Arjun – Newsaic https://thenewsaic.com See the whole story Thu, 26 Sep 2024 06:26:21 +0000 en-US hourly 1 https://wordpress.org/?v=6.7.1 അർജുന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ https://thenewsaic.com/2024/09/26/condlences-from-mohanlal-on-arjuns-death/ Thu, 26 Sep 2024 06:25:19 +0000 https://thenewsaic.com/?p=328 തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുന്‍റെ മൃതദേഹം ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അർജുന്‍റെ മരണത്തിൽ അനുശോചനവുമായി മോഹൻലാൽ രംഗത്തെത്തിയത്.

മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിൽ അർജുൻ നൊമ്പരമായി മാറിയെന്ന് താരം ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ അർജുന് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടിയും നടി മഞ്ജു വാര‍്യരും രംഗത്തെത്തിയിരുന്നു.

ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന‍്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അർജുന്‍റെ ലോറി അപകടത്തിൽപ്പെട്ടത്. 72 ദിവസങ്ങൾക്ക് ശേഷമാണ് പുഴയിൽ നിന്നും ലോറിയും അർജുന്‍റെ മൃതദേഹവും കണ്ടെത്തുന്നത്.

]]>
72 ദിനത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണീർ കടലായി ഷിരൂർ https://thenewsaic.com/2024/09/25/arjuns-lorry-found-shirur/ Wed, 25 Sep 2024 10:47:11 +0000 https://thenewsaic.com/?p=310 അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽ ഒരു മൃതദേഹവുമുണ്ടെന്ന് അധികൃതർ സ്ഥിതീകരിച്ചു. എന്നാൽ ഇത് ആരുടേതാണെന്ന് വ്യകതമായിട്ടില്ല . 72-ദിവസത്തിന് ശേഷമുള്ള നീണ്ട തിരച്ചിലിനൊടുവിലാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയിൽ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാംഘട്ടത്തിലുള്ള തിരച്ചിലിൽ ഡ്രഡ്‌ജിങ് നടത്തിയാണ് ലോറി പുഴയിൽ നിന്ന് കണ്ടെടുത്തത്.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്.

 

]]>