Home Business
14
0

137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് (എംഎഫ്എല്‍) ബിസിനസ്, ടൂവീലര്‍ വായ്പകള്‍ക്ക് പുതിയ ഉല്‍സവകാല കാമ്പെയിന്‍ അവതരിപ്പിച്ചു. മിസ്ഡ് കോളിലൂടെ വ്യക്തികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ് പരസ്യം.

രണ്ടു കാമ്പെയിനുകളും ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായ ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്‍റെ സ്വാധീനവും ഉപയോഗപ്പെടുത്തി എംഎഫ്എല്ലിന്‍റെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു.

ആദ്യ പരസ്യത്തില്‍ ലളിതവും ലഭ്യമായതുമായ വായ്പ ഓപ്ഷനുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇരു ചക്രവാഹനം സ്വന്തമാക്കുക എന്ന ഉപഭോക്താവിന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ഒരു ‘സൂപ്പര്‍സ്റ്റാര്‍ രഹസ്യം’ ഖാന്‍ വെളിപ്പെടുത്തുന്നു. രണ്ടാമത്തെ പരസ്യം ബിസിനസ് വിജയത്തിനായുള്ള ‘ബ്ലോക്ക്ബസ്റ്റര്‍ ടിപ്പ്’ നല്‍കുന്നു. അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള വലിയ ചുവടുവെപ്പ് നടത്താന്‍ സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള താക്കോലായി എംഎഫ്എല്ലിന്‍റെ ബിസിനസ് വായ്പകളെ അവതരിപ്പിക്കുന്നു.

ടൂവീലറിനും ബിസിനസ് വായ്പകള്‍ക്കുമുള്ള ഏറ്റവും പുതിയ പദ്ധതി അവതരിപ്പിക്കുന്നതിലൂടെ സാധരാണക്കാരന്‍റെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിലുമുള്ള പ്രതിജ്ഞാബദ്ധതയാണിതെന്ന് എംഎഫ്എല്‍ സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

ടൂവീലര്‍ വാങ്ങുന്നതിനായാലും ബിസിനസ് വിപുലമാക്കുന്നതിലായാലും എംഎഫ്എല്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്പിലൂടെയും ഇന്ത്യയിലുടനീളമുള്ള എംഎഫ്എല്ലിന്‍റെ 3700ഓളം ബ്രാഞ്ചുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് വായ്പ തെരഞ്ഞെടുക്കാന്‍ അവസരവും സൗകര്യവും വിശ്വാസ്യതയും ലഭ്യമാക്കുന്നുവെന്നും ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍ തങ്ങളുടെ വിശ്വാസ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും ഇത് ഉപഭോക്താക്കളുമായി അടുക്കാനും ഒരു മിസ്ഡ് കോളിലൂടെ വായ്പ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധ്യമാക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

80869 80869ലേക്ക് വിളിച്ച് ബിസിനസ്, ടൂവീലര്‍ വായ്പ ലഭ്യമാക്കാനുള്ള എളുപ്പ മാര്‍ഗമാണ് കാമ്പെയിന്‍ എടുത്ത് കാണിക്കുന്നത്. വിപുലമായ ഉപഭോക്താക്കളിലേക്ക് എംഎഫ്എല്ലിന്‍റെ സന്ദേശം കാര്യക്ഷമമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മൂന്ന് ഭാഷകളില്‍ പ്രചാരണമുണ്ടാകും. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഭാഗമായ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ പദ്ധതിയാണ് ടൂവീലര്‍ വായ്പ.