newsaic
വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ
കൊച്ചി: ഫോക്സ്വാഗണ്‍ ഇന്ത്യ വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും വെര്‍ടസ് ജിടി ലൈനും പുറത്തിറക്കി. ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ അവരുടെ വ്യക്തിത്വത്തിന് അനുസരിച്ചുള്ളതാക്കുന്നതാണ് ഈ പുതിയ മോഡലുകള്‍. ടൈഗുണ്‍ ജിടി ലൈനിന് മെച്ചപ്പെടുത്തിയ ഫീച്ചറുകളുടെ...
വി മൂവീസ് ആന്‍റ് ടിവി 175 രൂപയ്ക്ക് 15-ല്‍ ഏറെ ഒടിടികള്‍ ലഭിക്കുന്ന സൂപ്പര്‍...
കൊച്ചി: വി മൂവിസ് ആന്‍റ് ടിവി സോണി ലിവ്, സീ 5, മനോരമ മാക്സ്, ഫാന്‍കോഡ്, പ്ലേഫ്ളിക്സ് തുടങ്ങിയ 15 ഒടിടികളും 10 ജിബി ഡാറ്റയും ഒരൊറ്റ ആപ്പില്‍ ലഭിക്കുന്ന സൂപ്പര്‍ പായ്ക്ക് അവതരിപ്പിച്ചു. വി മൂവീസ് ആന്‍റ് ടിവി ആപ്പിന്‍റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഈ സൂപര്‍ പ്ലാന്‍ വെറും 175 രൂപയ്ക്കാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒടിടി പ്ലാറ്റ്ഫോമുകള്‍ വര്‍ധിക്കുമ്പോള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ചെലവു വര്‍ധനയും നേരിടാന്‍ ഇതു സഹായകമാകും.
പതിനഞ്ചില്‍ ഏറെ ഒടിടി നേട്ടങ്ങളുള്ള വി മൂവീസ് ആന്‍റ് ടിവി സൂപ്പര്‍ പായ്ക്ക് 499 രൂപയുടേയും 979 രൂപയുടേയും വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് അധിക ചെലവില്ലാതെ ലഭിക്കും.
പരിധിയില്ലാത്ത കോളുകള്‍, പ്രതിദിന ഡാറ്റാ ക്വാട്ട, രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെയുള്ള പരിധിയില്ലാത്ത അതിവേഗ ഡാറ്റ, വീക്കെന്‍റ് റോള്‍ ഓവര്‍ തുടങ്ങിയ നേട്ടങ്ങളും ഇവര്‍ക്കു ലഭിക്കും.
സംഗീത പ്രേമികളെ ആവേശത്തിലാക്കി ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍
കൊച്ചി:സംഗീതപ്രേമികളെ ആവേശം കൊള്ളിച്ച് ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍. ലോക പ്രശസ്ത മോറോക്കന്‍-ഹങ്കേറിയന്‍ പിയാനിസ്റ്റും ലോകോത്തര സംഗീതജ്ഞരും അണിനിരന്നപ്പോൾ ജെ ടി പാക്കിലെ ഫെസ്റ്റിവൽ കാണികൾ സമ്മാനിച്ചത് മനോഹര നിമിഷങ്ങളായിരുന്നു.
ലോകോത്തര കലാകാരന്മാർക്ക് ഒപ്പം കൊച്ചിയിലെ
പുതുതലമുറ...
ഉഷ്ണകാല ആര്‍ടിക് പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി ജെയിന്‍ യൂണിവേഴ്‌സിറ്റി
കൊച്ചി: ഇന്ത്യയുടെ ഉഷ്ണകാല ആര്‍ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. അസോസിയേറ്റ് പ്രൊഫസറും സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ഫെലിക്‌സ് എം...
മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍...
കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീ-വീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) പുതിയ ഇലക്ട്രിക് ഫോര്‍ വീലറായ മഹീന്ദ്ര സിയോ (ദഋഛ) യുടെ ഔദ്യോഗിക അവതരണം പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനത്തിന്‍റെ പാരിസ്ഥിതിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി സീറോ എമിഷന്‍ ഓപ്ഷന്‍ എന്ന അര്‍ഥത്തിലാണ് പുതിയ മോഡലിന് ' സിയോ ' എന്ന് നാമകരണം ചെയ്തികരിക്കുന്നത്. ലാസ്റ്റ്-മൈല്‍ ട്രാന്‍സ്പോര്‍ട്ടേന്‍ വൈദ്യുതീകരിക്കാനും, ഉപഭോക്താക്കളെ അവരുടെ ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുകയെന്ന മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റിയുടെ ദൗത്യവുമായി പ്രതിധ്വനിക്കുന്നതാണിത്. രണ്ട് വേരിയന്‍റുകളില്‍ ലഭ്യമായ സിയോയ്ക്ക് 7.52 ലക്ഷം രൂപയാണ് പാന്‍-ഇന്ത്യ എക്സ്ഷോറും വില. ഡീസല്‍ എസ്സിവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹീന്ദ്ര സിയോ ഉപഭോക്താക്കള്‍ക്ക് ഏഴ് വര്‍ഷത്തിനുള്ളില്‍ 7 ലക്ഷം രൂപ വരെ ലാഭിക്കാനാവും.
മികച്ച ഊര്‍ജ കാര്യക്ഷമതയും, ഉയര്‍ന്ന റേഞ്ചും, വേഗത്തിലുള്ള ചാര്‍ജിംഗ് സമയവും ഉറപ്പാക്കുന്ന 300+ വി ഹൈ-വോള്‍ട്ടേജ് ആര്‍ക്കിടെക്ചറാണ് മഹീന്ദ്ര സിയോയ്ക്ക്. പുനരുല്‍പ്പാദിപ്പിക്കുന്ന ബ്രേക്കിംഗിന്‍റെ പിന്തുണയോടെ, 160 കിലോമീറ്റര്‍ വരെ യഥാര്‍ഥ ഡ്രൈവിങ് റേഞ്ചും സിയോ വാഗ്ദാനം ചെയ്യുന്നു. 60 മിനിറ്റ് ഫാസ്റ്റ് ചാര്‍ജിങില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 30 കി.വാട്ട് പവറും 114 എന്‍എം ടോര്‍ക്കും നല്‍കുന്ന നൂതന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്‍റെ കരുത്ത്. എഐഎസ്038 ഹൈ-വോള്‍ട്ടേജ് ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് സിയോയിലെ ലിക്വിഡ്-കൂള്‍ഡ് 21.3 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക്.
സുരക്ഷക്കായി നെമോ ഡ്രൈവര്‍ ആപ്പ്, നെമോ ഫ്ളീറ്റ് മാനേജ്മെന്‍റ് സിസ്റ്റം ആപ്പ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, കാല്‍നട യാത്രക്കാരെ കൂട്ടിയിടിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കുന്ന എഐ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, സ്റ്റോപ്പ്-ആന്‍ഡ്-ഗോ ടാഫിക്കിനുള്ള ക്രീപ്പ് ഫങ്ഷന്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവര്‍ക്കുള്ള 10 ലക്ഷം രൂപ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുന്ന ഉദയ് പ്രോഗ്രാമും സിയോ ഉടമകള്‍ക്ക മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു
മഹീന്ദ്ര സിയോ എഫ്എസ്ഡി വി1 വേരിയന്‍റിന് 7.52 ലക്ഷം രൂപയും, വി2 വേരിയന്‍റിന് 7.69 ലക്ഷം രൂപയുമാണ് വില. ഡെലിവറി വാന്‍ വി1 വേരിയന്‍റിന് 7.82 ലക്ഷം രൂപയും, വി2 വേരിയന്‍റിന് 7.99 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകള്‍, വിശ്വസനീയമായ ഉല്‍പ്പന്നങ്ങള്‍, സംയോജിത പരിഹാരങ്ങള്‍ എന്നിവ ഉപയോഗിച്ച് ലാസ്റ്റ് മൈല്‍ ഇക്കോസിസ്റ്റം പുനര്‍നിര്‍മിക്കാനുള്ള ഞങ്ങളുടെ ധാര്‍മികതയുടെ മികച്ച സാക്ഷ്യമാണ് മഹീന്ദ്ര സിയോ എന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്‍ മിശ്ര പറഞ്ഞു.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന് കേരളത്തില്‍ എക്കാലത്തെയും മികച്ച തുടക്കം
കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന് എക്കാലത്തെയും മികച്ച തുടക്കം. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് Amazon.in ല്‍ വില്‍പ്പനക്കാര്‍ക്കും ബ്രാന്‍ഡ് പങ്കാളികള്‍ക്കും എക്കാലത്തെയും വലിയ ഓപ്പണിങ്ങാണ് ലഭിച്ചിരിക്കുന്നത്. ആദ്യ 48 മണിക്കൂറിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. മേളയുടെ ആദ്യ രണ്ടു ദിവസങ്ങളില്‍ 11 കോടി ഉപഭോക്താക്കള്‍ സന്ദര്‍ശിച്ചു. 8000ത്തിലധികം കച്ചവടക്കാര്‍ ഒരു ലക്ഷത്തിലധികം വില്‍പ്പന കുറിച്ചു. ആദ്യ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ 240 കോടി രൂപയാണ് ലാഭം നേടിയത്. കേരളത്തില്‍ പ്രാഥമികമായി ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് സ്മാര്‍ട്ട്ഫോണുകള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് 65 ശതമാനം ഓര്‍ഡറുകളും ലഭിച്ചത്.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് ലഭിച്ച മികച്ച സ്വീകരണത്തിന്‍റെ സന്തോഷത്തിലാണ് തങ്ങളെന്ന് ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. സ്മാര്‍ട്ട്ഫോണുകള്‍, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വന്‍ ഡിമാന്‍ഡോടെ സംസ്ഥാനത്തെ ഉപഭോക്താക്കള്‍ മേളയോട് വലിയ ആവേശമാണ് പ്രകടിപ്പിച്ചതെന്നും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ വില്‍പ്പനക്കാര്‍ വളരുന്നത് കാണുന്നതിന്‍റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗത്ത് പ്രാദേശിക വിപണികളുടെ ഉയര്‍ന്നുവരുന്ന പ്രാധാന്യവും രാജ്യത്തുടനീളമുള്ള വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കാണണമെന്നുമാണ് ഇവിടെ വ്യക്തമാകുന്നതെന്നും അദേഹം പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനു മുന്നോടിയായി ആമസോണ്‍ ഇന്ത്യയില്‍ റൂഫസിന്‍റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചിരുന്നു. ആമസോണിന്‍റെ ഉല്‍പ്പന്ന കാറ്റലോഗിലും വെബിലുടനീളവുമുള്ള വിവരങ്ങളിലും പരിശീലനം നേടിയ ഒരു വിദഗ്ധ ഷോപ്പിംഗ് സഹായിയാണ് റൂഫസ്. ഷോപ്പിംഗ് ആവശ്യങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, താരതമ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉപഭോക്തൃ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഇതിന്‍റെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ നല്‍കാനും ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തല്‍ സുഗമമാക്കാനും സഹായിക്കുന്നു. റൂഫസ് നിലവില്‍ മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. ആയിരക്കണക്കിന് ഉപഭോക്തൃ അവലോകനങ്ങളെ അടിസ്ഥാനമാക്കി ഉല്‍പ്പന്ന സവിശേഷതകളും ഉപഭോക്തൃ വികാരവും ഉയര്‍ത്തിക്കാട്ടുന്ന ചെറിയ ഖണ്ഡിക സൂചനയായി നല്‍കുന്ന എഐ അധിഷ്ഠിത ഉപഭോക്തൃ റിവ്യൂ പോലുള്ള ജെന്‍ എഐ ഉല്‍പ്പന്നങ്ങളും ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.
ആമസോണില്‍ തങ്ങള്‍ നവീകരണത്തിലും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും പ്രതിജ്ഞാബദ്ധരാണെന്ന് ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. എഐ ഷോപ്പിങ് സഹായിയായ റൂഫസിന്‍റെ അവതരണം വക്തിഗത ഷോപ്പിങ് അനുഭവം നല്‍കുന്നതിലേക്കുള്ള യാത്രയിലെ നാഴികക്കല്ലാണെന്നും കൂടാതെ, അക ജനറേറ്റഡ് കസ്റ്റമര്‍ റിവ്യൂ ഹൈലൈറ്റുകള്‍ പോലുള്ള ഫീച്ചറുകള്‍ വിവരമുള്ള തീരുമാനങ്ങള്‍ എടുക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. കൂടാതെ, എഐ ജനറേറ്റഡ് ഉപഭോക്തൃ റിവ്യൂ പോലുള്ള ഫീച്ചറുകള്‍ തീരുമാനങ്ങള്‍ എടുക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നുവെന്നും ഈ മുന്നേറ്റങ്ങള്‍ വിപുലമായ ഉല്‍പ്പന്ന തിരഞ്ഞെടുപ്പും മത്സരാധിഷ്ഠിത വിലനിര്‍ണ്ണയവും കൂടിച്ചേര്‍ന്ന്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ന്‍റെ വിജയത്തിന് കാരണമായെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ആമസോണ്‍ അതിന്‍റെ ഇന്‍ഫ്ളുവന്‍സര്‍ പ്രോഗ്രാമിന്‍റെ ഭാഗമായി 50,000ത്തിലധികം ഉള്ളടക്ക സ്രഷ്ടാക്കളുമായും സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നവരുമായും ഇടപഴകുന്നു. ഫാഷന്‍, സൗന്ദര്യ-വ്യക്തിഗത പരിചരണ ഉപകരണങ്ങള്‍, വീട്, അടുക്കള, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളില്‍ ആമസോണില്‍ പ്രവര്‍ത്തിക്കുന്ന സജീവ സ്രഷ്ടാക്കള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് കമ്മീഷന്‍ വരുമാന നിരക്കില്‍ കമ്പനി ഗണ്യമായ വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫീസ് മാറ്റങ്ങള്‍ക്ക് പുറമേ, ആമസോണ്‍ ലൈവ് പ്രോഗ്രാമിന്‍റെ ഭാഗമായി നൂറുകണക്കിന് സ്രഷ്ടാക്കള്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനുവേണ്ടി മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യം എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളിലായി 1500ലധികം തത്സമയ സ്ട്രീമുകള്‍ പ്രവര്‍ത്തിപ്പിക്കും.
പ്രധാന വിഭാഗങ്ങളിള്‍ കമ്മീഷന്‍ നിരക്കുകള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നതിലൂടെയും ക്രിയേറ്റര്‍ യൂണിവേഴ്സിറ്റി, ക്രിയേറ്റര്‍ കണക്റ്റ് എന്നിവ പോലുള്ള പ്രോഗ്രാമുകളിലൂടെ അധിക വിഭവങ്ങള്‍ നല്‍കുന്നതിലൂടെയും തങ്ങള്‍ സ്രഷ്ടാക്കള്‍ക്ക് ഉത്സവ കാലത്തും അതിനുശേഷവും അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നുവെന്നും മെച്ചപ്പെടുത്തിയ ഈ പിന്തുണാ സംവിധാനം സ്രഷ്ടാക്കള്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകവും ലാഭകരമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുമെന്നും തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് മുന്നോടിയായി ആമസോണ്‍, കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ, ഇന്ത്യയിലുടനീളമുള്ള 16 ലക്ഷം വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന ഫീസില്‍ ഗണ്യമായ കുറവ് പ്രഖ്യാപിച്ചു.
പലചരക്ക് സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ മൂന്ന് ശതമാനം മുതല്‍ 12 ശതമാനം വരെയാണ് ഫീസ് കുറയ്ക്കുന്നത്, വില്‍പ്പനക്കാര്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച വില നല്‍കാനും ഇത് സഹായിക്കുന്നു. ഡല്‍ഹി എന്‍സിആര്‍, ഗുവാഹത്തി, പാട്ന എന്നിവിടങ്ങളില്‍ കമ്പനി മൂന്ന് ഫുള്‍ഫില്‍മെന്‍റ് കേന്ദ്രങ്ങളും തുടങ്ങി. കൂടാതെ, കേരളത്തിലെ ആയിരക്കണക്കിന് ഇടക്കാല ജോലികള്‍ ഉള്‍പ്പെടെ, വരാനിരിക്കുന്ന ഉത്സവ കാലത്തെ ഉയര്‍ന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി Amazon.in പ്രവര്‍ത്തന ശൃംഖലയിലുടനീളം 110,000 ഇടക്കാല തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ദുല്‍ഖര്‍ സല്‍മാന്‍
കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി സൗഹൃദ പെയിന്‍റുകമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ദക്ഷിണേന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ദുല്‍ഖര്‍ സല്‍മാനെ നിയമിച്ചു. 24 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്‍റെ ഭാഗമായ ജെഎസ്ഡബ്ല്യു പെയിന്‍റ്സിന് തന്ത്രപരമായ ഈ പങ്കാളിത്തം...
ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് 'അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്....
ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ്: ഫൈനല്‍ റൗണ്ടിന് സജ്ജരായി ഹോണ്ട ടീം
കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ ആവേശകരമായ അഞ്ചാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാര്‍. റേസിങ് ട്രാക്കില്‍ വാശിയേറിയ പോരാട്ടങ്ങള്‍ കണ്ട നാല് റൗണ്ടുകള്‍ക്ക് ശേഷം മികച്ച തയാറെടുപ്പുകളുമായാണ് ഹോണ്ട റേസിങ് സീസണിലെ അന്തിമ മത്സരത്തിനെത്തുന്നത്. നാലാം റൗണ്ടില്‍ മികച്ച പ്രകടനമാണ് ഹോണ്ട റേസിങ് ഇന്ത്യ റൈഡര്‍മാര്‍ നടത്തിയത്. എന്‍എസ്എഫ്250ആര്‍ ഓപ്പണ്‍ ക്ലാസില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പനാണ് ഒന്നാമതെത്തിയത്. സമാനതകളില്ലാത്ത കൃത്യതയും, വേഗവുമാണ് മൊഹ്സിന്‍ പറമ്പനെ അജയ്യനാക്കിയത്.
മൊഹ്സിന്‍റെ തന്ത്രപരമായ പ്രകടനത്തിലും വലിയ വ്യത്യാസമില്ലാതെ ഫിനിഷിങ് ലൈനില്‍ കുതിച്ചെത്തിയ പ്രകാശ് കാമത്ത് രണ്ടാം സ്ഥാനവും, സിദ്ധേഷ് സാവന്ത് മൂന്നാം സ്ഥാനവും നേടി. അവസാന റൗണ്ടില്‍ 12 യുവ റൈഡര്‍മാരാണ് മോട്ടോ 3 റേസ് മെഷീനുമായി ട്രാക്കിലിറങ്ങുക. ചെന്നൈയില്‍ നിന്നുള്ള പെണ്‍താരം ജഗതിശ്രീ കുമരേശനും രക്ഷിത എസ് ഡാവേയും എന്‍എസ്എഫ്250ആര്‍ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലായി ചെന്നൈ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് തന്നെയായിരുന്നു അവസാന നാല് റൗണ്ടുകളുടെയും വേദി.
എന്‍പിഎസിലേക്ക് പണമടക്കുന്ന ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഇന്‍ര്‍ ഓപ്പറേറ്റബിലിറ്റി, ലളിതമായ അംഗീകാരം നല്‍കല്‍, ഡിജിറ്റല്‍ സൗകര്യം...
കൊച്ചി: നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എന്‍പിസിഐ ഭാരത് ബില്‍പേ (എന്‍ബിബിഎല്‍) പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റിയുമായി (പിഎഫ്ആര്‍ഡിഎ) സഹകരിച്ച് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തെ (എന്‍പിഎസ്) ഭാരത് കണക്ട് പ്ലാറ്റ്ഫോമില്‍ (നേരത്തെ ബിബിപിഎസ് എന്ന് അറിയപ്പെട്ടിരുന്നു) ബില്ലര്‍ വിഭാഗമായി സംയോജിപ്പിക്കുന്നതായി പ്രഖ്യാപിച്ചു
വ്യക്തിഗത നിക്ഷേപകര്‍ക്ക് തങ്ങളുടെ നിലവിലുള്ള എന്‍പിഎസ് അക്കൗണ്ടുകളിലേക്ക് ഭാരത് കണക്ട് സൗകര്യമുള്ള സംവിധാനങ്ങള്‍ വഴി പണമടക്കാന്‍ ഇതു സഹായകമാകും. ഭീം, ഫോണ്‍പേ, മൊബിക്വിക്, കോട്ടക് മഹീന്ദ്രയുടെ നെറ്റ് ബാങ്കിങ് സംവിധാനം തുടങ്ങിയവയില്‍ ഇത് ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുണ്ട്. മറ്റ് നിരവധി പങ്കാളികള്‍ ഉടന്‍ ഈ രംഗത്തേക്ക് എത്തുകയും ചെയ്യും. ആക്സിസ് ബാങ്കിനെ ബില്ലര്‍ ഓപറേറ്റിങ് യൂണിറ്റ് ആയും എസ്ഇടിയുവിനെ സാങ്കേതികവിദ്യാ സേവന ദാതാവായും സഹകരിപ്പിക്കുന്ന എന്‍ബിബിഎല്ലിന്‍റെ നീക്കം എന്‍പിഎസ് ഭാരത് കണക്ടുമായി സംയോജിപ്പിക്കുന്ന നീക്കത്തില്‍ നിര്‍ണായക പങ്കാണു വഹിച്ചത്.
എണ്ണത്തിന്‍റെ കാര്യത്തിലും മൂല്യത്തിന്‍റെ കാര്യത്തിലും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് എന്‍പിഎസ് കൈവരിച്ചത് ഈ കാലയളവില്‍ ഉപഭോക്താക്കളുടെ എണ്ണവും സംഭാവനയും വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 30 ശതമാനം വര്‍ധിച്ചു. 2024 സെപ്റ്റംബറിലെ കണക്കു പ്രകാരം 38.25 ലക്ഷം റീട്ടെയില്‍ എന്‍പിഎസ് അക്കൗണ്ടുകളും 21.29 ലക്ഷം കോര്‍പറേറ്റ് അക്കൗണ്ടുകളും 94.15 സര്‍ക്കാര്‍ അക്കൗണ്ടുകളുമാണുള്ളത്.
എന്‍പിഎസ് ഭാരത് കണക്ടുമായി സംയോജിപ്പിക്കുന്നതു വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ പെയ്മെന്‍റ് ആപുകള്‍ വഴി ലളിതമായി നിക്ഷേപം നടത്താനാവും. അംഗീകാരം നല്‍കാനായി ലളിതവല്‍ക്കരിച്ച യൂസര്‍ ഇന്‍റര്‍ഫെയ്സ്, ഇന്‍റര്‍ ഓപറേറ്റബിലിറ്റി, വിവിധ ചാനലുകളും പണമടക്കല്‍ രീതികളും പ്രയോജനപ്പെടുത്താനുള്ള സൗകര്യം തുടങ്ങിയവയും ലഭിക്കും. പരാതികള്‍, സഹായം എന്നിവയ്ക്കായുള്ള പോര്‍ട്ടലിലൂടെ അതിവേഗ സേവനങ്ങളും ഇതിനു പുറമെ ഉപഭോക്താക്കള്‍ക്കു ലഭിക്കും.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പെന്‍ഷന്‍ അടക്കല്‍ ലളിതവല്‍ക്കരിക്കുക എന്ന തങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ എന്‍പിസിഐ ഭാരത് ബില്‍പേയുമായുള്ള സഹകരണം സഹായിക്കുമെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ ഡോ. ദീപക് മൊഹന്തി പറഞ്ഞു. സംഭാവന നല്‍കന്ന രീതി കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിച്ചതോടെ എന്‍പിഎസ് ഉപഭോക്താക്കളുടെ നിക്ഷേപ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പടുത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. ഭാരത് കണക്ട് വഴിയുള്ള മെച്ചപ്പെടുത്തിയ തെരഞ്ഞെടുപ്പു രീതികള്‍, ഫ്രണ്ട് എന്‍ഡ് സംവിധാനം തുടങ്ങിയവ ആത്മവിശ്വാസത്തോടെ തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ആസൂത്രണം ചെയ്യാന്‍ വേണ്ടി എന്‍പിഎസ് സ്വീകരിക്കാന്‍ വ്യക്തികളെ പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് കണക്ട് സംവിധാനത്തില്‍ എന്‍പിഎസ് സംയോജിപ്പിക്കുന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് എന്‍ബിബിഎല്‍ സിഇഒ നൂപര്‍ ചതുര്‍വേദി പറഞ്ഞു. നൂറുകണക്കിനു സംവിധാനങ്ങളിലൂടെ കൂടതല്‍ സൗകര്യപ്രദമായി പെന്‍ഷന്‍ അടക്കാന്‍ പിഎഫ്ആര്‍ഡിഎയുമായുള്ള ഈ സഹകരണം സഹായകമാകും. എല്ലാ ജനങ്ങളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ തടസങ്ങളില്ലാത്ത, സുരക്ഷിതമായ, വിവിധ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പെയ്മെന്‍റ് അനുഭവങ്ങള്‍ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ ലക്ഷ്യവുമായി ഒത്തു പോകുന്നതാണ് ഇത്. അവശ്യ സാമ്പത്തിക സേവനങ്ങളില്‍ എല്ലാവരേയും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ ഈ നീക്കം ദശലക്ഷക്കണക്കിന് എന്‍പിഎസ് വരിക്കാര്‍ക്ക് ഭാവിയില്‍ തങ്ങളുടെ താല്‍പര്യമനുസരിച്ചുള്ള സംവിധാനങ്ങളിലൂടെ അടവു നടത്താന്‍ ഇതു സഹായിക്കുമെന്നും നൂപര്‍ ചതുര്‍വേദി പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ ആക്സിസ് ബാങ്ക് എന്നും മുന്‍നിരയിലാണെന്ന് ഈ സഹകരണത്തെ കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഹോള്‍സെയില്‍ ബാങ്കിങ് പ്രൊഡക്ട് മേധാവിയും പ്രസിഡന്‍റുമായ വിവേക് ഗുപ്ത പറഞ്ഞു. അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു തങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയാണ്. ഭാരത് കണക്ടുമായും സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സികളുമായും സംയോജിത സംവിധാനങ്ങളുമായെത്തുന്ന ഇന്ത്യയിലെ ഏക ബാങ്കാണ് തങ്ങള്‍ എന്നത് അഭിമാനകരമാണ്. ഇതുവഴി എന്‍പിഎസിലേക്ക് സൗകര്യപ്രദമായി നിക്ഷേപിക്കാനും റിട്ടയര്‍മെന്‍റ് സുരക്ഷിതമാക്കാനും സാധിക്കും. ഈയൊരു മുഖ്യ ദേശീയ നിര്‍മാണ നീക്കത്തിനായി സംഭാവന ചെയ്യാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രൊടീന്‍, കെഫിന്‍ടെക്, കാംസ് എന്നിവ അടക്കം എല്ലാ കേന്ദ്ര റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സികളേയും ഭാരത് കണക്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത് നിലവിലെ എല്ലാ എന്‍പിഎസ് വരിക്കാര്‍ക്കും ഭാരത് കണക്ട് വഴി തടസങ്ങളില്ലാതെ നിക്ഷേപം നടത്താനാവുമെന്ന് ഉറപ്പാക്കുന്നു.