Entertainment – Newsaic https://thenewsaic.com See the whole story Fri, 01 Nov 2024 10:06:36 +0000 en-US hourly 1 https://wordpress.org/?v=6.7.1 നിഖില വിമലിന്‍റെ ‘പെണ്ണ് കേസ്‌’ https://thenewsaic.com/2024/11/01/nikhila-vimals-pennu-case/ Fri, 01 Nov 2024 10:05:46 +0000 https://thenewsaic.com/?p=523 നിഖില വിമല്‍ നായികയാകുന്ന ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇ ഫോര്‍ എക്സ്പ്രിമെന്‍റ് , ലണ്ടന്‍ ടാക്കീസ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ബാനറില്‍ രാജേഷ് കൃഷ്ണ, മുകേഷ് ആര്‍ മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പെണ്ണ് കേസ്’ ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാഥും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നിഖില വിമല്‍ നായികയായ ഗുരുവായൂര്‍ അമ്പല നടയില്‍, വാഴൈ(തമിഴ്) എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചായാഗ്രഹണം- ഷിനോസ്, എഡിറ്റിംഗ് – സരിന്‍ രാമകൃഷ്ണന്‍, സഹ തിരക്കഥ, സംഭാഷണം – ജ്യോതിഷ് എം, സുനു വി , ഗണേഷ് മലയത്ത്, പ്രൊഡക്ഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ, കലാസംവിധാനം – ഹർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ – ജിനു പി.കെ, കോസ്റ്റ്യും- അശ്വതി ജയകുമാർ, ചീഫ് സോസിയേറ്റ് – ആസിഫ് കുറ്റിപ്പുറം, ടൈറ്റിൽ & പോസ്റ്റർ – നിതിൻ കെ.പി, ഡിജിറ്റൽ പ്രൊമോഷൻ – ടെൻ ജി മീഡിയ.

]]>
പ്രഭാസിന് ഇന്ന് 45 -ാം പിറന്നാൾ, അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍ https://thenewsaic.com/2024/10/23/actress-prabhas-celebrate-45th-birthday/ Wed, 23 Oct 2024 12:42:13 +0000 https://thenewsaic.com/?p=507 പ്രഭാസിന് ഇന്ന് 45 -ാം പിറന്നാൾ, അണിയറയില്‍ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. ‘ബാഹുബലി’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്മയമായി തീർന്ന പ്രഭാസിന്‍റെ ആരാധകര്‍ ഇന്ന് ലോകം മുഴുവന്‍ ആഘോഷത്തിലാണ്‌.പിറന്നാള്‍ സമ്മാനമായി ആരാധകര്‍ക്ക് വലിയ സര്‍പ്രയിസുകളാണ് പ്രഭാസ് ഒരുക്കിയിരിക്കുന്നത്. പ്രഭാസിന്‍റെ 6 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ആരാധകര്‍ക്ക് വേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. മിസ്റ്റര്‍ പെര്‍ഫെക്റ്റ്, മിര്‍ച്ചി,ചത്രപതി,റിബല്‍,ഈശ്വര്‍,സലാര്‍ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണെങ്കിലും പ്രഭാസ് പൊതുവേ നാണം കുണുങ്ങിയും അന്തര്മുഖനുമാണ്. സിനിമ ചിത്രീകരണത്തിനല്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ പ്രഭാസിന് പൊതുവേ വലിയ നാണമാണ്. കല്‍ക്കിയുടെ പല പ്രമോഷന്‍ പരിപാടികള്‍ക്കിടയിലും മാധ്യമങ്ങളെ അഭിമുഖീകരിക്കാനായി ലജ്ജയോടെ ഇരിക്കുന്ന പ്രഭാസിനെ കാണാന്‍ കഴിയും. സിനിമ ചിത്രീകരണം ഇല്ലാത്ത സമയങ്ങളില്‍ തന്‍റെതായ ഇടങ്ങളില്‍ ഏകാന്തമായി ഇരിക്കാനാണ് പ്രഭാസ് കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത്. ചുറ്റുമുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ ഏറെ ശ്രദ്ധാലുവാണ് പ്രഭാസ്.

പ്രഭാസിന്‍റെ ബിരിയാണി കമ്പം സൌത്ത് ഇന്ത്യന്‍ സിനിമാലോകത്ത് എല്ലാരവര്‍ക്കുമറിയാം. തന്‍റെ സഹപ്രവർത്തകർക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി പ്രഭാസ് വിരുന്നൊരുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്.നടൻ സൂര്യയും, കല്‍ക്കിയിലെ സഹതാരം ദീപിക പദുകോണുമെല്ലാം പ്രഭസിന്റെ ഭക്ഷണം ഊട്ടിക്കുന്നതിന്‍റെ അനവധി കഥകള്‍ പറഞ്ഞിട്ടുണ്ട്. സിനിമയിലെ സുഹൃത്തുക്കൾ തന്റെ ജന്മനാടായ ഹൈദരാബാദിലെത്തുമ്പോൾ അവർക്കായി വിരുന്നൊരുക്കുന്നത് പ്രഭാസ് ഒരു തരത്തിലുള്ള ആചാരമാക്കിയിട്ടുണ്ട്.

1979 ഒക്ടോബർ 23ന് മദ്രാസ്സിൽ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിന്‍റെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസ്. ഭീമവരത്തെ ഡി.എൻ.ആർ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്നാണ് ബി.ടെക് ബിരുദം നേടിയത്. ആറടി രണ്ടര ഇഞ്ച് പൊക്കക്കാരൻ വൈകാതെ സിനിമയിലെത്താൻ ഉള്ള മാർഗങ്ങളും തേടി തുടങ്ങി. 2002 ലാണ് പ്രഭാസിന്‍റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി. പരന്‍ഞെ സംവിധാനം ചെയ്ത ‘ഈശ്വർ’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് തന്‍റെ ആദ്യ ചുവടു വയ്ക്കുന്നത്. ശ്രീദേവി വിജയകുമാര്‍ ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. അവിടന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്.ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി.എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ നായകവേഷം പ്രഭാസിനെ ലോക സിനിമയിലെ തന്നെ ശ്രദ്ധേയതാരമാക്കി.

വമ്പന്‍ സിനിമാ പദ്ധതികളാണ് പ്രഭാസിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത് ഏകദേശം 2100 കോടിയുടെ പുതിയ പ്രോജക്ടുകള്‍ ആണ്. പ്രശാന്ത്‌ നീല്‍ ഒരുക്കി വന്‍ വിജയമായ സലാറിന്‍റെ രണ്ടാംഭാഗം സലാര്‍2: ശൗര്യംഗ പര്‍വ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്‍റെതായി ഉടന്‍ തീയേറ്ററുകളില്‍ എത്തുന്നത്. പ്രഭാസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. റൊമാന്റിക് കോമഡി ഹൊറര്‍ എന്ന വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് നായികമാര്‍. പ്രഭസിന്‍റെ കരിയറിലെ സമാനതകളില്ലാത്ത വിജയമായിരുന്നു കല്‍ക്കിയുടേത്.താരപ്പകിട്ടുകൊണ്ടും ചിത്രത്തിന്‍റെ പ്രമേയം കൊണ്ടും അവതരണ രീതിയാലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രഭാസിന്‍റെ കരിയറിലെ തന്നെ പുതിയ അധ്യായത്തിന്‍റെ തുടക്കമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

2021 ല്‍ യു.കെ ആസ്ഥാനമായുള്ള ‘ഈസ്റ്റേൺ ഐ’ എന്ന പ്രതിവാര പത്രം ലോകത്തിലെ ഒന്നാം നമ്പർ സൗത്ത് ഏഷ്യൻ സെലിബ്രിറ്റിയായി പ്രഭാസിനെ തിരഞ്ഞെടുത്തിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്‍റെ തെളിവുകൂടിയാണത്. സര്‍വേ ഫലം പ്രകാരം സിനിമ, ടെലിവിഷൻ, സാഹിത്യം, സംഗീതം, സോഷ്യൽ മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാൾ മുന്നിലാണ് പ്രഭാസ് എന്നതും ശ്രദ്ധേയം.

]]>
വി മൂവീസ് ആന്‍റ് ടിവി 175 രൂപയ്ക്ക് 15-ല്‍ ഏറെ ഒടിടികള്‍ ലഭിക്കുന്ന സൂപ്പര്‍ പായ്ക്ക് അവതരിപ്പിച്ചു https://thenewsaic.com/2024/10/08/vi-movies-tv-strengthens-ott-aggregator-portfolio/ Tue, 08 Oct 2024 10:57:36 +0000 https://thenewsaic.com/?p=466 കൊച്ചി:   വി മൂവിസ് ആന്‍റ് ടിവി സോണി ലിവ്, സീ 5, മനോരമ മാക്സ്, ഫാന്‍കോഡ്, പ്ലേഫ്ളിക്സ് തുടങ്ങിയ 15 ഒടിടികളും 10 ജിബി ഡാറ്റയും ഒരൊറ്റ  ആപ്പില്‍ ലഭിക്കുന്ന സൂപ്പര്‍ പായ്ക്ക്  അവതരിപ്പിച്ചു.  വി മൂവീസ് ആന്‍റ് ടിവി ആപ്പിന്‍റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഈ സൂപര്‍ പ്ലാന്‍ വെറും 175 രൂപയ്ക്കാണ് അവതരിപ്പിച്ചിട്ടുള്ളത്.  ഒടിടി പ്ലാറ്റ്ഫോമുകള്‍ വര്‍ധിക്കുമ്പോള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ചെലവു വര്‍ധനയും നേരിടാന്‍ ഇതു സഹായകമാകും.

പതിനഞ്ചില്‍ ഏറെ ഒടിടി നേട്ടങ്ങളുള്ള വി മൂവീസ് ആന്‍റ് ടിവി സൂപ്പര്‍ പായ്ക്ക് 499 രൂപയുടേയും 979 രൂപയുടേയും വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് അധിക ചെലവില്ലാതെ ലഭിക്കും. 

പരിധിയില്ലാത്ത കോളുകള്‍, പ്രതിദിന ഡാറ്റാ ക്വാട്ട, രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെയുള്ള പരിധിയില്ലാത്ത അതിവേഗ ഡാറ്റ, വീക്കെന്‍റ് റോള്‍ ഓവര്‍ തുടങ്ങിയ നേട്ടങ്ങളും ഇവര്‍ക്കു ലഭിക്കും.

]]>
നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ അറസ്റ്റിൽ https://thenewsaic.com/2024/10/01/crime-nandakumar-arrested-for-defaming-actress-shweta-menon/ Tue, 01 Oct 2024 11:19:18 +0000 https://thenewsaic.com/?p=416 കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. യൂട്യൂബ് ചാനൽ വഴി നടക്കെതിരെയുള്ള വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.

എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. നന്ദകുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌.

]]>
പ്രാർഥനകൾക്ക് നന്ദി; സുഖമായിരിക്കുന്നുവെന്ന് നടൻ ഗോവിന്ദ https://thenewsaic.com/2024/10/01/actor-govinda-says-thanks-to-fans-and-doctors/ Tue, 01 Oct 2024 11:10:48 +0000 https://thenewsaic.com/?p=413 മുംബൈ: ആരാധകരുടെ പ്രാർത്ഥനക്ക് നന്ദി അറിയിച്ച് ബോളിവുഡ് നടൻ ഗോവിന്ദ. സ്വന്തം റിവോൾവറിൽ നിന്ന് രാവിലെയാണ് ഗോവിന്ദയ്ക്ക് അബദ്ധത്തിൽ കാലിൽ വെടിയേറ്റത്. ഉടൻ തന്നെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ കൊൽക്കത്തയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ അദ്ദേഹത്തിന്‍റെ വസതിയിൽ 4:45 നായിരുന്നു സംഭവം.

മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽനിന്ന് തന്‍റെ വക്താവ് വഴി അയച്ച വോയ്‌സ് ക്ലിപ്പിലാണ് താൻ സുഖമായിരിക്കുന്നുവെന്നും ആരാധകരുടെ പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി പറയുന്നതായും അ​ദ്ദേഹം അറിയിച്ചത്. കൃത്യസമയത്ത് നൽകിയ സഹായത്തിനും പരിചരണത്തിനും ഡോക്ടർമാരോടും അദ്ദേഹം നന്ദി പറഞ്ഞു.
]]>
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മിഥുൻ ചക്രവർത്തിക്ക് https://thenewsaic.com/2024/09/30/dadasaheb-phalke-award-to-actor-mithun-chakraborty/ Mon, 30 Sep 2024 06:12:40 +0000 https://thenewsaic.com/?p=392 ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം 8ന് പുരസ്കാരം സമ്മാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്. 1976-ൽ മൃഗയ എന്ന ചലചിത്രത്തിലൂടെ തന്‍റെ സിനിമാജീവിതം ആരംഭിച്ചത്. ആദ്യ സിനിമയില്‍ത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തി കരസ്ഥമാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിനിടെ, തഹദേര്‍ കഥ (1992), സ്വാമി വിവേകാനന്ദ (1998) എന്നീ സിനിമകളിലെ അഭിനയത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവിലായി അഭിനയിച്ചത്.

]]>
മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു https://thenewsaic.com/2024/09/26/mammootty-mohanlal-together/ Thu, 26 Sep 2024 10:58:52 +0000 https://thenewsaic.com/?p=339 മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും കൂടിയുണ്ടാകും എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഈ സിനിമയുടെ സാക്ഷാത്കാരത്തിനായി സഹകരിക്കുന്നതിന്‍റെ സൂചനകളും പുറത്തുവന്നുകഴിഞ്ഞു. ബിഗ് ബജറ്റ് ചിത്രം കേരളത്തിനു പുറമേ ന്യൂഡൽഹി, ശ്രീലങ്ക, ലണ്ടൻ എന്നിവിടങ്ങളിലും ചിത്രീകരണം നടത്തുമെന്നാണ് അറിയുന്നത്. പ്രധാന ലോക്കേഷൻ ശ്രീലങ്ക ആയിരിക്കുമെന്നും, അവിടെ ഒരു മാസത്തോളം ഷൂട്ടിങ് ഉണ്ടാവുമെന്നും റിപ്പോർട്ട്.

നേരത്തെ, നിർമാതാവ് ആന്‍റണി പെരുമ്പാവൂരാണ് മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും സഹകരിച്ചു പ്രവർത്തിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് സൂചന നൽകിയത്. പിന്നീട് മഹേഷ് നാരായണനും നിർമാതാവ് ആന്‍റോ ജോസഫും ശ്രീലങ്കയിൽ പോയി മുൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയെ കാണുകയും ചെയ്തിരുന്നു.

മമ്മൂട്ടിയും മോഹൻലാലും മുൻപ് ഒരുമിച്ച സിനിമകൾ മിക്കവയും ഇന്നും ഐക്കോണിക് പദവിയിൽ നിലനിൽക്കുന്നതാണ്. 11 വർഷം മുൻപ്, കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടി നായകനായ സിനിമയിൽ മോഹൻലാലിന് മോഹൻലാൽ ആയി തന്നെയുള്ള ഗസ്റ്റ് റോൾ മാത്രമാണ് ഉണ്ടായിരുന്നത്. എം.ടി. വാസുദേവൻ നായരുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയ മനോരഥങ്ങൾ എന്ന വെബ് സീരീസിൽ ഇരുവരും ഉൾപ്പെട്ടിരുന്നെങ്കിലും, ആന്തോളജി ആയതിനാൽ കോംബിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല.

ഇതുവരെ അമ്പതിലധികം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവയിൽ ഏറെയും ഇരുവരുടെയും കരിയറുകളുടെ ആദ്യ കാലങ്ങളിലായിരുന്നു. ഹരികൃഷ്ണൻസ്, ട്വന്‍റി20 എന്നിവയാണ് ഇക്കൂട്ടത്തിൽ മുഴുനീള കോംബോ ആയി വന്ന ഏറ്റവും ഒടുവിലത്തെ ഹിറ്റ് സിനിമകൾ.

]]>
ഓസ്കർ എൻട്രിക്ക് പരിഗണിക്കപ്പെട്ടത് രണ്ട് മലയാള ചിത്രങ്ങൾ https://thenewsaic.com/2024/09/23/%e0%b4%93%e0%b4%b8%e0%b5%8d%e0%b4%95%e0%b5%bc-%e0%b4%8e%e0%b5%bb%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%97%e0%b4%a3%e0%b4%bf%e0%b4%95/ Mon, 23 Sep 2024 12:03:34 +0000 https://thenewsaic.com/?p=278 ന്യൂഡൽഹി: ഓസ്കർ പുരസ്കാരങ്ങളിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ എൻട്രിയായി ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അവസാന റൗണ്ട് വരെയെത്തിയ ശേഷം പിന്തള്ളപ്പെട്ട സിനിമകളിലൊന്ന് ഉള്ളൊഴുക്ക്.

ഉർവശിയുടെയും പാർവതിയുടെയും ഗംഭീര പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ഉള്ളൊഴുക്ക് ഓസ്കർ എൻട്രിക്ക് അയയ്ക്കാൻ പരിഗണിച്ച അവസാന അഞ്ച് ചിത്രങ്ങളിൽ ഉൾപ്പെട്ടിരുന്നു.

ആകെ 29 സിനിമകളാണ് ജൂറിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. ആട്ടം എന്ന മലയാള സിനിമയും ആദ്യ ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്നു.

കാൻസ് വേദിയിൽ അംഗീകരിക്കപ്പെട്ട, മലയാളികൾ അഭിനയിച്ച ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആയിരുന്നു മറ്റൊരു ചിത്രം.

 

 

അനിമൽ പോലുള്ള ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളും ആദ്യ ഘട്ടത്തിലെ പരിഗണനയിൽ ഉണ്ടായിരുന്നു. കൂടെ, മഹാരാജാ എന്ന വിജയ് സേതുപതിയുടെ തമിഴ് ചിത്രവും, കൽക്കി 2989 എഡി, ഹനു-മാൻ എന്നീ തെലുങ്ക് ചിത്രങ്ങളും. സ്വാതന്ത്ര്യ വീർ സവർക്കർ (ഹിന്ദി), ആർട്ടിക്കിൾ 370 (ഹിന്ദി) എന്നീ പ്രൊപ്പഗണ്ട സിനിമകളും ആദ്യ ഘട്ടത്തിൽ പരിഗണിച്ച ശേഷം തള്ളി.

അവസാന റൗണ്ടിലെത്തിയ അഞ്ച് സിനിമകൾ, ലാപതാ ലേഡീസ്, ഉള്ളൊഴുക്ക്, ശ്രീകാന്ത് (ഹിന്തി), വാഴൈ (തമിഴ്), തങ്കളാൻ (തമിഴ്) എന്നിവ മാത്രമായിരുന്നു.

2002ൽ ലഗാനു ശേഷം ഇന്ത്യൻ എൻട്രിയായെത്തിയ ഒരു സിനിമയും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷനിൽ ഉൾപ്പെട്ടിട്ടില്ല. അതിനു മുൻപ് നോമിനേഷൻ ലഭിച്ചിട്ടുള്ളതും രണ്ടേ രണ്ട് ഇന്ത്യൻ സിനിമകൾക്കു മാത്രം- മദർ ഇന്ത്യ, സലാം ബോംബെ എന്നിവ. കഴിഞ്ഞ വർഷം മലയാളത്തിലുള്ള 2018: എവരിവൺ ഈസ് എ ഹീറോ എന്ന ജൂഡ് ആന്തണി ജോസഫ് ചിത്രമായിരുന്നു ഇന്ത്യയുടെ ഓസ്കർ എൻട്രി.

]]>
ബോളിവുഡ് വരെ നിറഞ്ഞു നിൽക്കുന്ന മലയാളം താരാട്ടുപ്പാട്ട് https://thenewsaic.com/2024/09/23/%e0%b4%ac%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%b5%e0%b5%81%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a8%e0%b4%bf%e0%b5%bd/ Mon, 23 Sep 2024 11:53:05 +0000 https://thenewsaic.com/?p=272 രക്ഷാകർതൃത്വം അത്യന്തം ആസ്വദിക്കുന്ന ആവേശത്തിലാണ് ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. മകൾക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായ ഒരു അച്ഛൻ അദ്ദേഹത്തിൻറെ ഭാഷാ പരിമിതികൾ ഭേദിച്ച് കൊണ്ട് ഒരു മലയാളം താരാട്ട് പാട്ടു തന്നെ പഠിച്ചിരിക്കുകയാണ്. ആലിയ ഭട്ട് അടുത്തിടെ ഒരു ടിവി ഷോയിൽ തൻ്റെ ഭർത്താവ് നടൻ രൺബീർ കപൂർ തങ്ങളുടെ മകൾ രാഹയ്‌ക്കായി ഒരു മലയാളം ഗാനം പഠിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. സാന്ത്വനം എന്ന ചിത്രത്തിന് വേണ്ടി മോഹൻ സിത്താരയുടെ ‘ഉണ്ണി വാവാവോ’ എന്ന ഹൃദയസ്പർശിയായ മലയാളം ഗാനമണ് ബോളിവുഡ് താരം തൻ്റെ മകളെ ഉറക്കാനായി പാടികൊടുക്കുന്നത്. രാഹയെ ചെറുപ്പംമുതലെ പരിചരിക്കുന്ന സ്ത്രീയാണ് ഗാനം ആദ്യമായി രഹയ്ക്ക് ആലപിച്ച് കൊടുത്തത്, സ്ഥിരം പാട്ടു കേട്ട് കിടക്കുന്നത് രാഹ ഒരു ശീലമാക്കിയപ്പോൾ പിന്നീട് രൺബീർ അത് ഏറ്റെടുക്കുകയായിരുന്നു. ഉറക്കം വരുമ്പോഴെല്ലാം ‘മമ്മ വാവോ, പപ്പാ വാവോ’ എന്ന് അവൾ പറയുമെന്ന് ആലിയ പറഞ്ഞു

https://www.instagram.com/reel/DAP8KsGyVUP/?igsh=MWxmMHFhZ3FyZjFmMg==

ഇപ്പോൾ ഇക്കാര്യം വിശദീകരിക്കുന്ന ആലിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാട്ടിൻ്റെ ആദ്യ രണ്ട് വരികളും അവർ പാടുന്നുണ്ട് . അതേസമയം, താരദമ്പതികളുടെ അർപ്പണബോധത്തെയും മകളോടുള്ള സ്നേഹത്തെയും അഭിനന്ദിച്ച് മലയാളികൾക്ക് പുറമെ ഹിന്ദിക്കാരും കമൻ്റ് ബോക്സ് ആഘോഷമാക്കുകയാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി മോഹൻ സിത്താര ഈണം പകർന്ന നിത്യഹരിത ഗാനമാണ് ഉണ്ണി വാവാവോ. കെ.ജെ.യേശുദാസിൻ്റെയും കെ.എസ്.ചിത്രയുടെയും ഹൃദയസ്പർശിയായ സ്വരത്തിൽ ആലപിച്ച ഈ താരാട്ട് പാട്ട് പിന്നീട് മലയാളി സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കി. ഈ ഗാനം മലയാളികൾക്ക് എന്നും ഒരു വികാരമാണെന്ന് മലയാളികൾ അഭിപ്രായപ്പെടുന്നു. ആലിയയുടെ വെളുപ്പെടുത്തലിനു ശേഷം ഗാനത്തിൻ്റെ അവിശ്വസനീയമായ ജനപ്രീതി ലഭിച്ചിട്ടുണ്ട്, ഉണ്ണി വാവാവോ ഇപ്പോൾ ഒരു ‘പാൻ-ഇന്ത്യൻ’ താരാട്ടായി മാറിയെന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.

]]>
ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ലാപതാ ലേഡീസ് https://thenewsaic.com/2024/09/23/%e0%b4%93%e0%b4%b8%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf/ Mon, 23 Sep 2024 10:54:35 +0000 https://thenewsaic.com/?p=259 ന്യൂഡൽഹി: മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാര വിഭാഗത്തിൽ ‘ലാപതാ ലേഡീസ്’ ഇന്ത്യയെ പ്രതിനിധീകരിക്കും. ആമിർ ഖാൻ നിർമിച്ച് കിരൺ റാവു സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്തതാണ്. പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, നിതാംശി ഗോയൽ, ഛായ കദം, രവി കിഷൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച റിവ്യൂ നേടിയിരുന്നു. 4-5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ താരബാഹുല്യമില്ലാത്ത സിനിമ, തിയെറ്ററുകളിൽനിന്ന് 27 കോടി രൂപ കളക്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്.

വിവാഹത്തിനു ശേഷം ഭർത്താക്കൻമാരുടെ വീടുകളിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പരസ്പരം മാറിപ്പോകുന്ന രണ്ടു നവവധുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ത്രീ ശാക്തീകരണം എന്ന അന്തർലീനമായ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് കഥാഗതി പുരോഗമിക്കുന്നത്.

ടൊറേന്‍റോ, മോസ്കോ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞ തവണത്തെ ഓസ്കർ വേദിയിൽ എസ്.എസ്. രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന പാട്ടിലൂടെ ഇന്ത്യൻ സിനിമ അംഗീകരിക്കപ്പെട്ടിരുന്നു.

]]>