amazon.in – Newsaic https://thenewsaic.com See the whole story Sat, 09 Nov 2024 05:29:38 +0000 en-US hourly 1 https://wordpress.org/?v=6.8 ക്രിയേറ്റര്‍ സെന്‍ട്രലുമായി ആമസോണ്‍. ഇന്‍ https://thenewsaic.com/2024/11/09/amazon-introduces-creator-central/ Sat, 09 Nov 2024 05:28:57 +0000 https://thenewsaic.com/?p=530 കൊച്ചി: കണ്ടന്റ്‌ ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റേര്‍ സെന്‍ട്രല്‍ അവതരിപ്പിച്ചു. കണ്ടന്റ്‌ നിര്‍മാണം ലളിതമാക്കാനും സാങ്കേതിക സങ്കീര്‍ണ്ണതകളൊഴിവാക്കി സര്‍ഗാത്മകമായി കണ്ടന്റുകള്‍ സൃഷ്ടിക്കാനും മികച്ച രീതിയില്‍ പ്രമോഷന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട 50,000ലധികം ക്രിയേറ്റര്‍മാര്‍ക്ക്‌ സമീപ ആഴ്‌ചകളില്‍ തന്നെ ക്രിയേറ്റര്‍ സെന്‍ട്രല്‍ ലഭ്യമാക്കും.

ക്രിയേറ്റര്‍ സെന്‍ട്രല്‍ ഉപയോഗിച്ച്‌ ആമസോണ്‍ ആപ്പില്‍ നിന്നും ക്രിയേറ്റര്‍മാര്‍ക്ക്‌്‌ ഐഡിയ ലിസ്‌റ്റുകള്‍ഫോട്ടോകള്‍വീഡിയോകള്‍ എന്നിവ അപ്ലോഡ്‌ ചെയ്യാം. ഇതില്‍ നിന്നുള്ള വരുമാനംമികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച കണ്ടന്റുകള്‍വിഭാഗം തുടങ്ങിയ പ്രകടന റിപ്പോര്‍ട്ടുകളും ലഭിക്കും. ക്രിയേറ്റര്‍മാര്‍ക്ക്‌ ഒന്നിലധികം അക്കൗണ്ടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സ്‌റ്റോര്‍ ഫ്രണ്ടിലേക്ക്‌ ഒന്നിലധികം യൂസര്‍മാരെ ചേര്‍ക്കാനും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഇതുവഴി സാധിക്കും.

തുടര്‍ച്ചയായ വളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം ആദ്യം ആരംഭിച്ച ക്രിയേറ്റര്‍ യൂണിവേഴ്‌സിറ്റിയെ ക്രിയേറ്റര്‍ സെന്‍ട്രലുമായി സംയോജിപ്പിക്കും. ഇന്ത്യയിലെ ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ഏകജാലക പ്ലാറ്റ്‌ഫോമാണ്‌ ക്രിയേറ്റര്‍ സെന്‍ട്രലെന്ന്‌ ആമസോണ്‍ ഇന്ത്യ ഷോപ്പിംഗ്‌ ഇനിഷ്യേറ്റീവ്‌സ്‌ ആന്‍ഡ്‌്‌ എമര്‍ജിംഗ്‌ മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ സാഹിദ്‌ ഖാന്‍ പറഞ്ഞു.

ക്രിയേറ്റര്‍ യൂണിവേഴ്‌സിറ്റിയ്‌ക്കൊപ്പം ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റര്‍ കണക്ടും ആരംഭിച്ചിരുന്നു. ആമസോണ്‍ ചുറ്റുപാടിനുള്ളിലെ ക്രിയേറ്റര്‍മാര്‍ക്കായി പഠനംവളര്‍ച്ചബന്ധങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന വ്യക്തിഗത ഇവന്റുകളുടെ ഒരു പരമ്പരയാണ്‌ ക്രിയേറ്റര്‍ കണക്ട്‌.

പ്രധാന വിഭാഗങ്ങള്‍ക്കുള്ള സ്‌റ്റാന്‍ഡേര്‍ഡ്‌ കമ്മീഷന്‍ വരുമാന നിരക്കില്‍ അടുത്തിടെ ആമസോണ്‍.ഇന്‍ ഗണ്യമായ വര്‍ദ്ധനവ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഫാഷന്‍സൗന്ദര്യ- വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍വീട്ടുപകരണങ്ങള്‍കളിപ്പാട്ടങ്ങള്‍പുസ്‌തകങ്ങള്‍ എന്നിങ്ങനെ ജനപ്രിയ ചോയ്‌സുകള്‍ ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളുടെ പരിഷ്‌ക്കരിച്ച കമ്മീഷന്‍ ഘടനയില്‍ ഒന്നര മുതല്‍ രണ്ടു മടങ്ങുവരെ വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്‌.

]]>