Education – Newsaic https://thenewsaic.com See the whole story Mon, 24 Feb 2025 07:20:17 +0000 en-US hourly 1 https://wordpress.org/?v=6.7.2 ആദ്യ സ്വകാര്യ സർവകലാശാല കോഴിക്കോടെന്ന്​ ​ജെയിൻ യൂണിവേഴ്​സിറ്റി https://thenewsaic.com/2025/02/24/jain-university-to-set-up-keralas-first-private-university/ Mon, 24 Feb 2025 07:20:17 +0000 https://thenewsaic.com/?p=642 കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം.

സർവകലാശാല സ്ഥാപിക്കുക ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന പേരിലായിരിക്കും. കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന യൂണിവേഴ്സിറ്റിയുടെ ആദ്യഘട്ട നിക്ഷേപം 350 കോടിയാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉപക്യാമ്പസുകളും സ്ഥാപിക്കും.

നാട്ടില്‍ തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു

]]>
ഐ.സി.ടി.എ.കെ. – ലോസ് ആൻഡെസ് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു https://thenewsaic.com/2025/02/13/ictak-to-offer-industry-readiness-programs/ Thu, 13 Feb 2025 12:12:13 +0000 https://thenewsaic.com/?p=599 കൊച്ചി: ഐ.ടി. രംഗത്ത് ഒരു ജോലി നേടാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളില്‍ നൈപുണ്യം നൽകാനായി ഐ.സി.ടി. അക്കാദമി ഓഫ് കേരളയും ലോസ് ആൻഡെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയും സഹകരിച്ച് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു. തൊഴില്‍രംഗത്ത് നിലവില്‍ ഏറെ സാധ്യതകളുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി എന്നിവയിലാണ് ഈ ഓഫ്‌ലൈന്‍ കോഴ്‌സുകള്‍ നല്‍കുക. സാങ്കേതികവിദ്യാധിഷ്ടിതമായ തൊഴിൽ വിപണിക്ക് യോജിച്ച ആഗോളാംഗീകാരമുള്ള പാഠ്യപദ്ധതിയാണ് ഇതിനായി സ്വീകരിക്കുന്നത്.

വ്യവസായമേഖലയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്‍കുന്നതില്‍ ഐ.സി.ടി. അക്കാദമി എന്നും മുന്‍പന്തിയിലുണ്ട്. ലോസ് ആൻഡെസുമായുള്ള സഹകരണം, പഠിതാക്കളുടെ പഠനാനുഭവം മെച്ചപ്പെടുത്തുകയും ആഗോള വീക്ഷണങ്ങളും വിഭവങ്ങളും അവര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുന്നു. ഇതിന് പുറമേ, പഠിതാക്കള്‍ക്ക് അണ്‍സ്റ്റോപ്പില്‍ നിന്നുള്ള പഠന സബ്സ്‌ക്രിപ്ഷനും ലഭിക്കും.

125 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പിനൊപ്പം മൂന്ന് മാസം (375 മണിക്കൂര്‍) നീണ്ടുനില്‍ക്കുന്ന ഈ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് പ്രോഗ്രാമുകള്‍ മികച്ചൊരു പഠനാനുഭവം വാഗ്ദാനം ചെയ്യുന്നു. വ്യവസായ മേഖലയ്ക്ക് ആവശ്യമായ പരിശീലനം, പതിവ് പ്രവൃത്തിദിന ക്ലാസുകള്‍, അഭിമുഖങ്ങള്‍ നേരിടുന്നതിന് ആവശ്യമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മൊഡ്യൂളുകള്‍ എന്നിവയാണ് ഈ പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ പഠിതാക്കള്‍ക്ക് അവരുടെ അറിവ് പ്രയോഗിക്കാന്‍ അനുവദിക്കുന്ന ഒരു ക്യാപ്സ്റ്റോണ്‍ പ്രോജക്‌റ്റോടെയാണ് പ്രോഗ്രാമുകള്‍ അവസാനിക്കുന്നത്. എറണാകുളത്തെ കച്ചേരിപ്പടിയിലെ ഹോളി ഫാമിലി ചര്‍ച്ചിലെ ലോസ് ആൻഡെസ് ഹബ്ബിലാണ് ക്ലാസുകള്‍ നടക്കുക. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: ictkerala.org/forms/interest-la

പ്രോഗ്രാമുകള്‍ക്കായി 2025 ഫെബ്രുവരി 22 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 62 828 76659 എന്ന നമ്പരിലോ ictkochi@ictkerala.org എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.

]]>
അറിവിന്റെ കാര്‍ണിവല്‍ ആഘോഷമാക്കാന്‍ അര്‍മാന്‍ മാലിക് കൊച്ചിയില്‍; ഏഴ് സംഗീത രാവുകളൊരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ https://thenewsaic.com/2025/01/23/arman-malik-in-kochi/ Thu, 23 Jan 2025 14:10:36 +0000 https://thenewsaic.com/?p=577 കൊച്ചി: കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റി ഓഫ് ഫ്യൂച്ചര്‍ ആഘോഷമാക്കിമാറ്റുവാന്‍ കൊച്ചിയില്‍ എത്തുന്നത് ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ത്രസിപ്പിക്കുന്ന സംഗീതമഴ പെയ്ക്കുവാന്‍ വിവിധ മ്യൂസിക് ബാന്‍ഡുകളും എത്തും. ഇന്‍ഡി ഫോക്, പോപ് ബാന്‍ഡുകളും ഇലക്ടോണിക് സംഗീതകാരന്‍മാരും വൈവിധ്യമാര്‍ന്ന സംഗീത വിരുന്നാകും വരുനാളുകളില്‍ മെട്രോ നഗരത്തിനായി ഒരുക്കുക. ജനുവരി 26 മുതല്‍ ഫെബ്രുവരി ഒന്ന് വരെയുള്ള ദിനങ്ങളില്‍ പതിനേഴോളം സംഗീതകലാകാരന്‍മാര്‍ മാസ്മരിക പ്രകടനത്തിന് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ വേദിയാകും. ടിക്കറ്റുകള്‍ സമ്മിറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

ബോളിവുഡ് താരഗായകന്‍ അര്‍മാന്‍ മാലിക് ജനുവരി 26നാണ് കൊച്ചിയിലെത്തുന്നത്. ഇന്ത്യയുടെ പോപ് സെന്‍സേഷന്‍ ആയ അര്‍മാന്‍ മാലികിന്റെ സംഗീത പരിപാടിക്ക് കേരളത്തില്‍ വലിയ രീതിയില്‍ ആരാധകരുണ്ട്. ഞായറാഴ്ച രാത്രി എട്ട് മണി മുതല്‍ കൊച്ചിക്കാര്‍ക്ക് അര്‍മാന്‍ മാലിക് ഷോ ആസ്വദിക്കാം. അന്നേ ദിവസം തന്നെ വൈകീട്ട് ആറ് മണിക്ക് പ്രമുഖ മ്യുസീഷന്‍ ആയ മുബാസ് എന്ന മുഹമ്മദ് മുബാസിന്റെ സംഗീത പരിപാടിയും വേദിയില്‍ അരങ്ങേറും.താളാത്മകമായ കഥപറച്ചിലുമായെത്തുന്ന 43 മൈല്‍സ്, കര്‍ണാട്ടിക് മ്യൂസിക് തരംഗവുമായ് അഗം എന്നീ ബാന്‍ഡുകളാണ് ജനുവരി 27 ന് എത്തുന്നത്. വൈകുന്നേരം 6.30 നും രാത്രി എട്ട് മണിക്കുമാണ് സംഗീത സന്ധ്യ നടക്കുക. ജനുവരി 28 മറ്റഡോറിയ മ്യൂസിക് ബാന്‍ഡ്, ഫ്‌ലോക്, റോക്ക് മ്യൂസിക് ഫ്യൂഷനുമായി മസാല കോഫി മ്യൂസിക് ബാന്‍ഡ് എന്നിവരും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും.

29 വൈകീട്ട് 6.30ന് ഡിജെ പാര്‍ട്ടി വൈബുമായി ഡിജെ നോയ്‌സ്, രാത്രി 8 മണിക്ക് ഇലക്ട്രോണിക് മ്യൂസിക് തരംഗവുമായി ലെ ട്വിന്‍സ് എന്നീ ബാന്‍ഡുകളും കൊച്ചിയില്‍ എത്തും. ജനുവരി 30-ന് ഷാന്‍ക ട്രൈബ്‌സ്, ചായ് മെറ്റ് ടോസ്റ്റ് എന്നിവരും വേദിയില്‍ പ്രകടനത്തിനെത്തും. 31ന് മൂന്ന് ഷോകളാണുള്ളത്. സ്ട്രീറ്റ് അക്കാദമിക്‌സ്, എംസി കൂപ്പര്‍, റിബിന്‍ റിച്ചാര്‍ഡ് തുടങ്ങിയവരുടെ സംഗീത പരിപാടിക്കും സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സാക്ഷ്യം വഹിക്കും.
ഫ്യൂച്ചര്‍ ഓഫ് സമ്മിറ്റിന്റെ സമാപന ദിവസമായ ഫെബ്രുവരി ഒന്നിന് നാല് ബാന്‍ഡുകളാണ് കൊച്ചിക്ക് സംഗീതനിശ സമ്മാനിക്കാന്‍ എത്തുന്നത്. ഡിജെ ജെയിംസ് ബാന്‍ഡിന്റെ ഷോയിലൂടെ സംഗീത പരിപാടിക്ക് തുടക്കം കുറിക്കും. പിന്നീട് ഡിജെ അറെസ്, ഡിജെ സെഫര്‍ടോണ്‍, തുംഗ് വാഗ് തുടങ്ങിയ ബാന്‍ഡുകളും വേദിയില്‍ എത്തും.

]]>
റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍’ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ -2025 https://thenewsaic.com/2025/01/20/%e0%b4%b1%e0%b5%80-%e0%b4%87%e0%b4%ae%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0/ Mon, 20 Jan 2025 15:04:07 +0000 https://thenewsaic.com/?p=572 റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍’
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ -2025

കൊച്ചി: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂള്‍,കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. ‘റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍ ഫോര്‍ എ സസ്റ്റെയിനബിള്‍ ഫ്യൂച്ചര്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സൃഷ്ടികള്‍/ ഉത്പന്നങ്ങള്‍ ഒരുക്കേണ്ടത്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 23 ന് മുമ്പ് സൃഷ്ടികള്‍ സമര്‍പ്പിക്കണം. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, തെരഞ്ഞെടുക്കുന്ന നവീന കലാസൃഷ്ടികള്‍ ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. ജനുവരി 15 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 നടക്കുന്നത്.

സുസ്ഥിരത, നവീനത, പാരിസ്ഥിക അവബോധം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാകണം സൃഷ്ടികള്‍. കോളജ്തലത്തിലുള്ള മത്സരത്തില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിനും സ്‌കൂള്‍തലത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിനും പങ്കെടുക്കാം. ഓരോ ടീമിലും മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങളും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ഒരു ഫാക്കല്‍റ്റി അംഗവും ഉണ്ടായിരിക്കണം.

പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നൂതന ഉത്പന്നങ്ങളോ മികച്ച കലാസൃഷ്ടികളോ നിര്‍മ്മിക്കുവാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണ വേദിയാണിത്.
ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടുക, സുസ്ഥിര വികസനം ഉറപ്പാക്കുക, സര്‍ക്കുലര്‍ ഇക്കണോമി ആശയം പ്രചരിപ്പിക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം.

ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, ലീഡര്‍മാര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25-ല്‍ അധികം ശില്‍പ്പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്‌സ്‌പോ, ടെക് എക്‌സ്‌പോ,സ്റ്റുഡന്റ് ബിനാലെ, ഫ്‌ലീ മാര്‍ക്കറ്റ്, ഫുഡ് മാര്‍ക്കറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്-70340 44141/ 70340 44 242. വെബ്സൈറ്റ്- https://futuresummit.in/trash2treasure/

]]>
സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025; യുവാക്കളെ ആവേശത്തിലാഴ്ത്തി ‘ഡാൻസ് കൊച്ചി’ https://thenewsaic.com/2025/01/20/summit-of-future/ Mon, 20 Jan 2025 15:00:00 +0000 https://thenewsaic.com/?p=569 കൊച്ചി: മലയാളം ഫ്രീ സ്റ്റൈൽ റാപ്പിനൊത്ത് താളം ചവിട്ടി യുവാക്കൾ. റാപ്പർമാരുടെ കൂട്ടായ്മയായ പള്ളിക്കൂടം ബാൻഡ്, റാപ്പർ എം സി മാലാഖ, റാപ്പർ കൊളാപ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത സന്ധ്യ കാണികൾക്ക് പുത്തൻ അനുഭവമായി. പനമ്പിള്ളി സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ഡാൻസ് കൊച്ചി പരിപാടിയിൽ നൂറ് കണക്കിന് യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ജയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025ന് മുന്നോടിയായാണ് ‘ഡാൻസ് കൊച്ചി’ സംഘടിപ്പിച്ചത്. ഒരാഴ്ച നീളുന്നതാണ് പ്രചാരണ പരിപാടികൾ.

യുവതലമുറയുടെ സ‍ർ​ഗാത്മകത വള‍ർത്തുന്നതിനും കലാ സാംസ്കാരിക പ്രവ‍ർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമാണ് വിവിധയിടങ്ങളിൽ ‍ഡാൻസ് കൊച്ചി സംഘടിപ്പിക്കുന്നത്. കേരളത്തിലെ യുവകലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്നതിനായി ഇത്തരത്തിലുള്ള കൂടുതൽ വേദികൾ ഒരുക്കാൻ ജയിൻ യൂണിവേഴ്‌സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് കൊച്ചി ജയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.

കൊച്ചിയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നിരവധി യുവാക്കളാണ് ഡാൻസ് കൊച്ചിയുടെ ഭാ​ഗമാകുന്നതിനായി പനമ്പിള്ളി സെൻട്രൽ പാർക്കിലേക്ക് ഒഴുകിയെത്തിയത്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ ഒരു യൂണിവേഴ്സിറ്റി മുന്നിട്ടിറങ്ങുന്നത് പ്രശംസനീയമാണെന്ന് യുവാക്കൾ പ്രതികരിച്ചു. യുവാക്കൾക്കൊപ്പം പ്രായം മറന്ന് നാട്ടുകാരും ഡാൻസ് കൊച്ചിയുടെ ഭാ​ഗമാകുന്ന മനോഹര ദൃശ്യങ്ങൾക്കാണ് പനമ്പിള്ളി സാക്ഷ്യം വഹിച്ചത്.

പരിപാടിയോടനുബന്ധിച്ച് സെൻട്രൽ പാ‍‍‍‍‍‌‌‍‍ർക്കിനു സമീപം വരച്ച ​ഗ്രാഫിറ്റി പെയ്ന്റിങ്ങുകൾ ആസ്വാദകരുടെ മനം കവ‍ർന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഗ്രാഫിറ്റി ആർട്ടിസ്റ്റുകളായ അലൻ പാപ്പി, അർജുൻ, കോമിക് ആർട്ടിസ്റ്റുകളുടെ കമ്മ്യൂണിറ്റിയായ ‘ഫാൾ ഔട്ട് വേഴ്സ്’ എന്നിവരുടെ സംഘമാണ് ​ഗ്രാഫിറ്റി ചെയ്യുന്നത്. ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ് അലൻ പാപ്പിയുടെ കഥാപാത്രങ്ങൾ. നാടിന്റെ നടപ്പ് രീതിയെ അട്ടിമറിക്കാൻ കഴിവുള്ളവരാണ് തന്റെ കോമിക്കുകളിലെ കഥാപാത്രങ്ങളെന്ന് അലൻ പാപ്പി പറഞ്ഞു. വരും ദിവസങ്ങളിൽ ക്വീൻസ് വേ, ഫോർട്ട് കൊച്ചി, ഇൻഫോ പാർക്ക്, പനമ്പിള്ളി, എന്നിവിടങ്ങളിൽ ‘ഡാൻസ് കൊച്ചി’യുടെ തുടർ പരിപാടികൾ നടക്കും.

ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് കൊച്ചി ജയിൻ യൂണിവേഴ്സിറ്റി രൂപകൽപ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിൽ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിൽ വിവിധ രംഗങ്ങളിൽ നിന്നുള്ള നൂറിലധികം വിദഗ്ദ്ധർ സംസാരിക്കും. വിദ്യാർത്ഥികൾ, രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, പ്രൊഫഷണൽസ് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ 30-ൽ അധികം പാനൽ ചർച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധർ നയിക്കുന്ന 25-ൽ അധികം ശിൽപശാലകളും മാസ്റ്റർ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്‌സ്‌പോ, ടെക് എക്‌സ്‌പോ, സ്റ്റുഡന്റ്സ് ബിനാലെ, ഫ്‌ലീ മാർക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്-7034044141/ 7034044242, https://futuresummit.in

]]>
സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം: കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയും പഴശ്ശിരാജ കോളേജും ധാരണാപത്രം ഒപ്പുവച്ചു https://thenewsaic.com/2024/10/23/synergy-academy-exchange-program/ Wed, 23 Oct 2024 15:03:08 +0000 https://thenewsaic.com/?p=511 കൊച്ചി: സിനെര്‍ജിയ(synergia) അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയും പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാധ്യമപഠന വിഭാഗവും ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഭാവനം ചെയ്ത പ്രോഗ്രാമാണ് സിനെര്‍ജിയ.
പഴശ്ശിരാജ കോളേജില്‍ നടന്ന ചടങ്ങില്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ബാരി കെ കെ, പഴശ്ശിരാജ കോളേജ് ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ജോഷി മാത്യു, എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. ജോബിന്‍ ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

ധാരണാപത്രം ഒപ്പിട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി മാധ്യമ ഗവേഷണം, മാധ്യമങ്ങളിലെ ട്രെന്‍ഡുകളും നവീകരണങ്ങളും, ഇമ്മേഴ്സീവ് ജേണലിസം, ഡിജിറ്റല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു. ജെയിന്‍ യൂണിവേഴ്‌സിറ്റി ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. നിമ്മി മരിയ ജോസഫ്, പഴശ്ശിരാജ കോളേജ് സെല്‍ഫ് ഫിനാന്‍സിങ് ഡയറക്ടര്‍ താര ഫിലിപ്പ്, ജെയിന്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫ. മുഹമ്മദ് ഹാഫിലുദ്ധീന്‍ ,പഴശ്ശിരാജ കോളേജ് അസി.പ്രൊഫ. ക്രിസ്റ്റീന ജോസഫ്, മാധ്യമ വിഭാഗം അസോസിയേഷന്‍ സെക്രട്ടറി ധിരന വി.എസ്, ഷോബിന്‍ മാത്യു, ലിന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു.

30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി യൂണിവേഴ്സിറ്റി.

]]>