Home Lifestyle ഹൃദയത്തെ സൂക്ഷിക്കാം

ഹൃദയത്തെ സൂക്ഷിക്കാം

24
0
ഡോ. പി. കെ. അശോകൻ, ഡിഎം. കാർഡിയോളജിസ്റ്റ്, ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്

ഹൃദയാരോഗ്യവും ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ലോക ഹൃദയ ദിനം കൂടി കടന്നു പോയി. വർഷം തോറും ഏകദേശം 17.9 ദശലക്ഷം മരണങ്ങൾക്ക് ഹൃദ്രോഗം കാരണമാകുന്നു. അനാരോഗ്യ ജീവിതശൈലി, മോശം ഭക്ഷണരീതി, മാനസിക സമ്മർദ്ദം എന്നിവയാണ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവ. സമ്മർദ്ദം നിയന്ത്രിക്കുകയും, നിത്യ വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, മതിയായ ഉറക്കം തുടങ്ങി ആരോഗ്യകരമായ ശീലങ്ങൾ അനിവാര്യമാണ്.
ഇന്ത്യയിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണരീതിയും മോശം ജീവിത സാഹചര്യങ്ങളുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്. ജനിതക കാരണങ്ങളുമുണ്ട്. 75 ശതമാനത്തിലധികം അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾക്കും കാരണം ഹൃദ്രോഗമാണ്. അപകടസാധ്യതകൾ നേരത്തെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പ്രതിരോധത്തിനും അനിവാര്യമാണ്.
60 വയസ്സിന് താഴെയുള്ള സ്ത്രീകളിലും 55 വയസ്സിന് താഴെയുള്ള പുരുഷന്മാരിലും ഇന്ന് ഹൃദ്രോഗം കൂടിവരുന്നു. പുകവലി, ഉയർന്ന കൊഴുപ്പ് ഭക്ഷണം, വ്യായാമക്കുറവ്, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
പ്രതിരോധിക്കാനുള്ള വഴികൾ:
1. പുകവലി ഒഴിവാക്കുക:
2. കൃത്യമായി വ്യായാമം ചെയ്യുക:
3. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.
4. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക:
5. മതിയായ ഉറക്കം ഉറപ്പാക്കുക
6. സമ്മർദ്ദം നിയന്ത്രിക്കുക
7. കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുക.