newsaic – Newsaic https://thenewsaic.com See the whole story Fri, 07 Mar 2025 14:01:46 +0000 en-US hourly 1 https://wordpress.org/?v=6.7.2 ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു https://thenewsaic.com/2025/03/07/featherlite-new-experience-center-in-kochi/ Fri, 07 Mar 2025 14:01:19 +0000 https://thenewsaic.com/?p=666 കൊച്ചി: രാജ്യത്തെ പ്രമുഖ വർക്ക് സ്പേസ് ഫർണിച്ചർ ബ്രാൻഡായ ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു. വൈറ്റില സത്യം ടവറിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം ഫെതർലൈറ്റ് ഗ്രൂപ്പ് അസോ. ഡയറക്ടർ കിരൺ ചെല്ലാരാം, ഡീലർ മാനേജ്മെന്റ് വിഭാഗം ബിസിനസ് ഹെഡ് ജ്യാനേന്ദ്ര സിംഗ് പരിഹാർ എന്നിവർ ചേർന്ന് നിർവഹിച്ചു. 6000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന സെൻ്റർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ ട്രെൻഡുകൾക്ക് അനുസരിച്ചുള്ള വെർക്ക്‌സ്പേസ് ഡിസൈനുകൾ കാണുവാനും മനസിലാക്കുവാനും സാധിക്കും.
വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കനുസൃതമായ ഫർണിച്ചറുകൾ ഗുണനിലവാരവും മികച്ച ഡിസൈനും ഉറപ്പാക്കി രൂപകൽപ്പന ചെയ്തവയാണ്. ഉയരം ക്രമീകരിക്കാവുന്ന വർക്ക് സ്റ്റേഷൻ, മീറ്റിംഗ് പോഡുകൾ, ഓഫീസ് ടേബിൾ, കസേര, സോഫ്റ്റ്-സീറ്റിംഗ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ഡിസൈനുകൾ പരിചയപ്പെടാനുള്ള അവസരമാണ് എക്സ്പീരിയൻസ് സെൻ്ററിലൂടെ കമ്പനി ഒരുക്കിയിരിക്കുന്നത്.

രാജ്യത്ത് അതിവേഗം വളരുന്ന വ്യവസായ കേന്ദ്രങ്ങളിലൊന്നായ കൊച്ചിയിൽ ആരംഭിച്ച പുതിയ എക്സ്പീരിയൻസ് സെൻ്ററിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മികച്ച സേവനം ഉറപ്പാക്കാൻ സാധിക്കുമെന്ന് ഫെതർലൈറ്റ് അസോ. ഡയറക്ടർ കിരൺ ചെല്ലാരാം പറഞ്ഞു.

60 വർഷത്തെ പരിചയസമ്പത്തുള്ള ഫെതർലൈറ്റ്, ഓഫീസ് ഫർണിച്ചർ നിർമ്മാണത്തിന് പുറമെ വിദ്യാർത്ഥികളുടെ പഠനമികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ഫർണിച്ചർ ശ്രേണിയും വിപുലീകരിച്ചിട്ടുണ്ട്. കമ്പനിയുടെ എർഗോണോമിക് ക്ലാസ്റൂം സിറ്റിങ്, ആധുനിക ബെഞ്ച്, ലൈബ്രറി റാക്ക്, ഹോസ്റ്റൽ ഫർണിച്ചർ, പ്രസന്റേഷൻ സ്റ്റേഷൻ എന്നിവ അത്യാധുനിക പഠന ഇടം ഒരുക്കുവാൻ സഹായിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫർണിച്ചർ നിർമ്മിക്കുന്നതിനായി പുതിയ നിർമ്മാണ പ്ലാൻ്റ് അടുത്ത വർഷം ഏപ്രിലിൽ ബാംഗ്ലൂരിൽ പ്രവർത്തനം തുടങ്ങുമെന്നും ചെന്നൈയിൽ 1,50,000 ചതുരശ്ര അടി വിസ്തീർണത്തിൽ മോഡുലാർ
ഫർണിച്ചർ നിർമ്മാണ പ്ലാൻ്റ് ആരംഭിച്ചതായും കമ്പനി അധികൃതർ പറഞ്ഞു.

]]>
കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു https://thenewsaic.com/2025/03/01/veteran-runners-up-from-kochi-felicitated/ Sat, 01 Mar 2025 09:29:43 +0000 https://thenewsaic.com/?p=663 കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളികളായ കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു. മാരത്തണ്‍ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒളിമ്പ്യനും മാരത്തണ്‍ റെയ്സ് ഡയറക്ടറുമായ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ശബരി നായർ എന്നിവർ പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ പത്തിലധികം പേർ പങ്കെടുത്തു. മാരത്തണിന്റെ അനുഭവങ്ങൾ പങ്കുവെച്ച റണ്ണർമാർ ഓടുന്നതിന്റെ പ്രാധാന്യവും ഫെ‍ഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ സാമൂഹ്യ പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ മികച്ച പങ്കാളിത്തം കാഴ്ച്ച വെച്ച ഓറഞ്ച് റണ്ണേഴ്സിന് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

]]>
1700 കോടിയുടെ നിക്ഷേപവുമായി ശക്തി ഗ്രൂപ്പ് https://thenewsaic.com/2025/02/28/1700-investment-by-shakti-group/ Fri, 28 Feb 2025 07:56:10 +0000 https://thenewsaic.com/?p=659 കൊച്ചി: സോളാര്‍ പമ്പുകളുടെയും മോട്ടോറുകളുടെയും മുന്‍നിര നിര്‍മ്മാതാക്കളും വിതരണക്കാരുമായ ശക്തി പമ്പ്‌സ് (ഇന്ത്യ) ലിമിറ്റഡ് രാജ്യത്ത് 1700 കോടി രൂപയുടെ നിക്ഷേപം നടത്തും. മധ്യപ്രദേശിലാണ് കമ്പനി പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.
പിതാംപൂരിലെ ഏകദേശം 64 ഹെക്ടര്‍ വ്യാവസായിക മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ സോളാര്‍ വേഫറുകളില്‍ നിന്നുള്ള സോളാര്‍ സെല്ലുകള്‍, സോളാര്‍ പമ്പിങ് സംവിധാനങ്ങള്‍, ഇലക്ട്രിക് വാഹന ഘടകങ്ങള്‍ എന്നിവയ്ക്കായി അത്യാധുനിക നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കും. പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്ത് വലിയ തൊഴിലവസരങ്ങള്‍ തുറക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സോളാര്‍ പമ്പിങ് വ്യവസായ രംഗത്തെ എല്ലാ ആവശ്യങ്ങളും നിര്‍മ്മിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ കമ്പനിയായി ശക്തി പമ്പ്‌സ് മാറും. 40 വര്‍ഷത്തെ ബിസിനസ് പാരമ്പര്യമുള്ള ശക്തി പമ്പ്‌സ് ഗാര്‍ഹിക, കാര്‍ഷിക, വ്യാവസായിക ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിപുലമായ പമ്പുകളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഊര്‍ജ്ജ കാര്യക്ഷമതയിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ലോകമെമ്പാടുമുള്ള 100ലധികം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ‘സംസ്ഥാനത്തെ വളര്‍ച്ചാ മുന്നേറ്റത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നിക്ഷേപം. പുനരുപയോഗ ഊര്‍ജ്ജ, ഇലക്ട്രിക് വാഹന മേഖലകളില്‍ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം’ ശക്തി പമ്പ്‌സ് ചെയര്‍മാന്‍ ദിനേശ് പട്ടീദാര്‍ പറഞ്ഞു

]]>
ഷെയിൻ നിഗം വീണ്ടും പ്രണയ നായകൻ https://thenewsaic.com/2025/02/25/shane-nigams-haal-to-release-on-april-24/ Tue, 25 Feb 2025 07:03:50 +0000 https://thenewsaic.com/?p=654 ഷെയ്ൻ നിഗം, പ്രശസ്ത തെലുങ്കു നായിക സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹാൽ എന്ന ഹൃദ്യമായ പ്രണയ ചിത്രം ഏപ്രിൽ 24ന് തിയെറ്ററിലെത്തും

ജെ.വി. ജെ. പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നവാഗതനായ വീരയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയായിരിക്കുമിത്. നിഷാദ് കോയയുടേതാണു തിരക്കഥ. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കും.

]]>
രാജേഷ്‌ കൃഷ്ണയുടെ ‘ലണ്ടന്‍ ടു കേരള ’ പുസ്തകം മമ്മൂട്ടി മോഹന്‍ലാലിന് കൈമാറി https://thenewsaic.com/2025/02/24/rajesh-krishnas-book-london-to-kerala-released-by-mohanlal-and-mammootty/ Mon, 24 Feb 2025 11:28:12 +0000 https://thenewsaic.com/?p=651 ഡല്‍ഹി: കാര്‍ മാര്‍ഗം കേരളത്തില്‍ നിന്നും ലണ്ടനിലേയ്ക്ക് കാര്‍ യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എഴുതിയ ‘ലണ്ടന്‍ ടു കേരള’ എന്ന പുസ്തകം മമ്മൂട്ടി മോഹന്‍ലാലിന് കൈമാറി(London to Kerala). ദല്‍ഹിയില്‍ മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്.

മമ്മൂട്ടിയുടെ പുഴു, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നീ ചിത്രങ്ങളിലൂടെ സിനിമ നിര്‍മ്മാണ രംഗത്തെത്തിയ രാജേഷ് യാത്രകളെ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് കൂടിയായ രാജേഷ് നടത്തിയ യാത്രകള്‍ ഒട്ടനവധിയാണ്. ലണ്ടൻ ടു കേരള സോളോ യാത്രയിൽ പത്തൊൻപത് രാജ്യങ്ങളും 75 -ല്‍പ്പരം മഹാനഗരങ്ങളും 49 ദിവസങ്ങൾ കൊണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്താണ് രാജേഷ്‌ കൃഷ്ണ യാത്ര പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസം നടന്ന എട്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും’ എന്ന സെഷനില്‍ പങ്കെടുത്തു രാജേഷ്‌ കൃഷ്ണ തന്‍റെ യാത്രാനുഭവങ്ങള്‍ പങ്കുവച്ചിരുന്നു.

തൻ്റെ ഓരോ യാത്രയിലൂടെയും അനുഭവിച്ചറിഞ്ഞത് പ്രകൃതിയുടെ മനോഹര കാഴ്ച്ചകള്‍ മാത്രമല്ല, വിവിധ നാടുകളിലെ മനുഷ്യരുടെ പച്ചയായ ജീവിതവുമാണെന്ന് രാജേഷ് പറയുന്നു. ഓരോ യാത്രകളും സമ്മാനിക്കുന്നത് പുതിയ അറിവുകളും കാഴ്ച്ചപ്പാടുകളുമാണ്. നമ്മുടെ ചിന്തകള്‍ക്ക് പുതിയമാനം നല്‍കുവാന്‍ യാത്രകള്‍ക്കാകും എന്നും രാജേഷ് പറയുന്നു. യാത്രകളില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതങ്ങളും രാഷ്ട്രീയവും ഏകാനയാത്രയുടെ സൗന്ദര്യവും എല്ലാം ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ഡി.സി ബുക്‌സാണ്.

]]>
കേരളത്തില്‍ ബിസിനസ് വിപുലീകരിച്ച് മാന്‍കാന്‍കോര്‍; നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി https://thenewsaic.com/2025/02/24/mane-kancor-expands-kerala-operations/ Mon, 24 Feb 2025 11:03:25 +0000 https://thenewsaic.com/?p=648 കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ മുന്‍നിര കമ്പനിയായ മാന്‍ കാന്‍കോര്‍ കേരളത്തിലെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുറന്നു. കമ്പനിയുടെ അങ്കമാലി ക്യാമ്പസില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം മാന്‍കാന്‍കോര്‍ ചെയര്‍മാന്‍ ജോണ്‍ മാന്‍ നിര്‍വഹിച്ചു. 17,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് സമുച്ചയം പരിസ്ഥിതി സൗഹൃദവും നൂതന ഡിസൈന്‍ ടെക്‌നോളജിയധിഷ്ഠിതവുമാണ്. ഊര്‍ജ്ജ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി രൂപകല്‍പ്പന ചെയ്ത കെട്ടിടത്തിലും ഇതിനോട് ചേര്‍ന്നുള്ള ക്യാന്റീനിലും ഡിജിയു ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ താപനില കുറയ്ക്കുവാനും വൈദ്യുതി ലാഭിക്കുവാനും സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തിന്
എക്‌സലന്‍സ് ഇന്‍ ഡിസൈന്‍ ഫോര്‍ ഗ്രേറ്റര്‍ എഫിഷന്‍സീസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആന്റി ഓക്‌സിഡന്റ്, നാച്ചുറൽ കളേഴ്സ്,പേഴ്‌സണല്‍ കെയര്‍ ഇന്‍ഗ്രീഡിയന്‍സ്, സ്‌പൈസ് എക്‌സ്ട്രാക്ട് എന്നിവയുടെ ഉത്പാദന രംഗത്ത് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുമാണ് കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുന്നതെന്ന് മാന്‍കാന്‍കോര്‍ ചെയര്‍മാന്‍ ജോണ്‍ മാന്‍ പറഞ്ഞു. ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ കമ്പനി വിപുലീകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ഭാവിയില്‍ നടത്തുമെന്നും വ്യക്തമാക്കി. പുതിയ ഓഫീസ് വെറും കെട്ടിടമല്ലെന്നും സുസ്ഥിരഭാവി സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും ജോണ്‍മാന്‍ പറഞ്ഞു.

ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുമായി ഇതുവരെ കമ്പനി 400 കോടിയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിട്ടുണ്ടെന്ന് മാന്‍കാന്‍കോര്‍ ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ജീമോന്‍ കോര പറഞ്ഞു. സുസ്ഥിരത, നവീനത, മികവ് എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ പ്രതീകമാണ് പുതിയ ഓഫീസ് കെട്ടിടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് മാന്‍കാന്‍കോറിന്റെ പ്രവര്‍ത്തനമെന്ന് പോണ്ടിച്ചേരി ആൻഡ് ചെന്നൈയിലെ ഫ്രാന്‍സിന്റെ കോണ്‍സുല്‍ ജനറല്‍ എറ്റിയേന്‍ റോളണ്ട് പിഗ്യു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന് വ്യവസായ -വാണിജ്യ സഹകരണവും മാനവവിഭവശേഷി കൈമാറ്റവും അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുക, കമ്പനികള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, നവീനതയെ പ്രോത്സാഹിപ്പിക്കുന്ന എന്നീ ലക്ഷ്യത്തോടെ അടുത്ത വര്‍ഷം ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി ഇന്നവേഷന്‍ വര്‍ഷമായി ആചരിക്കും. ഇതില്‍ മാന്‍ കാന്‍കോറിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഫുഡ് ഇന്നവേഷന്‍ പ്രോഗ്രാമിലേക്ക് മാന്‍കാന്‍കോര്‍ ചെയര്‍മാന്‍ ജോണ്‍മാനെ ക്ഷണിക്കുകയും ചെയ്തു. ചടങ്ങില്‍ മാന്‍കാന്‍കോര്‍ ഓപ്പറേഷന്‍സ് സീനിയർ വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, സ്‌പൈസസ് ബോര്‍ഡ്, കെഎസ്‌ഐഡിസി, ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം, സിഐഐ, എഫ്.എ.എഫ്.എ.ഐ,ടൈകേരള, കേരള എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് എന്നിവയുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

]]>
ടിവിഎസ് റോണിന്‍ 2025 അവതരിപ്പിച്ചു https://thenewsaic.com/2025/02/24/tvs-introduces-tvs-ronin-2025/ Mon, 24 Feb 2025 10:49:44 +0000 https://thenewsaic.com/?p=645 കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റോണിന്‍ 2025 എഡിഷന്‍ പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിളാണിത്. ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍ക്കോള്‍ എംബര്‍ എന്നീ രണ്ട് അധിക നിറങ്ങളോടെയാണ് 2025 ടിവിഎസ് റോണിന്‍ എത്തുന്നത്.

ആകര്‍ഷകമായ പുതിയ നിറങ്ങള്‍ക്കൊപ്പം 2025 പതിപ്പിന്റെ മിഡ് വേരിയന്റില്‍ ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്. 1.59 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ നിന്നും 1.35 ലക്ഷം രൂപ പ്രാരംഭവിലയില്‍ (എക്സ്ഷോറൂം) 2025 ടിവിഎസ് റോണിന്‍ സ്വന്തമാക്കാം.

225.9 സിസി എഞ്ചിനാണ് ടിവിഎസ് റോണിന്റെ കരുത്ത്. ഇത് 7,750 ആര്‍പിഎമ്മില്‍ 20.4 പിഎസും 3,750 ആര്‍പിഎമ്മില്‍ 19.93 എന്‍എം ടോര്‍ക്കും നല്‍കും. സുഗമമായ ലോ-സ്പീഡ് റൈഡിങിനായി ഗ്ലൈഡ് ത്രൂ ടെക്നോളജി (ജിടിടി), അനായാസമായ ഗിയര്‍ഷിഫ്റ്റുകള്‍ക്കായി അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് എന്നിവയും മികച്ച ഹാന്‍ഡ്ലിങിനായി അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടിവിഎസ് റോണിന്‍ രാജ്യത്ത് മോഡേണ്‍- റെട്രോ മോട്ടോര്‍ സൈക്കിളിങിനെ പുനര്‍നിര്‍വചിക്കുകയും റൈഡര്‍മാരെ ആത്മവിശ്വാസത്തോടെ പുതിയ പാതകള്‍ പര്യവേക്ഷണം ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്തെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതുക്കിയ മോഡല്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ട്. പുതിയ അനുഭവത്തിലുള്ള അവരുടെ ആവേശകരമായ പ്രതികരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
ആദ്യ സ്വകാര്യ സർവകലാശാല കോഴിക്കോടെന്ന്​ ​ജെയിൻ യൂണിവേഴ്​സിറ്റി https://thenewsaic.com/2025/02/24/jain-university-to-set-up-keralas-first-private-university/ Mon, 24 Feb 2025 07:20:17 +0000 https://thenewsaic.com/?p=642 കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം.

സർവകലാശാല സ്ഥാപിക്കുക ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന പേരിലായിരിക്കും. കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന യൂണിവേഴ്സിറ്റിയുടെ ആദ്യഘട്ട നിക്ഷേപം 350 കോടിയാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉപക്യാമ്പസുകളും സ്ഥാപിക്കും.

നാട്ടില്‍ തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു

]]>
ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ അവാര്‍ഡ് https://thenewsaic.com/2025/02/24/mr-sajjan-jindal-business-leader-of-the-decade/ Mon, 24 Feb 2025 06:01:52 +0000 https://thenewsaic.com/?p=639 കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ഒരു ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ മികച്ച  നേതൃത്വത്തിന് അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ പുരസ്കാരം നേടി.

ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍, വിശിഷ്ടാതിഥി വാണിജ്യ-വ്യവസായ, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രിയായ ശ്രീ. ജിതിന്‍ പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല വായിച്ചു.

ജിന്‍ഡാലിന്‍റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ശ്രദ്ധേയമായ വളര്‍ച്ച നേടി. വരുമാനം ഇരട്ടിയിലധികം വളര്‍ന്ന് 24 ബില്യണ്‍ യുഎസ് ഡോളറായി. അദ്ദേഹത്തിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ  ജെഎസ്ഡബ്ല്യുവിന്‍റെ വാര്‍ഷിക ഉരുക്ക് ഉല്‍പ്പാദന ശേഷി മൂന്നിരട്ടി വളര്‍ന്ന് 39 ദശലക്ഷം ടണ്ണായി. അതോടൊപ്പം  ഗ്രൂപ്പിനെ പുനരുപയോഗ ഊര്‍ജ്ജത്തിലും സിമന്‍റ് ഉല്‍പ്പാദനത്തിലും ഒരു പ്രധാന ശക്തിയാക്കി മാറ്റി.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്‍റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി വളര്‍ന്നു. അതേസമയം അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങളും സൈനിക ഡ്രോണുകളും ഉള്‍പ്പെടെ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിലേക്കും കടന്നു

ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ (എഐഎംഎ) മാനേജിംഗ് ഇന്ത്യ അവാര്‍ഡുകള്‍ ഇന്ത്യയുടെ വ്യവസായ രംഗത്തെ മികച്ച സംഭാവനകളെ ആദരിക്കുന്നു. ഈ അവാര്‍ഡിന്‍റെ 15-ാമത് പതിപ്പിന്‍റെ  പുരസ്കാര ദാന ചടങ്ങില്‍ പ്രശസ്ത പുരസ്കാര ജേതാക്കളും, വ്യവസായ പ്രമുഖരും, എഐഎംഎ ഭാരവാഹികളും ഒത്തുചേര്‍ന്നു.

Photo Caption:

]]> ബസൂക്ക റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ പോസ്റ്റർ https://thenewsaic.com/2025/02/22/bazooka-release-date-announced/ Sat, 22 Feb 2025 07:56:45 +0000 https://thenewsaic.com/?p=633 വ്യത്യസ്ത വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും മെഗാ സ്റ്റാർ മമ്മൂട്ടി (Mammootty) പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്ന ചിത്രം ബസൂക്കയുടെ (Bazooka) പുതിയ പോസ്റ്റർ പുറത്ത്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 2025, ഏപ്രിൽ 10 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും.

മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗം കാണിച്ചുകൊണ്ടുള്ളതാണ് പുതിയ പോസ്റ്റര്‍. സിനിമ റിലീസ് ചെയ്യാന്‍ ഇനി 50 ദിവസങ്ങള്‍ കൂടി ബാക്കിയുള്ളൂ എന്ന് അറിയിക്കാനാണ് ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ സാഹില്‍ ശര്‍മ, ഛായാഗ്രഹണം നിമിഷ് രവി, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ റോബി വര്‍ഗീസ് രാജ്, എഡിറ്റിങ് നിഷാദ് യൂസഫ്, പ്രവീണ്‍ പ്രഭാകര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എം.എം., കലാസംവിധാനം ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ് ജിതേഷ് പൊയ്യ, എസ് ജോര്‍ജ്, സംഘട്ടനംമഹേഷ് മാത്യു, വിക്കി, പിസി സ്റ്റണ്ട്‌സ്, മാഫിയ ശശി, ചീഫ് അസോ. സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ.

കഴിഞ്ഞ ദിവസം മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. വിനായകനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്.

 

]]>