്‍ ഫയല്‍’ വരെ പിന്തുണക്കുന്ന സംയോജിത അനുഭവങ്ങളാണ് ലഭ്യമാക്കുന്നത്.
ഇപ്പോഴത്തെ ഈ അവതരണവും പുതുതായി ഉദ്ദേശിക്കുന്ന പദ്ധതികളും വഴി 2.5 ദശലക്ഷത്തിലേറെ വരുന്ന ഉപഭോക്തൃനിര അടുത്ത മൂന്നു വര്‍ഷങ്ങളിലായി 50 ശതമാനം വര്‍ധിപ്പിക്കാനും 30-40 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. സാങ്കേതിക നവീകരണത്തിലെ തങ്ങളുടെ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ എംഎസ്എംഇകള്‍ക്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ടാലി സൊല്യൂഷന്‍സ് സൗത്ത് സോണ്‍ ജനറല്‍ മാനേജര്‍ അനില്‍ ഭാര്‍ഗവന്‍ പറഞ്ഞു.
എംഎസ്എംഇ മേഖല അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫലപ്രദമായ സാങ്കേതികവിദ്യാ സേവനങ്ങള്‍ തേടുകയാണ്. ടാലി പ്രൈം 5.0 ലളിതവും സുരക്ഷിതവും വിശ്വസനീയവുമായ പരിഹാരമാണ് ലഭ്യമാക്കുന്നത്. ഇ-ഇന്‍വോയ്സ് തയ്യാറാക്കല്‍, ഉപഭോക്തൃ സൗഹാര്‍ദ്ദ ഡാഷ്ബോര്‍ഡുകള്‍, വാട്സ്ആപ് ഇന്‍റഗ്രേഷന്‍, എക്സല്‍ ഇമ്പോര്‍ട്ട്സ് തുടങ്ങി നിലവിലുള്ളതും പുതിയതുമായ സംവിധാനങ്ങള്‍ വഴി ഇത് ബിസിനസ് ആസൂത്രണം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നു. ബിസിനസുകളെ തങ്ങളുടെ സംവിധാനവുമായി ബന്ധിപ്പിക്കുകയും ഉപഭോക്തൃ അനുഭവങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന വിധത്തിലുള്ള ടാലിയുടെ ദൗത്യവുമായി ഒത്തുചേര്‍ന്നു പോകുന്നതാണ് പുതിയ അവതരണം. സജീവമായ എല്ലാ ടിഎസ്എസ് വരിക്കാര്‍ക്കും പുതിയ അവതരണം സൗജന്യമാണ്.