Business – Newsaic https://thenewsaic.com See the whole story Fri, 07 Mar 2025 14:01:46 +0000 en-US hourly 1 https://wordpress.org/?v=6.7.2 ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു https://thenewsaic.com/2025/03/07/featherlite-new-experience-center-in-kochi/ Fri, 07 Mar 2025 14:01:19 +0000 https://thenewsaic.com/?p=666 കൊച്ചി: രാജ്യത്തെ പ്രമുഖ വർക്ക് സ്പേസ് ഫർണിച്ചർ ബ്രാൻഡായ ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു. വൈറ്റില സത്യം ടവറിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം ഫെതർലൈറ്റ് ഗ്രൂപ്പ് അസോ. ഡയറക്ടർ കിരൺ ചെല്ലാരാം, ഡീലർ മാനേജ്മെന്റ് വിഭാഗം ബിസിനസ് ഹെഡ് ജ്യാനേന്ദ്ര സിംഗ് പരിഹാർ എന്നിവർ ചേർന്ന് നിർവഹിച്ചു. 6000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന സെൻ്റർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ ട്രെൻഡുകൾക്ക് അനുസരിച്ചുള്ള വെർക്ക്‌സ്പേസ് ഡിസൈനുകൾ കാണുവാനും മനസിലാക്കുവാനും സാധിക്കും.
വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കനുസൃതമായ ഫർണിച്ചറുകൾ ഗുണനിലവാരവും മികച്ച ഡിസൈനും ഉറപ്പാക്കി രൂപകൽപ്പന ചെയ്തവയാണ്. ഉയരം ക്രമീകരിക്കാവുന്ന വർക്ക് സ്റ്റേഷൻ, മീറ്റിംഗ് പോഡുകൾ, ഓഫീസ് ടേബിൾ, കസേര, സോഫ്റ്റ്-സീറ്റിംഗ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ഡിസൈനുകൾ പരിചയപ്പെടാനുള്ള അവസരമാണ് എക്സ്പീരിയൻസ് സെൻ്ററിലൂടെ കമ്പനി ഒരുക്കിയിരിക്കുന്നത്.

രാജ്യത്ത് അതിവേഗം വളരുന്ന വ്യവസായ കേന്ദ്രങ്ങളിലൊന്നായ കൊച്ചിയിൽ ആരംഭിച്ച പുതിയ എക്സ്പീരിയൻസ് സെൻ്ററിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മികച്ച സേവനം ഉറപ്പാക്കാൻ സാധിക്കുമെന്ന് ഫെതർലൈറ്റ് അസോ. ഡയറക്ടർ കിരൺ ചെല്ലാരാം പറഞ്ഞു.

60 വർഷത്തെ പരിചയസമ്പത്തുള്ള ഫെതർലൈറ്റ്, ഓഫീസ് ഫർണിച്ചർ നിർമ്മാണത്തിന് പുറമെ വിദ്യാർത്ഥികളുടെ പഠനമികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ഫർണിച്ചർ ശ്രേണിയും വിപുലീകരിച്ചിട്ടുണ്ട്. കമ്പനിയുടെ എർഗോണോമിക് ക്ലാസ്റൂം സിറ്റിങ്, ആധുനിക ബെഞ്ച്, ലൈബ്രറി റാക്ക്, ഹോസ്റ്റൽ ഫർണിച്ചർ, പ്രസന്റേഷൻ സ്റ്റേഷൻ എന്നിവ അത്യാധുനിക പഠന ഇടം ഒരുക്കുവാൻ സഹായിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫർണിച്ചർ നിർമ്മിക്കുന്നതിനായി പുതിയ നിർമ്മാണ പ്ലാൻ്റ് അടുത്ത വർഷം ഏപ്രിലിൽ ബാംഗ്ലൂരിൽ പ്രവർത്തനം തുടങ്ങുമെന്നും ചെന്നൈയിൽ 1,50,000 ചതുരശ്ര അടി വിസ്തീർണത്തിൽ മോഡുലാർ
ഫർണിച്ചർ നിർമ്മാണ പ്ലാൻ്റ് ആരംഭിച്ചതായും കമ്പനി അധികൃതർ പറഞ്ഞു.

]]>
1700 കോടിയുടെ നിക്ഷേപവുമായി ശക്തി ഗ്രൂപ്പ് https://thenewsaic.com/2025/02/28/1700-investment-by-shakti-group/ Fri, 28 Feb 2025 07:56:10 +0000 https://thenewsaic.com/?p=659 കൊച്ചി: സോളാര്‍ പമ്പുകളുടെയും മോട്ടോറുകളുടെയും മുന്‍നിര നിര്‍മ്മാതാക്കളും വിതരണക്കാരുമായ ശക്തി പമ്പ്‌സ് (ഇന്ത്യ) ലിമിറ്റഡ് രാജ്യത്ത് 1700 കോടി രൂപയുടെ നിക്ഷേപം നടത്തും. മധ്യപ്രദേശിലാണ് കമ്പനി പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.
പിതാംപൂരിലെ ഏകദേശം 64 ഹെക്ടര്‍ വ്യാവസായിക മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ സോളാര്‍ വേഫറുകളില്‍ നിന്നുള്ള സോളാര്‍ സെല്ലുകള്‍, സോളാര്‍ പമ്പിങ് സംവിധാനങ്ങള്‍, ഇലക്ട്രിക് വാഹന ഘടകങ്ങള്‍ എന്നിവയ്ക്കായി അത്യാധുനിക നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കും. പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്ത് വലിയ തൊഴിലവസരങ്ങള്‍ തുറക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സോളാര്‍ പമ്പിങ് വ്യവസായ രംഗത്തെ എല്ലാ ആവശ്യങ്ങളും നിര്‍മ്മിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ കമ്പനിയായി ശക്തി പമ്പ്‌സ് മാറും. 40 വര്‍ഷത്തെ ബിസിനസ് പാരമ്പര്യമുള്ള ശക്തി പമ്പ്‌സ് ഗാര്‍ഹിക, കാര്‍ഷിക, വ്യാവസായിക ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിപുലമായ പമ്പുകളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഊര്‍ജ്ജ കാര്യക്ഷമതയിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ലോകമെമ്പാടുമുള്ള 100ലധികം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ‘സംസ്ഥാനത്തെ വളര്‍ച്ചാ മുന്നേറ്റത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നിക്ഷേപം. പുനരുപയോഗ ഊര്‍ജ്ജ, ഇലക്ട്രിക് വാഹന മേഖലകളില്‍ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം’ ശക്തി പമ്പ്‌സ് ചെയര്‍മാന്‍ ദിനേശ് പട്ടീദാര്‍ പറഞ്ഞു

]]>
കേരളത്തില്‍ ബിസിനസ് വിപുലീകരിച്ച് മാന്‍കാന്‍കോര്‍; നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി https://thenewsaic.com/2025/02/24/mane-kancor-expands-kerala-operations/ Mon, 24 Feb 2025 11:03:25 +0000 https://thenewsaic.com/?p=648 കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ മുന്‍നിര കമ്പനിയായ മാന്‍ കാന്‍കോര്‍ കേരളത്തിലെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുറന്നു. കമ്പനിയുടെ അങ്കമാലി ക്യാമ്പസില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം മാന്‍കാന്‍കോര്‍ ചെയര്‍മാന്‍ ജോണ്‍ മാന്‍ നിര്‍വഹിച്ചു. 17,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് സമുച്ചയം പരിസ്ഥിതി സൗഹൃദവും നൂതന ഡിസൈന്‍ ടെക്‌നോളജിയധിഷ്ഠിതവുമാണ്. ഊര്‍ജ്ജ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി രൂപകല്‍പ്പന ചെയ്ത കെട്ടിടത്തിലും ഇതിനോട് ചേര്‍ന്നുള്ള ക്യാന്റീനിലും ഡിജിയു ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ താപനില കുറയ്ക്കുവാനും വൈദ്യുതി ലാഭിക്കുവാനും സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തിന്
എക്‌സലന്‍സ് ഇന്‍ ഡിസൈന്‍ ഫോര്‍ ഗ്രേറ്റര്‍ എഫിഷന്‍സീസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആന്റി ഓക്‌സിഡന്റ്, നാച്ചുറൽ കളേഴ്സ്,പേഴ്‌സണല്‍ കെയര്‍ ഇന്‍ഗ്രീഡിയന്‍സ്, സ്‌പൈസ് എക്‌സ്ട്രാക്ട് എന്നിവയുടെ ഉത്പാദന രംഗത്ത് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുമാണ് കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുന്നതെന്ന് മാന്‍കാന്‍കോര്‍ ചെയര്‍മാന്‍ ജോണ്‍ മാന്‍ പറഞ്ഞു. ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ കമ്പനി വിപുലീകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ഭാവിയില്‍ നടത്തുമെന്നും വ്യക്തമാക്കി. പുതിയ ഓഫീസ് വെറും കെട്ടിടമല്ലെന്നും സുസ്ഥിരഭാവി സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും ജോണ്‍മാന്‍ പറഞ്ഞു.

ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുമായി ഇതുവരെ കമ്പനി 400 കോടിയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിട്ടുണ്ടെന്ന് മാന്‍കാന്‍കോര്‍ ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ജീമോന്‍ കോര പറഞ്ഞു. സുസ്ഥിരത, നവീനത, മികവ് എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ പ്രതീകമാണ് പുതിയ ഓഫീസ് കെട്ടിടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് മാന്‍കാന്‍കോറിന്റെ പ്രവര്‍ത്തനമെന്ന് പോണ്ടിച്ചേരി ആൻഡ് ചെന്നൈയിലെ ഫ്രാന്‍സിന്റെ കോണ്‍സുല്‍ ജനറല്‍ എറ്റിയേന്‍ റോളണ്ട് പിഗ്യു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന് വ്യവസായ -വാണിജ്യ സഹകരണവും മാനവവിഭവശേഷി കൈമാറ്റവും അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുക, കമ്പനികള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, നവീനതയെ പ്രോത്സാഹിപ്പിക്കുന്ന എന്നീ ലക്ഷ്യത്തോടെ അടുത്ത വര്‍ഷം ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി ഇന്നവേഷന്‍ വര്‍ഷമായി ആചരിക്കും. ഇതില്‍ മാന്‍ കാന്‍കോറിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഫുഡ് ഇന്നവേഷന്‍ പ്രോഗ്രാമിലേക്ക് മാന്‍കാന്‍കോര്‍ ചെയര്‍മാന്‍ ജോണ്‍മാനെ ക്ഷണിക്കുകയും ചെയ്തു. ചടങ്ങില്‍ മാന്‍കാന്‍കോര്‍ ഓപ്പറേഷന്‍സ് സീനിയർ വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, സ്‌പൈസസ് ബോര്‍ഡ്, കെഎസ്‌ഐഡിസി, ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം, സിഐഐ, എഫ്.എ.എഫ്.എ.ഐ,ടൈകേരള, കേരള എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് എന്നിവയുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

]]>
ടിവിഎസ് റോണിന്‍ 2025 അവതരിപ്പിച്ചു https://thenewsaic.com/2025/02/24/tvs-introduces-tvs-ronin-2025/ Mon, 24 Feb 2025 10:49:44 +0000 https://thenewsaic.com/?p=645 കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റോണിന്‍ 2025 എഡിഷന്‍ പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിളാണിത്. ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍ക്കോള്‍ എംബര്‍ എന്നീ രണ്ട് അധിക നിറങ്ങളോടെയാണ് 2025 ടിവിഎസ് റോണിന്‍ എത്തുന്നത്.

ആകര്‍ഷകമായ പുതിയ നിറങ്ങള്‍ക്കൊപ്പം 2025 പതിപ്പിന്റെ മിഡ് വേരിയന്റില്‍ ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്. 1.59 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ നിന്നും 1.35 ലക്ഷം രൂപ പ്രാരംഭവിലയില്‍ (എക്സ്ഷോറൂം) 2025 ടിവിഎസ് റോണിന്‍ സ്വന്തമാക്കാം.

225.9 സിസി എഞ്ചിനാണ് ടിവിഎസ് റോണിന്റെ കരുത്ത്. ഇത് 7,750 ആര്‍പിഎമ്മില്‍ 20.4 പിഎസും 3,750 ആര്‍പിഎമ്മില്‍ 19.93 എന്‍എം ടോര്‍ക്കും നല്‍കും. സുഗമമായ ലോ-സ്പീഡ് റൈഡിങിനായി ഗ്ലൈഡ് ത്രൂ ടെക്നോളജി (ജിടിടി), അനായാസമായ ഗിയര്‍ഷിഫ്റ്റുകള്‍ക്കായി അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് എന്നിവയും മികച്ച ഹാന്‍ഡ്ലിങിനായി അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടിവിഎസ് റോണിന്‍ രാജ്യത്ത് മോഡേണ്‍- റെട്രോ മോട്ടോര്‍ സൈക്കിളിങിനെ പുനര്‍നിര്‍വചിക്കുകയും റൈഡര്‍മാരെ ആത്മവിശ്വാസത്തോടെ പുതിയ പാതകള്‍ പര്യവേക്ഷണം ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്തെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതുക്കിയ മോഡല്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ട്. പുതിയ അനുഭവത്തിലുള്ള അവരുടെ ആവേശകരമായ പ്രതികരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ അവാര്‍ഡ് https://thenewsaic.com/2025/02/24/mr-sajjan-jindal-business-leader-of-the-decade/ Mon, 24 Feb 2025 06:01:52 +0000 https://thenewsaic.com/?p=639 കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ഒരു ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ മികച്ച  നേതൃത്വത്തിന് അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ പുരസ്കാരം നേടി.

ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍, വിശിഷ്ടാതിഥി വാണിജ്യ-വ്യവസായ, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രിയായ ശ്രീ. ജിതിന്‍ പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല വായിച്ചു.

ജിന്‍ഡാലിന്‍റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ശ്രദ്ധേയമായ വളര്‍ച്ച നേടി. വരുമാനം ഇരട്ടിയിലധികം വളര്‍ന്ന് 24 ബില്യണ്‍ യുഎസ് ഡോളറായി. അദ്ദേഹത്തിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ  ജെഎസ്ഡബ്ല്യുവിന്‍റെ വാര്‍ഷിക ഉരുക്ക് ഉല്‍പ്പാദന ശേഷി മൂന്നിരട്ടി വളര്‍ന്ന് 39 ദശലക്ഷം ടണ്ണായി. അതോടൊപ്പം  ഗ്രൂപ്പിനെ പുനരുപയോഗ ഊര്‍ജ്ജത്തിലും സിമന്‍റ് ഉല്‍പ്പാദനത്തിലും ഒരു പ്രധാന ശക്തിയാക്കി മാറ്റി.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്‍റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി വളര്‍ന്നു. അതേസമയം അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങളും സൈനിക ഡ്രോണുകളും ഉള്‍പ്പെടെ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിലേക്കും കടന്നു

ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ (എഐഎംഎ) മാനേജിംഗ് ഇന്ത്യ അവാര്‍ഡുകള്‍ ഇന്ത്യയുടെ വ്യവസായ രംഗത്തെ മികച്ച സംഭാവനകളെ ആദരിക്കുന്നു. ഈ അവാര്‍ഡിന്‍റെ 15-ാമത് പതിപ്പിന്‍റെ  പുരസ്കാര ദാന ചടങ്ങില്‍ പ്രശസ്ത പുരസ്കാര ജേതാക്കളും, വ്യവസായ പ്രമുഖരും, എഐഎംഎ ഭാരവാഹികളും ഒത്തുചേര്‍ന്നു.

Photo Caption:

]]> ഊബർ കമ്മീഷൻ മോഡൽ അവസാനിപ്പിച്ചു: ഓട്ടോ യാത്രകളിൽ പുതിയ മാറ്റങ്ങൾ! https://thenewsaic.com/2025/02/21/uber-commission-model-ended/ Fri, 21 Feb 2025 07:59:54 +0000 https://thenewsaic.com/?p=619 ന്യൂഡൽഹി: ഓട്ടോ യാത്രക്കാർ ഇനി മുതൽ ഡ്രൈവർക്ക് നേരിട്ട് പണം നൽകേണ്ടതായിരിക്കും. ഊബർ ആപ്പിലൂടെ നേരത്തെ ഉണ്ടായിരുന്ന ഓൺലൈൻ പേയ്മെന്റ് സംവിധാനം ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ, യാത്രയ്ക്കൊടുവിൽ ഡ്രൈവർക്ക് കാഷ് അല്ലെങ്കിൽ യുപിഐ വഴി കൂലി നൽകേണ്ടതായിരിക്കും.

ഓട്ടോ യാത്രകളിൽ നിന്നുള്ള കമ്മീഷൻ ഈടാക്കുന്നത് ഊബർ അവസാനിപ്പിച്ചതിനാൽ, ഒരു പുതിയ സബ്സ്ക്രിപ്ഷൻ മോഡലാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഇനി മുതൽ, ഡ്രൈവർമാർ പ്രതിമാസം നിശ്ചിത തുക സബ്സ്ക്രിപ്ഷൻ ഫീസായി ഊബറിന് നൽകേണ്ടതായിരിക്കും. മുമ്പ് യാത്രയ്‌ക്കനുസൃതമായ കമ്മീഷൻ ഈടാക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.

റാപിഡോ, നമ്മ യാത്രി പോലെയുള്ള ഓട്ടോ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കാൻ ഊബർ ശ്രമിക്കുകയാണ്. സബ്സ്ക്രിപ്ഷൻ മോഡലിലേക്കുള്ള ഈ മാറിത്തിരിവ്, ഈ രംഗത്തെ കഠിനമായ മത്സരം മനസ്സിലാക്കിയാണ് ഊബർ നടപ്പാക്കിയത്. ഇനി മുതൽ, യാത്രക്കാരനെയും ഡ്രൈവറെയും ബന്ധിപ്പിക്കുന്നതിലുപരി, ആപ്പിൽ കാണുന്ന തുക തന്നെ ഈടാക്കണമെന്ന് നിർബന്ധവുമില്ല.

കൂടുതൽ മാറ്റങ്ങൾ:

  • ഓട്ടോ യാത്രയ്ക്ക് ബുക്ക് ചെയ്ത തുക തിരികെ നൽകാൻ ഇനി കഴികയില്ല.
  • യാത്രയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾക്കും, ഗ്രീവൻസ് റെഡ്രസ്സൽ സംവിധാനങ്ങൾക്കും ഊബർ ഇനി ഇടപെടില്ല.
  • പേയ്മെന്റ് ഡീറ്റെയിലുകൾ ഊബർ നിരീക്ഷിക്കില്ല.
  • ഊബർ ആപ്പിലെ കാഷ്ബാക്ക് ഓട്ടോ യാത്രകൾക്ക് ഇനി ബാധകമല്ല.
  • ഡ്രൈവർ റൈഡ് റദ്ദാക്കുകയോ, നിരസിക്കുകയോ ചെയ്താൽ കമ്പനിക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ല.

കഴിഞ്ഞ ഏപ്രിലിൽ ചെന്നൈ, കൊച്ചി, വിശാഖപട്ടണം തുടങ്ങിയ ആറ് നഗരങ്ങളിൽ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ഊബർ അവതരിപ്പിച്ചിരുന്നു. ഡ്രൈവർ യൂണിയനുകളുടെ നിരന്തര പ്രതിഷേധങ്ങൾക്കൊടുവിലാണ് കമ്പനി ഈ മാറ്റം കൊണ്ടുവന്നത്. പുതിയ മാർഗരേഖകൾ യാത്രക്കാർക്കും ഡ്രൈവർമാർക്കും എങ്ങനെ പ്രയോജനകരമാകും എന്നത് ഇനി സമയമെന്ന കാഴ്ചവട്ടത്തിൽ മാത്രം അറിയാനാകും.

ആകെയുള്ളത്: ഇനി മുതൽ ഊബർ ഓട്ടോ ഒരു വഴികാട്ടി മാത്രം! നിങ്ങൾ യാത്രയാകുമ്പോൾ, പണമടയ്ക്കാനുള്ള ചുമതലയും നിങ്ങളുടെ തലയിലായിരിക്കും!

]]>
ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍ https://thenewsaic.com/2025/02/20/dhoni-app-by-single-id/ Thu, 20 Feb 2025 10:18:07 +0000 https://thenewsaic.com/?p=616 കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് മാനുവലിന്റേതായിരുന്നു ലോയല്‍റ്റി ഫാന്‍സ് ആപ്പ് എന്ന ആശയം. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ആരാധകര്‍ക്കായി ഇത്തരം ഒരു പ്ലാറ്റ്‌ഫോം തയാറാക്കുന്നത് ഇതാദ്യമായാണ്. ധോണിയുടെ അപൂര്‍വ ചിത്രങ്ങളും വിഡിയോകളും ഇവിടെ കാണാനാകും. തന്റെ ചിത്രങ്ങളും വീഡിയോകളും ആദ്യം ധോണി പോസ്റ്റ് ചെയ്യുന്നതും ധോണി ആപ്പിലാകും.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പോലെ തന്നെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ധോണി ലൈവില്‍ വരുമ്പോള്‍ ആരാധകര്‍ക്ക് സംവദിക്കാനും ഫോട്ടോ ലൈക്ക് ചെയ്യുവാനും സാധിക്കും.ഇതുകൂടാതെ, ഈ പ്ലാറ്റ്‌ഫോമിലൂടെ വന്‍കിട ബ്രാന്‍ഡുകളുടെ ഓഫറുകളും ആരാധകര്‍ക്ക് ലഭിക്കും. ധോണി ആപ്പിന്റെ ഉപഭോക്താക്കള്‍ക്ക് ഒട്ടനവധി റിവാര്‍ഡുകള്‍ക്കും അര്‍ഹതയുണ്ട്. താരത്തിന്റെ ചിത്രങ്ങള്‍ കാണുന്നതിനൊപ്പം സേവിങ് ഓപ്ഷന്‍ കൂടി ധോണി ആപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇതിലെ വാലറ്റ് റീ ചാര്‍ജ്ജ് ചെയ്തുകൊണ്ട് സാധനങ്ങള്‍ വാങ്ങുമ്പോഴും മറ്റും നിരവധി ക്യാഷ് ബാക്ക് ഓഫറുകളും മറ്റു റിവാര്‍ഡുകളും ലഭിക്കുമെന്നതും ആപ്പിന്റെ പ്രത്യേകതയാണ്. ഗൂഗിള്‍പ്ലേ സ്‌റ്റോറിലും ആപ്പ്‌സ്റ്റോറിലും ലഭ്യമായ ആപ്പ് എല്ലാവര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. കൂടാതെ, ഇതിലൂടെ ആരാധകര്‍ക്ക് ധോണിയുടെ മനോഹര ചിത്രങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരവും ഉണ്ട്.

‘എല്ലാവര്‍ക്കും എന്റെ ലോകത്തേക്ക് സ്വാഗതം. എന്നെ സ്‌നേഹിക്കുന്നവര്‍ക്കുള്ള മുല്യമേറിയ സമ്മാനമാണ് ധോണി ആപ്പ്. ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് എന്റെ ജീവിതവുമായി കൂടുതല്‍ അടുക്കുവാനും പരസ്പരം സംവദിക്കാനും സാധിക്കും. അതോടൊപ്പം പതിവ് ഷോപ്പിങ്ങില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുവാനും ധോണി ആപ്പ് സഹായിക്കും. ദൈനംദിന ചെലവുകള്‍ക്ക് ഒപ്പം വന്‍കിടബ്രാന്‍ഡുകളുടെ റിവാര്‍ഡുകളും ക്യാഷ് ബാക്ക് ഓഫറുകളും കരസ്ഥമാക്കുവാന്‍ ധോണി ആപ്പ് വഴിയൊരുക്കും’- ക്രിക്കറ്റ് താരം ധോണി പറഞ്ഞു.

ഇന്ത്യയില്‍ ധോണി ആപ്പ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആപ്പിലൂടെ സ്പെഷ്യല്‍ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും സിംഗിള്‍ ഐഡി ഗ്ലോബല്‍ സിഇഒ ബിഷ് സ്മെയര്‍ പറഞ്ഞു.

കമ്പനിയുടെ സാങ്കേതികവിദ്യ ഡെവലപ്‌മെന്റ് രംഗത്തെ പുതിയ ചുവടുവെപ്പാണ് ധോണി ആപ്പെന്ന് സിംഗിള്‍ ഐഡിയുടെ മാതൃ കമ്പനിയായ എനിഗ്മാറ്റിക് സ്‌മൈല്‍ ഇന്ത്യ മേധാവി ചന്ദ്രഭൂഷണ്‍ പറഞ്ഞു. ഫാന്‍സിന് ധോണിയുമായി കൂടുതല്‍ അടുക്കുവാനുള്ള ഉപാധിയാണ് ഈ പ്ലാറ്റ്‌ഫോമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റ് ലോകത്ത് ധോണിയുടെ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഈ ആപ്പ് മഹത്തായ യാത്രയുടെ ഭാഗമാണെന്ന് സിംഗിള്‍ ഐഡി ഡയറക്ടര്‍ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. ‘കമ്പനിയില്‍ ആദ്യം ഇത്തരം ഒരു ആശയം അവതരിപ്പിച്ചപ്പോള്‍ തുടക്കത്തില്‍ പലരും യാഥാര്‍ത്ഥ്യമാക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തിച്ച് നോക്കാതെ നോ പറയേണ്ടതില്ലെന്നായിരുന്നു തന്റെ അഭിപ്രായം. ആ നിശ്ചയദാര്‍ഢ്യത്തിന്റെ പുറത്താണ് ധോണിയെ കാണുവാന്‍ ഞങ്ങള്‍ പോയതും അദ്ദേഹത്തിന്റെ മുമ്പില്‍ ഈ പ്രൊജക്ട് അവതരിപ്പിച്ചതും. പദ്ധതിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ധോണി യേസ് പറയുകയായിരുന്നു’- സുഭാഷ് പറഞ്ഞു.

അഭിഭാഷകനായ സുഭാഷ് യു.കെയിലെ പ്രമുഖ ബിസിനസുകാരനാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍-മമ്മൂട്ടി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിൽ ഒരാളാണ് ഇദ്ദേഹം. സിനിമാ,കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി ഈ രംഗത്ത് നൂതന ആശയങ്ങളിലൂടെ നവീന മാറ്റം സൃഷ്ടിക്കുകയാണ് സുഭാഷിന്റെ ലക്ഷ്യം. രാജ്യത്ത് സ്‌പോര്‍ട്‌സ്, സിനിമാ രംഗത്ത് വലിയ ബിസിനസ് സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പുതിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ നിരവധി സംരംഭങ്ങളും അതിലൂടെ തൊഴിലും സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

]]>
ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍ക്ക് ലക്കി ഡ്രോ അവതരിപ്പിച്ച് മുത്തൂറ്റ് മിനി https://thenewsaic.com/2025/02/16/muthoottu-mini-launches-lucky-draw-contest-for-gold-loan-customers/ Sun, 16 Feb 2025 06:31:58 +0000 https://thenewsaic.com/?p=604 കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍ക്കായി ലക്കി ഡ്രോ നടത്തുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2025 മാര്‍ച്ച് 31 വരെയുള്ള ലക്കി ഡ്രോയിലൂടെ ഉപഭോക്താവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പെട്ടെന്ന് പണം ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ വായ്പ  ലഭ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ചെറുകിട വ്യവസായികള്‍, ദിവസവേതനക്കാര്‍, സംരംഭകര്‍ എന്നിവര്‍ക്ക് സാമ്പത്തിക ആവശ്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ചെറിയ തുകയുടെ ഗോള്‍ഡ് ലോണുകള്‍ മുത്തൂറ്റ് മിനി നല്‍കുന്നുണ്ട്. ഇതിലൂടെ 150 കോടിയിലധികം രൂപയുടെ ബിസിനസ് വളര്‍ച്ചയും കമ്പനി പ്രതീക്ഷിക്കുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെയും ഇത് ശക്തിപ്പെടുത്തും.

ദീര്‍ഘകാലമായി വിശ്വസനീയമായ ഒരു ധനകാര്യ മാര്‍ഗ്ഗമാണ് സ്വര്‍ണ പണയ വായ്പയെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ സിഇഒ പി.ഇ. മാത്തായി പറഞ്ഞു. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫലപ്രദമായി വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പ നല്‍കുന്നതിനപ്പുറം ഉപഭോക്താക്കള്‍ക്ക് സൗകര്യവും അവര്‍ക്ക് ഇണങ്ങുന്ന രീതിയില്‍ തടസ്സമില്ലാത്ത വായ്പ അനുഭവവും ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലക്കി ഡ്രോയ്ക്ക് പുറമേ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക ലഭിക്കുന്ന ഇന്‍സ്റ്റന്റ് ലോണ്‍ വിതരണം, സുഗമമായ ലോണ്‍ മാനേജ്‌മെന്റിനായി ഓണ്‍ലൈന്‍ പുതുക്കലും തിരിച്ചടവും, മുഴുവന്‍ കാലാവധിയിലും പലിശ നിരക്ക് മാറ്റമില്ലാത്ത റിലാക്‌സ് ഗോള്‍ഡ് ലോണ്‍, ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ലോണ്‍ തവണകളായി തിരിച്ചടയ്ക്കാവുന്ന ഫ്‌ളെക്‌സിബിള്‍ തിരിച്ചടവ് പദ്ധതിയായ സൂപ്പര്‍ ഇഎംഐ ലോണ്‍ തുടങ്ങി എളുപ്പത്തിലുള്ള ഡിജിറ്റല്‍ ലോണ്‍ സേവനങ്ങളും മുത്തൂറ്റ് മിനി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.

ലക്കി ഡ്രോയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് അടുത്തുള്ള മുത്തൂറ്റ് മിനി ശാഖ സന്ദര്‍ശിക്കുകയോ 1800 2700 212 എന്ന നമ്പറില്‍ വിളിക്കുകയോ www.muthoottumini.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

]]>
കൊച്ചിയുടെ സാധ്യതകള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇഒ സുശാന്ത് കുറിന്തില്‍ https://thenewsaic.com/2025/01/23/infopark-ceo-sushanth-attended-the-summit-of-future/ Thu, 23 Jan 2025 14:13:40 +0000 https://thenewsaic.com/?p=580 കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 കൊച്ചിയുടെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള വേദിയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ജനുവരി 25 ന് ആരംഭിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് മുന്നോടിയായി സംഘടിപ്പിച്ച സിഇഒ ലഞ്ചിയോണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പാഠ്യ പദ്ധതിയും വ്യവസായ ആവശ്യകതയും തമ്മിലുള്ള വിടവ് നികത്തുന്നതില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച ലഞ്ചിയോണില്‍ നിരവധി ഐടി കമ്പനികളിലെ വിദദ്ധര്‍ ഭാവിയെ കുറിച്ചുള്ള ആശയങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവെച്ചു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ പോലുള്ള പ്ലാറ്റ്ഫോമുകളുടെ ആവശ്യകത അനിവാര്യമാണെന്നും പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ഇത്തരം സമ്മിറ്റുകള്‍ ഉള്‍ക്കാഴ്ചകളും ട്രെന്‍ഡുകളും പുതുമകളും പങ്കിടുന്നതിനും വ്യവസായ പ്രമുഖരെയും പ്രൊഫഷണലുകളെയും ബന്ധിപ്പിക്കുന്നതിനും സഹായകമാകും. ആഗോളതലത്തിലെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്ന aകൊച്ചിയെ കൂടുതല്‍ തൊഴിലുടമ സൗഹൃദ നഗരമാക്കേണ്ടതിന്റെ പ്രാധാന്യവും ലഞ്ചിയോണില്‍ ചര്‍ച്ചയായി.വ്യവസായ, വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും സാങ്കേതികവിദ്യ വിദഗ്ദ്ധര്‍ പറഞ്ഞു. പ്രമുഖ ഐടി കമ്പനികളായ ഇവൈ, ടിസിഎസ്, വിപ്രോ, ഐബിഎം, കെപിഎംജി, ഐബിഎസ് എന്നിവടങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു

]]>
മിയയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മൂലന്‍സ് ഗ്രൂപ്പ് https://thenewsaic.com/2024/11/21/moolens-group-says-the-campaign-against-mia-is-fake/ Thu, 21 Nov 2024 10:43:17 +0000 https://thenewsaic.com/?p=556 അങ്കമാലി: നടി മിയയ്ക്ക് എതിരെ വിജയ് മസാല ഗ്രൂപ്പ് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയെന്നത് വ്യാജ പ്രചരണമാണെന്ന് വിജയ് മസാല ബ്രാന്‍ഡിന്റെ ഉടമ മൂലന്‍സ് ഇന്റർനാഷണൽ എക്സി൦ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. വിജയ് മസാലയുടെ ബ്രാന്‍ഡ് അംബാസിഡറായ മിയയ്ക്ക് എതിരെ കമ്പനി പരാതി നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു മുൻപും കറിമസാലയുടെ പരസ്യത്തില്‍ അഭിനയിച്ച പേരില്‍ മിയയ്ക്ക് എതിരെ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മാനേജ്‌മെന്റ് ഇക്കാര്യം അറിയുന്നത്.

കെട്ടിച്ചമച്ച ഇത്തരത്തിലുള്ള വാര്‍ത്തയ്ക്ക് പിന്നില്‍ വിജയ് ബ്രാൻഡിന്റെ വിശ്വസ്ഥതയെ മറപിടിച്ചു ഈ പേരിന് സാമ്യമുള്ള മറ്റൊരു ബ്രാൻഡ് മാർക്കറ്റ് ചെയ്യാനുള്ള വിലകുറഞ്ഞ ഒരു ഗൂഢ തന്ത്രം മാത്രമാണെന്ന് ഗ്രൂപ്പ് അറിയിച്ചു. ഇതിനു മുൻപും ഈ തത്പരകക്ഷികൾ സോഷ്യൽ മീഡിയകളിലൂടെ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ വഴി വിജയ് മസാലയുടെ ഉപഭോക്താക്കളെയും വിതരണക്കാരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്നും മാനേജ്‌മെന്റ് കുറ്റപ്പെടുത്തി. മിയ പരസ്യത്തില്‍ അഭിനയിക്കുകമാത്രമാണ് ചെയ്തതിരിക്കുന്നത്. കമ്പനിയുടെ അറിവില്ലാതെ ഒരു പരസ്യം ചിത്രം ടെലികാസ്റ്റ് ചെയ്യില്ലെന്ന വസ്തുത നിലനില്‍ക്കെയാണ് താരത്തെയും കമ്പനിയെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഈ കൂട്ടർ നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ മിയയുമായി ഞങ്ങള്‍ക്കുള്ളത് നല്ല ബന്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

]]>