Uncategorized – Newsaic https://thenewsaic.com See the whole story Sat, 30 Nov 2024 07:56:49 +0000 en-US hourly 1 https://wordpress.org/?v=6.7.1 ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന് https://thenewsaic.com/2024/11/30/federal-bank-kochi-marathon-launched/ Sat, 30 Nov 2024 07:56:49 +0000 https://thenewsaic.com/?p=565 കൊച്ചി: ക്ലിയോ സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന് നടക്കും. സര്‍ക്കുലര്‍ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി, ക്ലിയോ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ബൈജു പോള്‍ എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ആധുനിക കാലത്ത് സര്‍ക്കുലര്‍ ഇക്കോണമിയെ സംബന്ധിച്ചുള്ള പൊതു അവബോധം വര്‍ദ്ധിപ്പിക്കുകയാണ് ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി ഒമ്പതിന് മറൈന്‍ ഡ്രൈവില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ 42.195 കിലോമീറ്റര്‍ മാരത്തോണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ ഓട്ടമായ ഗ്രീന്‍ റണ്ണില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹൗസിങ് സൊസൈറ്റികള്‍, വനിത സംഘടനകള്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, സന്നദ്ധസംഘടകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഗ്രീന്‍ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ലീന്‍, ഗ്രീന്‍ ആന്‍ഡ് സേഫ് കൊച്ചി എന്ന പ്രമേയം ഉള്‍കൊള്ളുന്ന സന്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. മികച്ച എന്‍ട്രികള്‍ക്ക് സമ്മാനം ലഭിക്കും. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും അഭിനേത്രിയുമായ പ്രാചി തെഹ്ലാനെ കൊച്ചി മാരത്തോണ്‍ ഗുഡ് വില്‍ അംബാസിഡറായും ഒളിമ്പ്യന്‍ ആനന്ദ് മെനെസെസിനെ റെയ്‌സ് ഡയറട്കറായും പ്രഖ്യാപിച്ചു. രാജ്യത്തെ എലൈറ്റ് അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുവെന്നതാണ് ഇത്തവണത്തെ മാരത്തോണിന്റെ മുഖ്യ ആകര്‍ഷണം. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ അംഗീകാരത്തോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിലെ വിജയികള്‍ക്ക് ലഭിക്കുന്ന ടൈമിങ് സര്‍ട്ടിഫിക്കറ്റ് ആഗോളതലത്തിലെ മുന്‍നിര മാരത്തോണില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയായി പരിഗണിക്കും. പതിനഞ്ച് ലക്ഷം രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക.

ചടങ്ങില്‍ മാരത്തോണിന്റെ സര്‍ക്കുലര്‍ ഇക്കോണമി ഉദ്യമത്തിന്റെ ലോഗോയും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറത്തിറക്കി. ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണിലൂടെ നഗരത്തിന്റെ പ്രതിച്ഛായ മാറ്റുവാന്‍ സാധിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് ഒപ്പം സാമൂഹിക, പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വേദികൂടിയാണ് ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍. സുസ്ഥിരവികസനത്തിന് പൊതുജനപങ്കാളിത്തം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സര്‍ക്കുലര്‍ ഇക്കോണമിയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും ആവശ്യകതയും ചൂണ്ടിക്കാട്ടി.

കൊച്ചി മാരത്തോണിന്റെ മൂന്നാം എഡിഷന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ആഗോളതലത്തില്‍ ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുവാനും അവബോധം സൃഷ്ടിക്കുവാനും മാരത്തോണിലൂടെ സാധിക്കുമെന്നും ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി പറഞ്ഞു. കേരളത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി, പാഴ് വസ്തുക്കളില്‍ നിന്ന് മൂല്യമേറിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ സീസണ്‍-3 സംഘടിപ്പിക്കുന്നതെന്ന് ക്ലിയോ സ്പോര്‍ട്സ് ഡയറക്ടര്‍മാരായ അനീഷ് പോള്‍, എംആര്‍കെ ജയറാം, ശബരി നായര്‍ എന്നിവര്‍ പറഞ്ഞു.

ചടങ്ങില്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. ലിസി ജൂലിയസ് സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രാധാന്യവും ആവശ്യകതയും വിശദീകരിച്ചു. പാഴ് വസ്തുക്കളില്‍ നിന്ന് മൂല്യമേറിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന പ്രമുഖ സ്ഥാപനമായ പ്ലാനറ്റ് എര്‍ത്തിന്റെ സ്ഥാപകന്‍ സൂരജ് ടോം സര്‍ക്കുലര്‍ ഇക്കോണമിയുടെ ടെസ്റ്റിമോണിയല്‍ അവതരിപ്പിച്ചു.

ഫുള്‍ മാരത്തോണിന്റെ ആദ്യ ബിബ് ഫെഡറല്‍ ബാങ്ക് സി.എം.ഒ എംവിഎസ് മൂര്‍ത്തിയില്‍ നിന്ന് കോസ്റ്റല്‍ സെക്യൂരിറ്റി എഐജി പൂങ്കുഴലി ഏറ്റുവാങ്ങി. മൂന്ന് കിലോമീറ്റര്‍ റണ്ണിന്റെ ആദ്യ ബിബ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും എംവിഎസ് മൂര്‍ത്തിയും ചേര്‍ന്ന് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ശരത് കൃഷ്ണന്‍, ഗീതമ്മ എന്നിവര്‍ക്ക് കൈമാറി. വേദിയില്‍ ഒളിമ്പ്യന്മാരായ കെ.എം ബിനു, എം.ഡി വത്സമ്മ, മേഴ്‌സിക്കുട്ടന്‍ എന്നിവരെ ഒളിമ്പ്യനും ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍ റെയ്‌സ് ഡയറക്ടറുമായ ആനന്ദ് മെനെസെസ് ആദരിച്ചു. ഇന്ത്യന്‍ അത്‌ലറ്റിക് വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ പിള്ള, ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍ ഹെഡ് റെഞ്ചി അലക്‌സ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ ജി, ഫെഡറല്‍ബാങ്ക് വൈസ് പ്രസിഡന്റ് രാജേഷ് കെ.ജി, പ്രതിധ്വനി ജോയിന്റ് സ്‌റ്റേറ്റ് കണ്‍വീനര്‍ ആഷിക് ശ്രീനിവാസന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

]]>
സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025: ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു https://thenewsaic.com/2024/11/30/summit-of-future-jain-university/ Sat, 30 Nov 2024 07:43:44 +0000 https://thenewsaic.com/?p=562  

@ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കും

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസ് ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025-ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഉച്ചകോടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസം, സുസ്ഥിരത, നവീകരണം, സംരംഭകത്വം, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്മിറ്റ് ഭാവി ലോകത്ത് കേരളത്തിന്റെ പങ്ക് നിര്‍ണയിക്കുന്നതിനായി വിഭാവനം ചെയ്തതാണ്. ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയാണ് പ്രധാന വേദികള്‍.

ആഗോള വിദഗ്ധര്‍ നയിക്കുന്ന സംവാദങ്ങള്‍, മാസ്റ്റര്‍ക്ലാസുകള്‍, ശില്‍പശാലകള്‍ കൂടാതെ റോബോട്ടിക്സിലും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലുമുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ ഉള്‍കൊള്ളുന്ന എക്സ്പോകള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും. ഇതിന് പുറമേ രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളും പരിപാടികള്‍ക്ക് മാറ്റുകൂട്ടും.

ഒരു ടെക്നോളജിക്കല്‍ പവര്‍ഹൗസെന്ന നിലയില്‍ കേരളത്തിന്റെ അനന്തസാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന ജിടെക്സ് പോലുള്ള ആഗോള പ്രദര്‍ശനങ്ങളുടെ മാതൃകയില്‍ വിഭാവനം ചെയ്തിട്ടുള്ള ഫ്യൂച്ചര്‍ ടെക്ക് എക്സ്പോയാണ് സമ്മിറ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നാളെയുടെ വെല്ലുവിളികളെ നേരിടാന്‍ സജ്ജമായിട്ടുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരിക്കും റോബോട്ടിക്സ്, നിര്‍മിതബുദ്ധി, ഗ്രീന്‍ടെക് എന്നീ രംഗങ്ങളിലെ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സ്പോ.

കൃഷി മുതല്‍ സാങ്കേതികവിദ്യ വരെയുള്ള രംഗങ്ങളില്‍ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കി സുരക്ഷിത സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റിന് രൂപം നല്‍കിയതെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ.ടോം ജോസഫ് പറഞ്ഞു. കൊച്ചി ഭാവി ആശയങ്ങളുടെ ഹബ്ബാക്കി മാറ്റുവാനും സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഭാവിയിലെ വിദ്യാഭ്യാസം,സാങ്കേതികവിദ്യ, പരിസ്ഥിതി, സര്‍ഗാത്മക കലകള്‍, സംരംഭകത്വം, ഇന്നവേഷന്‍, എന്നീ വിഷയങ്ങള്‍ സമ്മിറ്റില്‍ ചര്‍ച്ച ചെയ്യുമെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ജെ.ലത പറഞ്ഞു.

ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമ്മിറ്റ് നൂതനാശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കുമുള്ള ഒരു ചലനാത്മക വേദിയാകും. വിവിധ രംഗങ്ങളിലെ വിദഗ്ധര്‍, നയരൂപീകരണ അധികാരികള്‍, വ്യവസായ പ്രമുഖര്‍, തുടങ്ങി വ്യത്യസ്ത രംഗങ്ങളിലുള്ളവരെ ഒരുമിച്ചു കൊണ്ടുവരുന്ന സമ്മിറ്റ്, ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായിട്ടുള്ള സംസ്ഥാനമെന്ന നിലയ്ക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന് വഴിയൊരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: www.futuresummit.in

]]>
ഷോൺ റോജർക്ക് സെഞ്ച്വറി, കേരളം ശക്തമായ നിലയിൽ https://thenewsaic.com/2024/10/14/century-for-shoun-roger/ Mon, 14 Oct 2024 12:25:09 +0000 https://thenewsaic.com/?p=490 സി കെ നായിഡു ക്രിക്കറ്റ് ട്രോഫിയിൽ ചണ്ഡീഗഢിനെതിരെ കേരളം ശക്തമായ നിലയിൽ. ഷോൺ റോജറുടെ സെഞ്ച്വറിയാണ് കേരള ഇന്നിങ്സിന് കരുത്തായത്. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിലാണ്. കളി നിർത്തുമ്പോൾ 135 റൺസോടെ ഷോൺ റോജറും ഒൻപത് റൺസോടെ ഏദൻ ആപ്പിൾ ടോമും ആണ് ക്രീസിൽ.

ടൂർണ്ണമെന്‍റിലെ തങ്ങളുടെ ആദ്യ മല്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സ് തുറന്ന ക്യാപ്റ്റൻ അഭിഷേക് നായരും റിയ ബഷീറും ചേർന്ന് കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. 27 റൺസെടുത്ത റിയ ബഷീറാണ് ആദ്യം മടങ്ങിയത്. തൊട്ടു പിറകെ അഞ്ച് റൺസെടുത്ത ആകർഷിൻ്റെയും 41 റൺസെടുത്ത അഭിഷേക് നായരുടെയും വിക്കറ്റുകളും കേരളത്തിന് നഷ്ടമായി.

തുടരെ മൂന്ന് വിക്കറ്റുകൾ വീണ് തകർച്ച മുന്നിൽക്കണ്ട കേരളത്തിന് തുണയായത് ഒരറ്റത്ത് ഉറച്ച് നിന്ന ഷോൺ റോജറുടെ ഇന്നിങ്സാണ്. ഏറെക്കുറെ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഷോൺ അനായാസം ഇന്നിങ്സ് മുന്നോട്ട് നീക്കി. ചായക്ക് ശേഷം കളി പുനരാരംഭിച്ചയുടൻ തന്നെ ഷോൺ സെഞ്ച്വറി പൂർത്തിയാക്കി. 11 ഫോറും മൂന്ന് സിക്സുമടക്കം 135 റൺസുമായി ഷോൺ പുറത്താകാതെ നില്ക്കുകയാണ്. വരുൺ നായനാരും രോഹൻ നായരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ഏഴാമനായെത്തിയ ആസിഫ് അലിയുടെ പ്രകടനം ഷോണിന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്തു. 74 റണ്‍സാണ് ആസിഫ് അലി നേടിയത്.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇവ് രാജ് റണൌത്തയാണ് ചണ്ഡീഗഢ് ബൌളിങ് നിരയിൽ മികച്ച പ്രകടനം കാഴ്ച വച്ചത്. ഹർഷിത് രണ്ട് വിക്കറ്റ് വീഴ്ത്തി.

]]>
1000 സ്റ്റോറുകളുമായി രാജ്യത്തെ ഏറ്റവും വലിയ സ്‌പെഷ്യാലിറ്റി ഐസ്‌ക്രീം റെസ്റ്റോറന്റ് ബ്രാന്‍ഡായി ബാസ്‌കിന്‍ റോബിന്‍സ് https://thenewsaic.com/2024/09/28/baskin-robbins-becomes-indias-largest-speciality-ice-cream/ Sat, 28 Sep 2024 07:06:53 +0000 https://thenewsaic.com/?p=365 കൊച്ചി: അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡായ ബാസ്‌കിന്‍ റോബിന്‍സ്, ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ 1000ാമത്തെ സ്റ്റോര്‍ തുറന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഐസ്‌ക്രീം റെസ്റ്റോറന്റ് ബ്രാന്‍ഡെന്ന നേട്ടവും ബാസ്‌കിന്‍ റോബിന്‍സ് സ്വന്തമാക്കി. 1993ലാണ് ബാസ്‌കിന്‍ റോബിന്‍സ് തങ്ങളുടെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയായ ഗ്രാവിസ് ഫുഡ്‌സുമായി ചേര്‍ന്ന് ഇന്ത്യയിലെയും സാര്‍ക്ക് മേഖലയിലെയും വിപണിയില്‍ പ്രവേശിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1000ാമത്തെ സ്റ്റോര്‍ തുറന്നതിലൂടെ ബാസ്‌കിന്‍ റോബിന്‍സിന്റെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായും ഇന്ത്യ മാറി. മെട്രോപൊളിറ്റന്‍ ഹബ്ബുകള്‍ ഉള്‍പ്പെടെ 290ലേറെ നഗരങ്ങളിലും. നോണ്‍മെട്രോ വിപണികളിലും ബാസ്‌കിന്‍ റോബിന്‍സിന് സാനിധ്യമുണ്ട്.

ഗുണമേന്മയുള്ള ചേരുവകള്‍ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന രുചികള്‍ നല്‍കുന്ന ബ്രാന്‍ഡിന്റെ വിജയകരമായ തന്ത്രത്തിന്റെ തെളിവാണ് ഈ നേട്ടം. ഐസ്‌ക്രീം കേക്ക്, ഐസ്‌ക്രീം പിസ, ഐസ്‌ക്രീം റോക്ക്‌സ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ ആദ്യമായി ലഭ്യമാക്കിയ ബ്രാന്‍ഡുകളിലൊന്നാണ് ബാസ്‌കിന്‍ റോബിന്‍സ്. മിസിസിപ്പി മഡ്, ഹണി നട്ട് ക്രഞ്ച്, ബവേറിയന്‍ ചോക്ലേറ്റ് തുടങ്ങിയ ജനപ്രിയ സിഗ്നേച്ചര്‍ ഫ്‌ളേവറുകള്‍ക്കൊപ്പം ഗുലാബ് ജാമുന്‍, കാരമല്‍ മില്‍ക്ക് കേക്ക്, റബ്ദി ജിലേബി തുടങ്ങിയ പ്രാദേശിക മധുര പലഹാരങ്ങളില്‍ നിന്നുള്ള വിഭവങ്ങളും ബാസ്‌കിന്‍ റോബിന്‍സ് വാഗ്ദാനം ചെയ്യുന്നു,

22,000 കോടി രൂപയോളം മൂല്യമുള്ളതാണ് ഐസ്‌ക്രീം വിപണി, പ്രതിവര്‍ഷം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതേസമയം വിപണി വളര്‍ച്ചാ നിരക്കിനേക്കാള്‍ ഇരട്ടി വളര്‍ച്ചയാണ് ബാസ്‌കിന്‍ റോബിന്‍സ് കൈവരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 30% വാര്‍ഷിക വളര്‍ച്ചയാണ് ബ്രാന്‍ഡ് നേടിയത്. 33ലേറെ രാജ്യങ്ങളിലായി 8000ലധികം സ്‌റ്റോറുകളുള്ള ബാസ്‌കിന്‍ റോബിന്‍സിന്റെ ആഗോളതലത്തിലെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ആരംഭിക്കുകയും, ലോയല്‍റ്റി പ്രോഗ്രാം നടപ്പിലാക്കുകയും ചെയ്ത ആദ്യ ഐസ്‌ക്രീം ബ്രാന്‍ഡുകളിലൊന്ന് കൂടിയാണ് ബാസ്‌കിന്‍ റോബിന്‍സ്.

ഇന്ത്യയില്‍ ഞങ്ങളുടെ 1000ാമത്തെ സ്‌റ്റോര്‍ തുറക്കുന്ന ഈ സുപ്രധാന സന്ദര്‍ഭം ആഘോഷിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്‍സ്പയര്‍ ബ്രാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മൈക്കല്‍ ഹേലി പറഞ്ഞു. 30 വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ ശക്തമായ ഫ്രാഞ്ചൈസിയായി ഒപ്പം നിന്നതിന് ഗ്രാവിസ് ഫുഡ്‌സിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഞങ്ങള്‍ക്ക് ആവേശകരമായ ദിവസമാണെന്ന് ഗ്രാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗരവ് ഘായ് അഭിപ്രായപ്പെട്ടു. ആയിരം സ്റ്റോറെന്ന നാഴികക്കല്ല്, ഈ വിപണിയിലെ ഞങ്ങളുടെ പങ്കിട്ട മൂല്യങ്ങളെയും ആഴത്തിലുള്ള പ്രതിബദ്ധതയെയും അസാമാന്യമായ കൃത്യനിര്‍വഹണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

]]>
കോഴിക്കോട്ടെ വീട്ടുടമകൾക്കായി അത്യാധുനിക സീരീസ് 4 ഹോം ലിഫ്റ്റുകളുമായി നിബവ് ലിഫ്റ്റ്സ് https://thenewsaic.com/2024/09/25/%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%9f%e0%b4%ae%e0%b4%95%e0%b5%be/ Wed, 25 Sep 2024 08:18:47 +0000 https://thenewsaic.com/?p=306 കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ലിഫ്റ്റ് ബ്രാൻഡായ നിബവ് ലിഫ്റ്റ്സ് അത്യാധുനിക സാങ്കേതിവിദ്യയോടു കൂടിയ സീരീസ് 4 ഹോം ലിഫ്റ്റുകൾ കോഴിക്കോട്ട് അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യയ്ക്കൊപ്പം വേറിട്ട് നിൽക്കുന്ന രൂപകൽപ്പനയിലും മികച്ച ഫീച്ചറുകളിലുമെത്തുന്ന സീരീസ് 4 ഹോം ലിഫ്റ്റുകൾ കോഴിക്കോട്ടെ ഉപഭോക്തക്കൾക്ക് പുതിയ ആഡംബര അനുഭവം നൽകുന്നതാണ്. എഐ ക്യാബിൻ ഡിസ്പ്ലേ, സ്വയംപ്രവർത്തിക്കുന്ന എൽഒപി ഡിസ്പ്ലേ, സുഗമമായ ലാൻഡിങ് സാധ്യമാക്കുന്ന മികച്ച പ്രവർത്തന കാര്യക്ഷമതയുള്ള ലിഡാർ 2.0 ടെക്നോളജി തുടങ്ങിയവയുള്ള നിബവ് സീരീസ് 4 ലിഫ്റ്റുകൾ ഹോം എലിവേറ്റർ രംഗത്ത് വിപ്ലവമാണ്. മിഡ്നൈറ്റ് ബ്ലാക്ക് പതിപ്പിൽ ലഭിക്കുന്ന ഈ ലിഫ്റ്റ് ഏറ്റവും കൂടുതൽ വിശാലതയുള്ള എയർ ലിഫ്റ്റ് കൂടിയാണ്. ആംബിയന്റ് ലൈറ്റിങ്, ന്യൂസിലാൻഡ് വൂൾ കാർപ്പെറ്റ്, സ്റ്റാർലൈറ്റ് സീലിങ്, ലെതർ ഫിനിഷിലുള്ള ഇന്റീരിയർ എന്നിവയും ഈ ലിഫ്റ്റിന്റെ സവിശേഷതയാണ്. നിബവിന്റെ കോഴിക്കോട്ടെ എക്സ്പീരിയൻസ് സെന്ററിൽ നടന്ന ചടങ്ങിൽ ആർക്കിടെക്റ്റ് ശ്രീ വിനയ് മോഹൻ  സീരീസ് 4 ഹോം ലിഫ്റ്റ് ഔദ്യോഗികകമായി അവതരിപ്പിച്ചു. നിബവ് ഹോം ലിഫ്റ്റ്സ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

കോഴിക്കോട്ടെ വീട്ടുടമകൾക്കായി ഏറ്റവും നൂതനമായ ഹോം ലിഫ്റ്റുകൾ എത്തിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. സമാനതകളില്ലാത്ത ആഡംബരവും സൗകര്യങ്ങളുമായാണ് സീരീസ് 4 ഹോം ലിഫ്റ്റുകളെത്തിയിരിക്കുന്നത്. വീടിന്റെ അകത്തളങ്ങൾക്ക് പ്രൗഢി കൂട്ടാൻ ടെക്നോളജിക്കും ഡിസൈനിനും തുല്യപ്രധാന്യം നൽകിക്കൊണ്ടാണ് ഇതൊരുക്കിയിരിക്കുന്നത്. സുരക്ഷതിത്വത്തിനും ഗുണമേന്മയ്ക്കും പേരുകേട്ട ബ്രാൻഡാണ് നിബവ്. സീരീസ് 4 ഹോം ലിഫ്റ്റുകളുടെ വരവോടെ സമാനതകളില്ലാത്ത ഗുണമേന്മയുമായി പുതിയ മാനദണ്ഡം സൃഷ്ടിച്ചിരിക്കുകയാണ് ഞങ്ങൾ. ഇത് വീട്ടുടമകൾക്ക് തീർച്ചയായും പ്രയോജനപ്പെടും, നിബവ് ലിഫ്റ്റ്സ് സ്ഥാപകനും സിഇഒയുമായ വിമൽ ബാബു പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്, നിബാവ് ഹോം ലിഫ്റ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആക്സസ് ചെയ്യാവുന്നതാണ്- https://www.nibavlifts.com/home-elevators-calicut/ കസ്റ്റമർ കെയർ നമ്പർ: 8925855808 എന്ന നമ്പറിൽ ബന്ധപ്പെടുക.

]]>
വോഡഫോണ്‍ ഐഡിയ മൂന്ന് ആഗോള നെറ്റ്വര്‍ക്ക് പങ്കാളികളുമായി 3.6 ബില്യണ്‍ ഡോളറിന്‍റെ മെഗാ ഡീല്‍ പൂര്‍ത്തിയാക്കി https://thenewsaic.com/2024/09/25/%e0%b4%b5%e0%b5%8b%e0%b4%a1%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d-%e0%b4%90%e0%b4%a1%e0%b4%bf%e0%b4%af-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%97%e0%b5%8b/ Wed, 25 Sep 2024 08:11:39 +0000 https://thenewsaic.com/?p=303 കൊച്ചി: വോഡഫോണ്‍ ഐഡിയയ്ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാനായി നോക്കിയ, എറിക്സണ്‍, സാംസങ് എന്നിവയുമായി 3.6 ബില്യണ്‍ ഡോളറിന്‍റെ (300 ബില്യണ്‍ രൂപ) മെഗാ ഇടപാടു പൂര്‍ത്തിയായി. അടുത്ത മൂന്നു വര്‍ഷത്തേക്ക് 6.6 ബില്യണ്‍ ഡോളറിന്‍റെ (550 ബില്യണ്‍ രൂപ) പുതുക്കല്‍ നടപടികളിലേക്കുള്ള കമ്പനിയുടെ മൂലധന നിക്ഷേപ നീക്കങ്ങളിലെ ആദ്യ ചുവടു വെപ്പാണ് ഈ ഇടപാട്.  4ജി സേവനം 1.03 ബില്യണില്‍ നിന്ന് 1.2 ബില്യണിലേക്ക് എത്തിക്കുന്ന വിധത്തിലെ വികസനവും സുപ്രധാന വിപണികളില്‍ 5ജി അവതരിപ്പിക്കുന്നതും ഡാറ്റാ വളര്‍ച്ചയ്ക്ക് അനുസൃതമായി ശേഷി വികസിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ മൂലധന നിക്ഷേപം. കമ്പനിയുടെ നിലവിലുള്ള ദീര്‍ഘകാല പങ്കാളികളായ നോക്കിയ, എറിക്സണ്‍ എന്നിവരുമായുള്ള സഹകരണം തുടരുന്നതോടൊപ്പം സാംസങിനെ പുതിയ പങ്കാളിയാക്കുകയും ചെയ്തിരിക്കുകയാണ്.

കൂടുതല്‍ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കും വിധം ഏറ്റവും അത്യാധുനിക ഉപകരണങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ ഈ കരാറുകള്‍ കമ്പനിയെ സഹായിക്കും. ഈ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയെ കുറിച്ചുള്ള വിപുലമായ കാഴ്പ്പാട് 4ജി, 5ജി സാങ്കേതികവിദ്യകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനും കമ്പനിയെ സഹായിക്കും. ഇതിന് പുറമെ പുതിയ ഉപകരണങ്ങളുടെ ഊര്‍ജ്ജക്ഷമത പ്രവര്‍ത്തന ചെലവുകള്‍ കുറക്കാനും കമ്പനിയെ സഹായിക്കും. ഈ ദീര്‍ഘകാല ഇടപാടുകളുടെ ഭാഗമായുള്ള ആദ്യ സപ്ലൈകള്‍ അടുത്ത ത്രൈമാസത്തിലായിരിക്കും ആരംഭിക്കുക. 1.2 ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് 4ജി കവറേജ് ലഭ്യമാക്കുന്ന വിധത്തിലെ വിപുലീകരണമായിരിക്കും കമ്പനിയുടെ മുഖ്യ പരിഗണന.

അടുത്തിടെ 240 ബില്യണ്‍ രൂപയുടെ ഓഹരി വര്‍ധനവും 2024 ജൂണിലെ ലേലത്തിലൂടെ 35 ബില്യണ്‍ രൂപയുടെ അധിക സ്പെക്ട്രം നേടലും നടത്തിയ  ശേഷം ദീര്‍ഘകാല കരാറുകള്‍ക്കായുള്ള നീക്കങ്ങള്‍ നടത്തുന്നതിന് ഒപ്പം തന്നെ വേഗത്തിലുള്ള ചില മൂലധന നീക്കങ്ങളും നടത്തിയിരുന്നു. നിലവിലുള്ള സൈറ്റുകളില്‍ കൂടുതല്‍ സ്പെക്ട്രം ലഭ്യമാക്കിയതും പുതിയ ചില സൈറ്റുകള്‍ ആരംഭിച്ചതും അടക്കമുള്ള നീക്കങ്ങളായിരുന്നു ഇതിന്‍റെ ഭാഗമായി നടത്തിയത്. ശേഷിയുടെ കാര്യത്തില്‍ ഏകദേശം 15 ശതമാനം വര്‍ധനവുണ്ടാക്കിയതും കവറേജ് നല്‍കുന്നവരുടെ എണ്ണം 2024 സെപ്റ്റംബര്‍ അവസാനത്തോടെ 16 മില്യണായി ഉയര്‍ത്തിയതും ഇവയുടെ ഫലമായായിരുന്നു. ഈ നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ചില മേഖലകളില്‍ ഉപഭോക്തൃ അനുഭവങ്ങളില്‍ മെച്ചപ്പടല്‍ ഉണ്ടായതായും തങ്ങള്‍ക്ക് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.

ഉയര്‍ന്നു വരുന്ന പുതിയ നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തി ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഐഡിയ സിഇഒ അക്ഷയ മൂണ്‍ട്ര പറഞ്ഞു. ഈ നീക്കങ്ങള്‍ക്കു തങ്ങള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. വിഐഎല്‍ 2.0 എന്ന നിലയിലുള്ള യാത്രയിലാണ് തങ്ങള്‍. ഈ മേഖലയില്‍ വളരാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള കാര്യക്ഷമമായ മാറ്റത്തിന്‍റെ ഘട്ടത്തിലാണ്. നോക്കിയയും എറിക്സണും തുടക്കം മുതല്‍ തന്നെ തങ്ങളുടെ പങ്കാളികളാണ്. ഈ പങ്കാളിത്തം തുടരുന്ന പാതയിലെ മറ്റൊരു നാഴികക്കല്ലാണിത്. സാംസങുമായുള്ള പുതിയ പങ്കാളിത്തം ആരംഭിക്കാന്‍ സന്തോഷമുണ്ട്. 5ജിയിലേക്കു കടക്കുന്ന യാത്രയില്‍ തങ്ങളുടെ എല്ലാ പങ്കാളികളുമായും അടുത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ മൂലധന സൗകര്യങ്ങള്‍ വിപുലമാക്കുന്നത് ഓഹരി സമാഹരണത്തിന്‍റെ അടിത്തറയിലാണ്. ദീര്‍ഘകാല മൂലധനത്തിനായി നിലവിലുള്ളതും പുതിയതുമായ സ്ഥാപനങ്ങളുമായി 250 ബില്യണ്‍ രൂപ ഫണ്ടും, 100 ബില്യണ്‍ രൂപയുടെ ഫണ്ട് ഇതര സൗകര്യങ്ങള്‍ക്കുമായുള്ള ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലാണ് കമ്പനി. സാങ്കേതിക-സാമ്പത്തിക വിലയിരുത്തലുകളാണ് ഈ പ്രക്രിയയിലെ സുപ്രധാന നടപടികളിലൊന്ന്. പുറത്തു നിന്നുള്ള സ്വതന്ത്ര സ്ഥാപനം നടത്തുന്ന ഈ വിലയിരുത്തല്‍ അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ അവയുടെ ആഭ്യന്തര വിലയിരുത്തലും അംഗീകാര നടപടികളും തുടരും.

]]>