കൊച്ചി: ഫോക്സ്വാഗണ്‍ ഇന്ത്യ വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും വെര്‍ടസ് ജിടി ലൈനും പുറത്തിറക്കി. ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ അവരുടെ വ്യക്തിത്വത്തിന് അനുസരിച്ചുള്ളതാക്കുന്നതാണ് ഈ പുതിയ മോഡലുകള്‍. ടൈഗുണ്‍ ജിടി ലൈനിന് മെച്ചപ്പെടുത്തിയ ഫീച്ചറുകളുടെ പാക്കേജും അവതരിപ്പിച്ചിരിക്കുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ വെര്‍ടസിന്‍റെ ബ്ലാക്ക് തീമിലുള്ള ആശയം കമ്പനി അവതരിപ്പിച്ചു. മികച്ച ജനപ്രീതിയാര്‍ജ്ജിച്ച ഈ സെഡാനെ അടിസ്ഥാനമാക്കി കൊണ്ട് സെഡാന്‍ ബോഡി സ്റ്റൈലില്‍ കരുത്തുറ്റ ഐഡന്‍റിറ്റി വികസിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ രൂപം നല്‍കിയ വെര്‍ടസ് ജിടി ലൈനും വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും ഈ ജനപ്രീതിയാര്‍ജ്ജിച്ച സെഡാനിന്‍റെ ജിടി ബാഡ്ജ് ഡയനാമിസത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു.
ജിടി ലൈനില്‍ പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പുതിയ ഒട്ടേറെ സവിശേഷതകള്‍ അവതരിപ്പിക്കുന്നു. നിശ്ചിത മൂല്യവും അതിനനുസരിച്ചുള്ള വിലയുമുള്ള കാറുകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഹൈലൈന്‍ പ്ലസ് വകഭേദം അവതരിപ്പിക്കുകയാണെന്ന് ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ ആഷിഷ് ഗുപ്ത പറഞ്ഞു.
സെഡാന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആരും മോഹിക്കുന്ന ‘ജിടി’ ബാഡ്ജിനെ കൂടുതല്‍ സ്പോര്‍ട്ടി രൂപമാക്കി വെര്‍ടസ് ജിടി ലൈന്‍ പുറത്തിറക്കുകയാണ് ഫോക്സ് വാഗണ്‍.
1.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിന്‍റെ (6സ്പീഡ് ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍) കരുത്തോടു കൂടി പുതിയ വെര്‍ടസ് ജിടി ലൈന്‍ പുറത്തിറക്കി ഫോക്സ് വാഗണ്‍ ഇന്ത്യ ജിടി ബാഡ്ജിനെ ജനകീയമാക്കുകയാണ്. ഫീച്ചര്‍ പാക്കേജ് കൂടുതല്‍ ആവേശകരമാക്കുന്ന തരത്തില്‍ വെര്‍ടസ് ജിടി ലൈനില്‍ ഇലക്ട്രിക് സണ്‍ റൂഫ്, 20.32 സെ.മീ ഡിജിറ്റല്‍ കോക്പിറ്റ്, വയര്‍ലസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍റ് ആപ്പിള്‍ കാര്‍ പ്ലേ സഹിതമുള്ള 25.65 സെ.മീ വി ബ്ല്യു പ്ലേ ടച്ച്സ്ക്രീന്‍ ഇന്‍ഫോട്ടെയിന്മെന്‍റ്, കീ ലെസ്സ്-പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, ഓട്ടോ ഡിമ്മിങ്ങ് ഐഅര്‍വിഎം, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്ഡ് ലൈറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് 5-സ്റ്റാര്‍ ജിഎന്‍സിഎപി സേഫ്റ്റി റേറ്റിങ്ങിനു മുകളിലുള്ള വെര്‍ടസ് ജിടി ലൈന്‍ 6-എയര്‍ബാഗുകള്‍ ലഭ്യമാക്കുന്നു. സെഡാന്‍ ബോഡി സ്റ്റൈലുമായി ഈ വിഭാഗത്തില്‍ വെര്‍ടസ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ സെഡാനായി മാറിയിരിക്കുന്നു. വെര്‍ടസ് ജിടി ലൈന്‍ (6 എംടി), വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ട് (6 എംടി) എന്നിവയ്ക്ക് യഥാക്രമം 14.07 ലക്ഷം രൂപ (എക്സ്-ഷോറൂം), 17.84 ലക്ഷം രൂപ (എക്സ്-ഷോറൂം) യിലുമാണ് പുറത്തിറക്കിയിരിക്കുന്നത്.