Lifestyle – Newsaic https://thenewsaic.com See the whole story Thu, 10 Oct 2024 10:29:50 +0000 en-US hourly 1 https://wordpress.org/?v=6.7.1 നിങ്ങളുടെ ജീവിതം കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ Alexa സംവിധാനമുള്ള ഈ ഉപകരണങ്ങള്‍ ഡിസ്ക്കൗണ്ടില്‍ ലഭിക്കുന്നത് സഹായകമാകും https://thenewsaic.com/2024/10/10/these-alexa-enabled-devices-on-discount-can-help-make-your-life-smarter/ Thu, 10 Oct 2024 10:29:08 +0000 https://thenewsaic.com/?p=475 കൊച്ചി:  Amazon ന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടരുന്നതിനിടെ ലഭിക്കുന്ന വന്‍ ഇളവുകള്‍ നിങ്ങളുടെ വീടുകളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ പ്രയോജനപ്പെടുത്താം.   Echo സ്മാര്‍ട്ട് സ്പീക്കറുകളും Fire TV ഡിവൈസുകളും 55 ശതമാനം വരെ ഇളവില്‍ ലഭിക്കുന്നത് ഉല്‍സവ കാലത്തിനായി തയ്യാറെടുക്കും വിധം ഏറ്റവും ഇളവുകള്‍ നേടാനാവുന്ന അവസരമാക്കി മാറ്റുന്നു.

Alexa യെ അതിന് അനുയോജ്യമായ ഉപകരണവുമായി പെയര്‍ ചെയ്യുന്നതു പോലെ തന്നെ ലളിതമാണ് സ്മാര്‍ട്ട് വീടിനായുള്ള തുടക്കം കുറിക്കല്‍. ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ് ശബ്ദ കമാന്‍ഡുകള്‍ വഴി ഇവയെ വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാം.  ആവേശകരമായ   Alexa സ്മാര്‍ട്ട് ഹോം കോമ്പോകള്‍ വെറും 3249 രൂപ മുതലുള്ള വിലയില്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് വീടുകള്‍ സ്ഥാപിക്കുന്നതിനു തുടക്കം കുറിക്കാം.  Echo  സ്മാര്‍ട്ട് സ്പീക്കറും അതിനു അനുയോജ്യമായ സ്മാര്‍ട്ട് ബള്‍ബും ഉള്‍പ്പെട്ടതാണിത്.   ടിവി സ്ട്രീമിങ് കൂടതല്‍ വേഗത്തോടെ സുഗമമാക്കാനാണെങ്കില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന Fire TV Stick 56 ശതമാനം ഇളവോടെ വെറും 2199 രൂപയ്ക്ക് ലഭിക്കും.

Amazon ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ Echo യും Fire TV യും സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച ഓഫറുകള്‍ ഇതാ:

ഇക്കോ സ്മാര്‍ട്ട് സ്പീക്കറുകളിലേയും Alexa സ്മാര്‍ട്ട് ഹോം കോമ്പോകളിലേയും ആകര്‍ഷകമായ ആനൂകൂല്യങ്ങളുമായി സ്മാര്‍ട്ട് ജീവിതം തെരഞ്ഞെടുക്കൂ

Amazon ന്‍റെ Alexa സംവിധാനമുള്ള  Echo സ്മാര്‍ട്ട് സ്പീക്കറുകളും Echo Show ഡിസ്പ്ലേകളും നിങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് പാട്ടു കേള്‍ക്കാനും ഇതിന് അനുയോജ്യമായ സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും റിമൈന്‍ഡറുകളും അലാറങ്ങളും ക്രമീകരിക്കാനും വിവരങ്ങള്‍ തേടാനും എല്ലാം അവസരം നല്‍കും. ഇവയെല്ലാം ലളിതമായ വോയ്സ് കമാന്‍ഡുകളിലൂടെയാവും ചെയ്യാനാവുക. ഉല്‍സവാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കാനോ പ്രിയപ്പെട്ടവര്‍ക്ക് വീട്ടില്‍ ആതിഥേയത്വം ഒരുക്കാനോ എല്ലാം Alexa, play spiritual song or ” Alexa, turn on Diwali lights”  or ” Alexa, show me the recipe of kaju katli, എന്ന് വെറുതെ പറഞ്ഞാല്‍ മാത്രം മതി.  നിങ്ങളുടെ ശബ്ദം കൊണ്ടു മാത്രം ഇവയെല്ലാം ചെയ്യാനാവുന്നതിന്‍റെ സൗകര്യം അനുഭവിക്കാം.

  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍- Alexa സ്മാര്‍ട്ട് ഹോം കോമ്പോ- Echo Dot (അഞ്ചാം ജനറേഷന്‍) + വിപ്രോ സിമ്പിള്‍ സെറ്റ് അപ് 9 വാട്ട് എല്‍ഇഡി സ്മാര്‍ട്ട് ബള്‍ബ്.   ഫ്ളാറ്റ് 37 ശതമാനം ഇളവ്. വെറും 4749 രൂപയ്ക്ക് നേടൂ.
  • Echo Pop ന് ഫ്ളാറ്റ് 41 ശതമാനം ഇളവ്. വെറും 2949 രൂപയ്ക്ക് നേടൂ.
  • Alexa സ്മാര്‍ട്ട് ഹോം കോമ്പോയില്‍ ഫ്ളാറ്റ് 54 ശതമാനം ഇളവു നേടൂ.  Echo Pop + വിപ്രോ സിമ്പിള്‍ സെറ്റ് അപ് 9 വാട്ട് എല്‍ഇഡി സ്മാര്‍ട്ട് ബള്‍ബ്. നേടൂ വെറും 3249 രൂപയ്ക്ക്.
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില Echo Dot. ( അഞ്ചാം ജനറേഷന്‍) ഫ്ളാറ്റ് 19 ശതമാനം ഇളവ്.  നേടൂ വെറും 4449 രൂപയ്ക്ക്
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Echo Show 5 ( രണ്ടാം ജനറേഷന്‍) ഫ്ളാറ്റ് 55 ശതമാനം ഇളവ്. നേടൂ വെറും 3999 രൂപയ്ക്ക്.
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Echo Show 8 ( രണ്ടാം ജനറേഷന്‍) ഫ്ളാറ്റ് 35 ശതമാനം ഇളവ്. നേടൂ വെറും 8999 രൂപയ്ക്ക്.

Fire TV ഡിവൈസുകളില്‍ നിരസിക്കാനാവാത്ത ആനുകൂല്യങ്ങളുമായി ഏറ്റവും പുതിയ ഒടിടി ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യൂ

നിങ്ങളുടെ സ്മാര്‍ട്ട് ഇതര ടിവി സ്മാര്‍ട്ട് ആക്കാനോ വേഗത കുറഞ്ഞ ടിവിയുടെ പ്രകടനം മെച്ചപ്പെടുത്താനോ ആണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. എങ്കില്‍ ഇത് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആനുകൂല്യമാണ്.  Fire TV Stick മായി നിങ്ങളുടെ ടിവി അപ്ഗ്രേഡ് ചെയ്യൂ.  ഇതോടൊപ്പമുള്ള Alexa വോയ്സ് റിമോട്ട് വഴി നിങ്ങള്‍ക്ക് എളുപ്പത്തില്‍ സര്‍ച്ചു ചെയ്യാനും ഉള്ളടക്കങ്ങളിലൂടെ ലളിതമായി കടന്നു പോകാനും കഴിയുള്ള വോയ്സ് കമാന്‍ഡുകള്‍ പ്രയോജനപ്പെടുത്താം.  സ്മാര്‍ട്ട് ഹോം അപ്ലയന്‍സസുകള്‍ക്കും ഇത് അനുയോജ്യമാണ്.

  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില- ഫ്ളാറ്റ് 56 ശതമാനം ഇളവ്. Amazon ന്‍റെ ഏറ്റവും കുടുതല്‍ വില്‍ക്കപ്പെടുന്ന Fire TV Stick വെറും 2199 രൂപയ്ക്ക് നേടൂ.
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Fire TV Stick ലൈറ്റില്‍ ഫ്ളാറ്റ് 50 ശതമാനം ഇളവ്. വെറും 1999 രൂപയ്ക്ക് ഇതു നേടൂ.
  • ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Fire TV Stick 4 കെയ്ക്ക്  ഫ്ളാറ്റ് 42 ശതമാനം ഇളവ്. വെറും 3999 രൂപയ്ക്ക് ഇതു നേടൂ.
  • Fire TV  ബില്‍റ്റ് ഇന്‍ ആയിട്ടുള്ള സ്മാര്‍ട്ട് ടിവികളില്‍ 50 ശതമാനം വരെ ഇളവു നേടൂ.

വീട്ടിലെ വിനോദ അനുഭവങ്ങള്‍  Fire TV ഉപകരണങ്ങളുമായി മെച്ചപ്പെടുത്താനായാലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനായാലും Echo സ്മര്‍ട്ട് സ്പീക്കറുകളുമായി കൂടുതല്‍ സ്മാര്‍ട്ട് ആകാനായാലും  എല്ലാവര്‍ക്കും വേണ്ട എന്തെങ്കിലും ഇവിടെയുണ്ട്.  Amazon ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ 2024 വേളയില്‍ ഈ ആനുകൂല്യങ്ങളിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കു. Alexa നിങ്ങളുടെ ആഘോഷങ്ങളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കട്ടെ. ഷോപിങ് ആരംഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

]]>
വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ https://thenewsaic.com/2024/10/09/volkswagen-india-introduces-the-virtus-gt-plus-sport/ Wed, 09 Oct 2024 10:25:10 +0000 https://thenewsaic.com/?p=469 കൊച്ചി: ഫോക്സ്വാഗണ്‍ ഇന്ത്യ വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും വെര്‍ടസ് ജിടി ലൈനും പുറത്തിറക്കി. ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ അവരുടെ വ്യക്തിത്വത്തിന് അനുസരിച്ചുള്ളതാക്കുന്നതാണ് ഈ പുതിയ മോഡലുകള്‍. ടൈഗുണ്‍ ജിടി ലൈനിന് മെച്ചപ്പെടുത്തിയ ഫീച്ചറുകളുടെ പാക്കേജും അവതരിപ്പിച്ചിരിക്കുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ വെര്‍ടസിന്‍റെ ബ്ലാക്ക് തീമിലുള്ള ആശയം കമ്പനി അവതരിപ്പിച്ചു. മികച്ച ജനപ്രീതിയാര്‍ജ്ജിച്ച ഈ സെഡാനെ അടിസ്ഥാനമാക്കി കൊണ്ട് സെഡാന്‍ ബോഡി സ്റ്റൈലില്‍ കരുത്തുറ്റ ഐഡന്‍റിറ്റി വികസിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ രൂപം നല്‍കിയ വെര്‍ടസ് ജിടി ലൈനും വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും ഈ ജനപ്രീതിയാര്‍ജ്ജിച്ച സെഡാനിന്‍റെ ജിടി ബാഡ്ജ് ഡയനാമിസത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു.

ജിടി ലൈനില്‍ പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പുതിയ ഒട്ടേറെ സവിശേഷതകള്‍ അവതരിപ്പിക്കുന്നു. നിശ്ചിത മൂല്യവും അതിനനുസരിച്ചുള്ള വിലയുമുള്ള കാറുകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഹൈലൈന്‍ പ്ലസ് വകഭേദം അവതരിപ്പിക്കുകയാണെന്ന് ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ ആഷിഷ് ഗുപ്ത പറഞ്ഞു.

സെഡാന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആരും മോഹിക്കുന്ന ‘ജിടി’ ബാഡ്ജിനെ കൂടുതല്‍ സ്പോര്‍ട്ടി രൂപമാക്കി വെര്‍ടസ് ജിടി ലൈന്‍ പുറത്തിറക്കുകയാണ് ഫോക്സ് വാഗണ്‍.

1.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിന്‍റെ (6സ്പീഡ് ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍) കരുത്തോടു കൂടി പുതിയ വെര്‍ടസ് ജിടി ലൈന്‍ പുറത്തിറക്കി ഫോക്സ് വാഗണ്‍ ഇന്ത്യ ജിടി ബാഡ്ജിനെ ജനകീയമാക്കുകയാണ്. ഫീച്ചര്‍ പാക്കേജ് കൂടുതല്‍ ആവേശകരമാക്കുന്ന തരത്തില്‍ വെര്‍ടസ് ജിടി ലൈനില്‍ ഇലക്ട്രിക് സണ്‍ റൂഫ്, 20.32 സെ.മീ ഡിജിറ്റല്‍ കോക്പിറ്റ്, വയര്‍ലസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍റ് ആപ്പിള്‍ കാര്‍ പ്ലേ സഹിതമുള്ള 25.65 സെ.മീ വി ബ്ല്യു പ്ലേ ടച്ച്സ്ക്രീന്‍ ഇന്‍ഫോട്ടെയിന്മെന്‍റ്, കീ ലെസ്സ്-പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, ഓട്ടോ ഡിമ്മിങ്ങ് ഐഅര്‍വിഎം, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്ഡ് ലൈറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് 5-സ്റ്റാര്‍ ജിഎന്‍സിഎപി സേഫ്റ്റി റേറ്റിങ്ങിനു മുകളിലുള്ള വെര്‍ടസ് ജിടി ലൈന്‍ 6-എയര്‍ബാഗുകള്‍ ലഭ്യമാക്കുന്നു.  സെഡാന്‍ ബോഡി സ്റ്റൈലുമായി ഈ വിഭാഗത്തില്‍ വെര്‍ടസ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ സെഡാനായി മാറിയിരിക്കുന്നു. വെര്‍ടസ് ജിടി ലൈന്‍ (6 എംടി), വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ട് (6 എംടി) എന്നിവയ്ക്ക്  യഥാക്രമം 14.07 ലക്ഷം രൂപ (എക്സ്-ഷോറൂം), 17.84 ലക്ഷം രൂപ (എക്സ്-ഷോറൂം) യിലുമാണ് പുറത്തിറക്കിയിരിക്കുന്നത്.

]]>
സംഗീത പ്രേമികളെ ആവേശത്തിലാക്കി ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍ https://thenewsaic.com/2024/10/07/brillantes-piano-festival-thrills-music-lovers/ Mon, 07 Oct 2024 12:20:44 +0000 https://thenewsaic.com/?p=458 കൊച്ചി:സംഗീതപ്രേമികളെ ആവേശം കൊള്ളിച്ച് ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍. ലോക പ്രശസ്ത മോറോക്കന്‍-ഹങ്കേറിയന്‍ പിയാനിസ്റ്റും ലോകോത്തര സംഗീതജ്ഞരും അണിനിരന്നപ്പോൾ ജെ ടി പാക്കിലെ ഫെസ്റ്റിവൽ കാണികൾ സമ്മാനിച്ചത് മനോഹര നിമിഷങ്ങളായിരുന്നു.
ലോകോത്തര കലാകാരന്മാർക്ക് ഒപ്പം കൊച്ചിയിലെ
പുതുതലമുറ കലാകാരന്മാരും പങ്കു ചേർന്നു.

ലോക പ്രശസ്ത മോറോക്കന്‍-ഹങ്കേറിയന്‍ പിയാനിസ്റ്റ് മാറോവന്‍ ബെനബ്ദല്ലാഹ് പിയാനോയിൽ ഒരുക്കിയ മാന്ത്രിക വിസ്മയമായിരുന്നു പ്രധാന ആകർഷണം.
തൃപ്പൂണിത്തുറ ജെ.ടി പാകില്‍( JT PAC) നടന്ന ഫെസ്റ്റിവല്‍ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ചോയ്സാണ് സംഘടിപ്പിച്ചത്.
വൈകുന്നേരം ആറു മണി മുതൽ ആരംഭിച്ച ഫെസ്റ്റിവലിൽ നാഗാലാന്‍ഡില്‍ നിന്നുള്ള നാടന്‍ പാട്ടു സംഘം, ഇന്ത്യയിലെ പ്രശസ്തനായ പിയാനിസ്റ്റ് ജോനാഥന്‍ ജെയിംസ് പോള്‍ എന്നിവരുടെ സംഗീത പരിപാടിയും അരങ്ങേറി.
ലോകത്തെ സംഗീതാസ്വാദകരെയും കലാ-സാമുദായിക- വിദ്യാഭ്യാസ രംഗത്തെ ഒരുമിപ്പിക്കുകയാണ് ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്നും കൊച്ചിയിൽ നടന്നത് ഫെസ്റ്റിവലിൻ്റെ അഞ്ചാം സീസണാണെന്നും ചോയിസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോസ് തോമസ് പറഞ്ഞു.

കൊച്ചിയിലെ സംഗീതാസ്വാദകർക്കും ജെ ടി പാകിനും ഇത് പുതിയ തുടക്കമാണെന് ചോയ്സ് സ്കൂൾ മ്യൂസിക് ഹെഡ് ജോനാഥൻ ജെയിംസ് പോൾ പറഞ്ഞു.
വൈവിദ്ധ്യമാര്‍ന്ന ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും കൊച്ചി പോലെ സാംസ്‌കാരിക പൈതൃകമുള്ള നഗരത്തില്‍ ഈ ഫെസ്റ്റിവല്‍ നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍ സ്ഥാപകൻ ഖിയോച്ചന്‍ ഗല്ലി പറഞ്ഞു.

]]>
ഉഷ്ണകാല ആര്‍ടിക് പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി ജെയിന്‍ യൂണിവേഴ്‌സിറ്റി https://thenewsaic.com/2024/10/07/jain-university-complete-the-aim/ Mon, 07 Oct 2024 06:20:45 +0000 https://thenewsaic.com/?p=455 കൊച്ചി: ഇന്ത്യയുടെ ഉഷ്ണകാല ആര്‍ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. അസോസിയേറ്റ് പ്രൊഫസറും സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ഫെലിക്‌സ് എം ഫിലിപ് ഉള്‍പ്പെടെ എട്ട് പേരടങ്ങിയ സംഘമായിരുന്നു ഇന്ത്യയുടേത്. രണ്ടാം തവണയും ഉഷ്ണകാല പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന ഡോ. ഫെലിക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെയെത്തി.

ഇദ്ദേഹത്തെ കൂടാതെ, രണ്ട് മലയാളി ഗവേഷകര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. ഉഷ്ണകാലത്ത് ദ്രുവമേഖലയിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ശാസ്ത്രീയമായി പഠിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയുമായിരുന്നു ഡോ.ഫെലിക്‌സിന്റെ ദൗത്യം. ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, മറൈന്‍ സയന്‍സ് വിഭാഗം വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിത പഠന മാതൃകയാണ് ആര്‍ടിക് പര്യവേഷണത്തിനായി ഉപയോഗിച്ചത്. നോര്‍വെയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ഗവേഷണകേന്ദ്രമായ ഹിമാദ്രിയിലായിരുന്നു പര്യവേഷണം.

2007 മുതല്‍ രാജ്യം നടത്തിവരുന്ന ഉഷ്ണകാല പര്യവേഷണത്തിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ സംഘം പഠനം നടത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ തുടക്കം കുറിച്ച ആദ്യ ശീതകാല ആര്‍ടിക് പര്യവേഷണത്തിലും കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പങ്കാളിയായിരുന്നു. കൊച്ചി ക്യാമ്പസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജിപ്‌സണ്‍ ഇടപ്പഴമായിരുന്നു അന്നത്തെ സംഘത്തിലുണ്ടായിരുന്നത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസേര്‍ച്ച് വിവിധ സ്‌ക്രീനിങ്ങിന് ശേഷമാണ് സംഘത്തിലേക്ക് വിദഗ്ദ്ധരെ തെരഞ്ഞെടുത്തത്.

30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി യൂണിവേഴ്സിറ്റി.

]]>
മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു https://thenewsaic.com/2024/10/07/mahindra-last-mile-mobility-limited-indias-no-1-electric-cv/ Mon, 07 Oct 2024 06:14:08 +0000 https://thenewsaic.com/?p=452 കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീ-വീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) പുതിയ ഇലക്ട്രിക് ഫോര്‍ വീലറായ മഹീന്ദ്ര സിയോ (ദഋഛ) യുടെ ഔദ്യോഗിക അവതരണം പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനത്തിന്‍റെ പാരിസ്ഥിതിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി സീറോ എമിഷന്‍ ഓപ്ഷന്‍ എന്ന അര്‍ഥത്തിലാണ് പുതിയ മോഡലിന് ‘ സിയോ ‘ എന്ന് നാമകരണം ചെയ്തികരിക്കുന്നത്. ലാസ്റ്റ്-മൈല്‍ ട്രാന്‍സ്പോര്‍ട്ടേന്‍ വൈദ്യുതീകരിക്കാനും, ഉപഭോക്താക്കളെ അവരുടെ ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുകയെന്ന മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റിയുടെ ദൗത്യവുമായി പ്രതിധ്വനിക്കുന്നതാണിത്. രണ്ട് വേരിയന്‍റുകളില്‍ ലഭ്യമായ സിയോയ്ക്ക് 7.52 ലക്ഷം രൂപയാണ് പാന്‍-ഇന്ത്യ എക്സ്ഷോറും വില. ഡീസല്‍ എസ്സിവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹീന്ദ്ര സിയോ ഉപഭോക്താക്കള്‍ക്ക് ഏഴ് വര്‍ഷത്തിനുള്ളില്‍ 7 ലക്ഷം രൂപ വരെ ലാഭിക്കാനാവും.

മികച്ച ഊര്‍ജ കാര്യക്ഷമതയും, ഉയര്‍ന്ന റേഞ്ചും, വേഗത്തിലുള്ള ചാര്‍ജിംഗ് സമയവും ഉറപ്പാക്കുന്ന 300+ വി ഹൈ-വോള്‍ട്ടേജ് ആര്‍ക്കിടെക്ചറാണ് മഹീന്ദ്ര സിയോയ്ക്ക്. പുനരുല്‍പ്പാദിപ്പിക്കുന്ന ബ്രേക്കിംഗിന്‍റെ പിന്തുണയോടെ, 160 കിലോമീറ്റര്‍ വരെ യഥാര്‍ഥ ഡ്രൈവിങ് റേഞ്ചും സിയോ വാഗ്ദാനം ചെയ്യുന്നു. 60 മിനിറ്റ് ഫാസ്റ്റ് ചാര്‍ജിങില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 30 കി.വാട്ട് പവറും 114 എന്‍എം ടോര്‍ക്കും നല്‍കുന്ന നൂതന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്‍റെ കരുത്ത്. എഐഎസ്038 ഹൈ-വോള്‍ട്ടേജ് ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് സിയോയിലെ ലിക്വിഡ്-കൂള്‍ഡ് 21.3 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക്.

സുരക്ഷക്കായി നെമോ ഡ്രൈവര്‍ ആപ്പ്, നെമോ ഫ്ളീറ്റ് മാനേജ്മെന്‍റ് സിസ്റ്റം ആപ്പ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്,  കാല്‍നട യാത്രക്കാരെ കൂട്ടിയിടിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കുന്ന എഐ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, സ്റ്റോപ്പ്-ആന്‍ഡ്-ഗോ ടാഫിക്കിനുള്ള ക്രീപ്പ് ഫങ്ഷന്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവര്‍ക്കുള്ള 10 ലക്ഷം രൂപ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുന്ന ഉദയ് പ്രോഗ്രാമും സിയോ ഉടമകള്‍ക്ക മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു

മഹീന്ദ്ര സിയോ എഫ്എസ്ഡി വി1 വേരിയന്‍റിന് 7.52 ലക്ഷം രൂപയും, വി2 വേരിയന്‍റിന് 7.69 ലക്ഷം രൂപയുമാണ് വില. ഡെലിവറി വാന്‍ വി1 വേരിയന്‍റിന് 7.82 ലക്ഷം രൂപയും, വി2 വേരിയന്‍റിന് 7.99 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകള്‍, വിശ്വസനീയമായ ഉല്‍പ്പന്നങ്ങള്‍, സംയോജിത പരിഹാരങ്ങള്‍ എന്നിവ ഉപയോഗിച്ച് ലാസ്റ്റ് മൈല്‍ ഇക്കോസിസ്റ്റം പുനര്‍നിര്‍മിക്കാനുള്ള ഞങ്ങളുടെ ധാര്‍മികതയുടെ മികച്ച സാക്ഷ്യമാണ് മഹീന്ദ്ര സിയോ എന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്‍ മിശ്ര പറഞ്ഞു.

]]>
ഹൃദയത്തെ സൂക്ഷിക്കാം https://thenewsaic.com/2024/09/30/take-care-of-your-heart/ Mon, 30 Sep 2024 12:37:06 +0000 https://thenewsaic.com/?p=398
ഡോ. പി. കെ. അശോകൻ, ഡിഎം. കാർഡിയോളജിസ്റ്റ്, ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്

ഹൃദയാരോഗ്യവും ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ലോക ഹൃദയ ദിനം കൂടി കടന്നു പോയി. വർഷം തോറും ഏകദേശം 17.9 ദശലക്ഷം മരണങ്ങൾക്ക് ഹൃദ്രോഗം കാരണമാകുന്നു. അനാരോഗ്യ ജീവിതശൈലി, മോശം ഭക്ഷണരീതി, മാനസിക സമ്മർദ്ദം എന്നിവയാണ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവ. സമ്മർദ്ദം നിയന്ത്രിക്കുകയും, നിത്യ വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, മതിയായ ഉറക്കം തുടങ്ങി ആരോഗ്യകരമായ ശീലങ്ങൾ അനിവാര്യമാണ്.
ഇന്ത്യയിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണരീതിയും മോശം ജീവിത സാഹചര്യങ്ങളുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്. ജനിതക കാരണങ്ങളുമുണ്ട്. 75 ശതമാനത്തിലധികം അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾക്കും കാരണം ഹൃദ്രോഗമാണ്. അപകടസാധ്യതകൾ നേരത്തെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പ്രതിരോധത്തിനും അനിവാര്യമാണ്.
60 വയസ്സിന് താഴെയുള്ള സ്ത്രീകളിലും 55 വയസ്സിന് താഴെയുള്ള പുരുഷന്മാരിലും ഇന്ന് ഹൃദ്രോഗം കൂടിവരുന്നു. പുകവലി, ഉയർന്ന കൊഴുപ്പ് ഭക്ഷണം, വ്യായാമക്കുറവ്, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
പ്രതിരോധിക്കാനുള്ള വഴികൾ:
1. പുകവലി ഒഴിവാക്കുക:
2. കൃത്യമായി വ്യായാമം ചെയ്യുക:
3. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.
4. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക:
5. മതിയായ ഉറക്കം ഉറപ്പാക്കുക
6. സമ്മർദ്ദം നിയന്ത്രിക്കുക
7. കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുക.

]]>
ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയസംഗമം സംഘടിപ്പിച്ചു https://thenewsaic.com/2024/09/29/heart-care-foundation-conducted-hrudayasangamam/ Sun, 29 Sep 2024 11:47:11 +0000 https://thenewsaic.com/?p=389 കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ഐഎംഎ ഹൗസിൽ  ‘ഹൃദയസംഗമം സംഘടിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയസംഗമം കൊച്ചി മെട്രോ റെയിൽ എം.ഡി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലിയിലുണ്ടായ മാറ്റം മൂലം കേരളത്തിൽ ഓരോ വർഷവും ഹൃദ്രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെന്ന് ലോക്നാഥ് ബെഹറ പറഞ്ഞു.

ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കുന്ന കാലത്ത് പ്രതിരോധം ശക്തമാക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമവും  ശീലമാക്കിയാൽ  ഹൃദ്രോഗങ്ങൾ കുറയ്ക്കുവാൻ സാധിക്കുമെന്നും ബെഹ്റ പറഞ്ഞു.
ഹൃദയസംഗമത്തില്‍ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങൾക്ക് വിദഗ്ദ്ധർ മറുപടി നൽകി.

ചടങ്ങില്‍ ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ഏബ്രഹാം ചെറിയാന്  സമ്മാനിച്ചു. പ്രശംസാപത്രവും ഫലകവും 50000 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. കാര്‍ഡിയാക് അനസ്‌തേഷ്യയില്‍ ഡിഎം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് തുടക്കം കുറിച്ച പ്രമുഖ വ്യക്തിയാണ് ഡോ. ഏബ്രഹാം. ദേശിയ, അന്തര്‍ദേശിയ മെഡിക്കല്‍ ജേണലുകള്‍ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഹൃദയാരോഗ്യത്തെ സംബന്ധിച്ച് വിദഗ്ദ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടന്നു.ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേഡൻ അധ്യക്ഷത വഹിച്ചു.

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍  ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം,  ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം,  ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജോ ജോസഫ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ മെഡിക്കൽ പാനൽ ചെയർമാൻ ഡോ. റോണി മാത്യു കടവിൽ, റോട്ടറി ക്ലബ് കൊച്ചിൻ ഗ്ലോബൽ പ്രസി. ഡോ. സുജിത് ജോസ്,ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ സംസാരിച്ചു.

]]>
ഹൃദയസംഗമവേദിയില്‍ തന്റെ ഡോക്ടര്‍ക്ക് അപ്രതീക്ഷിത സ്‌നേഹസമ്മാനവുമായി രോഗി https://thenewsaic.com/2024/09/29/artist-c-n-raju-giving-his-token-of-gratitude-to-dr-jose-chacko-periyappuram-who-done-his-heart-surgery/ Sun, 29 Sep 2024 11:37:45 +0000 https://thenewsaic.com/?p=386 കൊച്ചി: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഹൃദയസംഗമവേദിയില്‍ തനിക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് അപ്രതീക്ഷിത സ്‌നേഹസമ്മാനവുമായി ഒരു രോഗി. എറണാകുളം വടുതല സ്വദേശി 72-കാരനായ സി.എന്‍. രാജുവാണ് ലിസി ആശുപത്രിയില്‍ വെച്ച് തനിക്ക് ആഞ്ജിയോപ്ലാസ്റ്റി ചെയ്ത ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ചത്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായിരുന്ന രാജു, തന്റെ ഹൃദയ വാല്‍വില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലിസി ആശുപത്രിയില്‍ വെച്ച് ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയമായത്. ആഞ്ജിയോപ്ലാസ്റ്റിക്കായി ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകുമ്പോള്‍ താന്‍ മനസില്‍ കരുതിയതാണ് ജീവിതത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ഡോ. പെരിയപ്പുറത്തിന് അദ്ദേഹത്തിന്റെ ഛായാചിത്രം വരച്ചു നല്‍കണമെന്നതെന്ന് രാജു പറഞ്ഞു. ആ സ്വപ്‌നം ഇന്ന് നിറവേറ്റാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജുവില്‍ നിന്ന് സ്‌നേഹസമ്മാനം സ്വീകരിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഈ ചിത്രം രാജും തന്റെ കൈ കൊണ്ടല്ല മറിച്ച് തന്റെ ഹൃദയം കൊണ്ടാണ് വരച്ചതെന്ന് പറഞ്ഞു. രാജു നേരത്തെ എറണാകുളം അതിരൂപതയുടെ കീഴിലുള്ള സത്യദീപം പ്രസിദ്ധീകരണങ്ങളില്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

]]>
ഗ്രാന്‍ഡ് ഹയാത്ത് എക്‌സിക്യൂട്ടീവ് ഷെഫ് കേദാര്‍ ബോബ്‌ഡെയ്ക്ക് പുരസ്‌കാരം https://thenewsaic.com/2024/09/28/grand-hyatt-kochi-chef-kedar-bobde/ Sat, 28 Sep 2024 07:15:31 +0000 https://thenewsaic.com/?p=374 കൊച്ചി: മുന്‍നിര ഹോട്ടല്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹയാത്തിലെ എക്‌സിക്യൂട്ടീവ് ഷെഫ് കേദാര്‍ ബോബ്‌ഡെയ്ക്ക് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷെഫിനുള്ള പുരസ്‌കാരം. ബാന്‍ഡ്‌വാഗണ്‍ മീഡിയയുടെ പ്രമുഖ മാഗസിനായ ബെറ്റര്‍ കിച്ചന്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മുംബൈ നോവോട്ടല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാഗസിന്‍ മാനേജിങ് എഡിറ്റര്‍ എക്ത ഭാര്‍ഗവ നിന്ന് ഷെഫ് കേദര്‍ ബോബ്‌ഡെ പുരസ്‌കാരം ഏറ്റുവാങ്ങി. 1994 ല്‍ അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അപ്ലൈഡ് ന്യൂട്രീഷന്‍ ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയ കേദാര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2023 ഡിസംബറിലാണ് കേദാര്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തിലെ എക്‌സിക്യൂട്ടീവ് ഷെഫായി ചുമതലയേറ്റത്. ചണ്ഡിഗഢ് ഹയാത്ത് റീജന്‍സി, മുംബൈ ഹയാത്ത് റീജന്‍സി എന്നിവടങ്ങളിലും എക്‌സിക്യൂട്ടീവ് ഷെഫായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ടീം അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും ഫലമാണ് ഈ പുരസ്‌കാരമെന്നും എല്ലാവരുടെയും സഹകരണമില്ലായിരുന്നുവെങ്കില്‍ ഈ നേട്ടം കൈവരിക്കാനാകില്ലായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് ഷെഫ് കേദാര്‍ പറഞ്ഞു.

]]>
ലോക ടൂറിസം ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വേറിട്ട അനുഭവമൊരുക്കി ഹോട്ടല്‍ റസ്റ്റിക് ലീഷേഴ്‌സ് https://thenewsaic.com/2024/09/28/rustic-leisures-world-tourism-day/ Sat, 28 Sep 2024 07:09:48 +0000 https://thenewsaic.com/?p=369 കൊച്ചി: ലോക ടൂറിസം ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേറിട്ട അനുഭവമൊരുക്കി വൈപ്പിനിലെ ഹോട്ടല്‍ റസ്റ്റിക് ലീഷേഴ്‌സ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മീന്‍ പിടിച്ചും പാചകകലയെ അടുത്തറിഞ്ഞും അവര്‍ ആഹ്ലാദം പങ്കിട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ സാക്ഷ്യം വഹിച്ചത് മനോഹര നിമിഷങ്ങള്‍ക്കായിരുന്നു. റസ്റ്റിക് ലീഷേഴ്‌സ് ഹോട്ടല്‍ കോമ്പൗണ്ടില്‍ തന്നെയുള്ള വിശാലമായ കുളത്തിലായിരുന്നു ഭിന്നശേഷിക്കാര്‍ ചൂണ്ടയിട്ടത്. പരിമിതികള്‍ മറികടന്ന് എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ ടൂറിസം ദിനം ഏറെ ആഹ്ലാദകരമായി. ഭിന്നശേഷി സൗഹൃദമായി ടൂറിസം ദിനം ആചരിക്കണമെന്ന ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ആശയമാണ് ഇത്തരത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പുതിയ വേദിയൊരുങ്ങാന്‍ കാരണം. പളളുരുത്തിയിലെ ബ്രദേഴ്‌സ് ഓഫ് സെന്റ്.ജോസഫ് കോട്ടലെങ്കോയിലെ അംഗങ്ങളാണ് ലൈവ് ഫിഷിങ് ആന്‍ഡ് കുക്കിങ് പ്രോഗ്രാമില്‍ പങ്കെടുത്തത്. പെരുമ്പാവൂരിലെ ജയഭാരത് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

ഭിന്നശേഷിക്കാര്‍ക്കിടയില്‍ പാചകകല ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ താത്പര്യമുള്ള നിരവധിയാളുകളുണ്ടെന്നും ഇത്തരക്കാരെ കണ്ടെത്തി മുന്‍നിരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചതെന്നും റസ്റ്റിക് ലീഷേഴ്‌സ് ഹോട്ടല്‍ മാനേജിംഗ് ഡയറക്ടര്‍ ഷിബു പീറ്റര്‍ പറഞ്ഞു. മീന്‍ പിടുത്തം, പാചകം, ഹോസ്പിറ്റാലിറ്റി ട്രെയിനിങ് സെഷന്‍ എന്നിവയും ടൂറിസം ദിനത്തില്‍ ഒരുക്കിയിരുന്നു. സംഘത്തില്‍ മികവ് തെളിയിച്ച ഇടുക്കി ഉപ്പുതറ സ്വദേശി മനു സജിക്ക് ഹോട്ടലില്‍ ജോലിയും നല്‍കി. ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍വെച്ച് അപ്പോയിന്‍മെന്റ് ലെറ്റര്‍ മനുവിന് കൈമാറി. പിതാവ് സജിയും ചടങ്ങില്‍ പങ്കെടുത്തു.

മകന് ഹോട്ടല്‍ രംഗത്ത് തൊഴില്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അവന്റെ ഇഷ്ടരംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും മനുവിന്റെ പിതാവ് സജി പറഞ്ഞു. ജന്മനാ കേള്‍വി നഷ്ടപ്പെട്ട മനു മൂവാറ്റുപുഴ, അടൂര്‍ എന്നിവടങ്ങളിലെ സ്‌പെഷ്യല്‍ സ്‌കൂളുകളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് കളമശേരിയിലെ സമര്‍ത്ഥനം ട്രസ്റ്റ് ഓഫ് ഡിസേബിള്‍ഡില്‍ നിന്ന് പ്രത്യേക കോഴ്‌സും പാസായ മനു ഇടക്കാലത്ത് പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. കോവിഡ് സമയത്ത് തൊഴില്‍ നഷ്ടമായ മനുവിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. മനുവിനെ പോലെ ഇത്തരത്തില്‍ കഴിവുള്ള നിരവധി ഭിന്നശേഷിക്കാര്‍ സമൂഹത്തില്‍ ഉണ്ടെന്നും അവര്‍ക്ക് അര്‍ഹമായ തൊഴില്‍ കണ്ടെത്തി നല്‍കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ഷിബു പീറ്റര്‍ പറഞ്ഞു.

]]>