Featured – Newsaic https://thenewsaic.com See the whole story Mon, 23 Sep 2024 11:43:31 +0000 en-US hourly 1 https://wordpress.org/?v=6.8 ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ലാപതാ ലേഡീസ് https://thenewsaic.com/2024/09/23/%e0%b4%93%e0%b4%b8%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf/ Mon, 23 Sep 2024 10:54:35 +0000 https://thenewsaic.com/?p=259 ന്യൂഡൽഹി: മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാര വിഭാഗത്തിൽ ‘ലാപതാ ലേഡീസ്’ ഇന്ത്യയെ പ്രതിനിധീകരിക്കും. ആമിർ ഖാൻ നിർമിച്ച് കിരൺ റാവു സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്തതാണ്. പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, നിതാംശി ഗോയൽ, ഛായ കദം, രവി കിഷൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച റിവ്യൂ നേടിയിരുന്നു. 4-5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ താരബാഹുല്യമില്ലാത്ത സിനിമ, തിയെറ്ററുകളിൽനിന്ന് 27 കോടി രൂപ കളക്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്.

വിവാഹത്തിനു ശേഷം ഭർത്താക്കൻമാരുടെ വീടുകളിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പരസ്പരം മാറിപ്പോകുന്ന രണ്ടു നവവധുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ത്രീ ശാക്തീകരണം എന്ന അന്തർലീനമായ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് കഥാഗതി പുരോഗമിക്കുന്നത്.

ടൊറേന്‍റോ, മോസ്കോ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞ തവണത്തെ ഓസ്കർ വേദിയിൽ എസ്.എസ്. രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന പാട്ടിലൂടെ ഇന്ത്യൻ സിനിമ അംഗീകരിക്കപ്പെട്ടിരുന്നു.

]]>
ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു https://thenewsaic.com/2024/09/20/%e0%b4%b7%e0%b4%b5%e0%b5%bc%e0%b4%ae-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%ac/ Fri, 20 Sep 2024 06:14:15 +0000 https://thenewsaic.com/?p=250 ചെന്നൈ: തമിഴ്‌നാട്ടിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന ശ്വേത എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. സ്കൂൾ അധ്യാപികയായിരുന്നു.

ഒരാഴ്ച മുൻപാണ് ശ്വേതയ്ക്ക് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത്. രാത്രി ഛർദിക്കുകയും ബോധരഹിതയാകുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കും മാറ്റി.

ഇവിടെ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. അതേസമയം, ഷവർമയിൽനിന്നേറ്റ ഭക്ഷ്യവിഷബാധ തന്നെയാണോ മരണകാരണം എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. കേസെടുത്തിട്ടുണ്ട്.

]]>