Axis bank – Newsaic https://thenewsaic.com See the whole story Mon, 07 Oct 2024 06:06:33 +0000 en-US hourly 1 https://wordpress.org/?v=6.7.1 ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു https://thenewsaic.com/2024/10/07/axis-nifty500-value-50-index-fund/ Mon, 07 Oct 2024 06:06:33 +0000 https://thenewsaic.com/?p=443 കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ  ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഒക്ടോബര്‍ 4ന് തുടങ്ങി 18ന് അവസാനിക്കും.

നിഷ്ക്രിയമായി (പാസീവായി) കൈകാര്യം ചെയ്യപ്പെടുന്ന ഒരു സൂചിക ഫണ്ട് എന്ന നിലയില്‍  സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍  ഇത്  ചെലവ് കുറഞ്ഞ നിക്ഷേപത്തിന് അവസരം നല്‍കുന്നതാണ്. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. 100 രൂപയാണ് ആവശ്യമായ കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.

ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ലക്ഷ്യം എപ്പോഴും നിക്ഷേപകര്‍ക്ക് നൂതനവും നിക്ഷേപക കേന്ദ്രീകൃതവുമായ നിക്ഷേപ സാധ്യതകള്‍ ലഭ്യമാക്കുക എന്നതാണെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്’ നിക്ഷേപകര്‍ക്ക് താരതമ്യേന കുറഞ്ഞ ചിലവില്‍ മികച്ച മൂല്യം നേടാനുള്ള നിക്ഷേപാവസരം തുറന്നു നല്‍കുന്നതാണെന്നും ആക്സിസ് എഎംസിയുടെ എംഡിയും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കുള്ള മികച്ച അവസരമാണ് ഈ ഫണ്ടെന്ന് ആക്സിസ് എഎംസിയുടെ ചീഫ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു.

കാര്‍ത്തിക് കുമാറും ഹിതേഷ് ദാസുമായിരിക്കും ഫണ്ട് കൈകാര്യം ചെയ്യുന്നത്.

]]>
ആകര്‍ഷകമായ ഡീലുകളും ഡിസ്കൗണ്ടുകളുമായി ആക്സിസ് ബാങ്കിൻറെ ‘ദിൽ സേ ഓപ്പൺ സെലിബ്രേഷൻസ് https://thenewsaic.com/2024/10/07/axis-bank-announces-dil-se-open-celebrations/ Mon, 07 Oct 2024 05:49:50 +0000 https://thenewsaic.com/?p=433 കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ആകര്‍ഷകമായ ഡീലുകളും ഡിസ്കൗണ്ടുകളുമായി ‘ദിൽ സേ ഓപ്പൺ സെലിബ്രേഷൻസ്’  ഓഫര്‍ അവതരിപ്പിച്ചു. ഇ- കൊമേഴ്‌സ്, ലൈഫ് സ്റ്റൈല്‍,  ഇലക്ട്രോണിക്സ്, യാത്ര, ഡൈനിംഗ്, പലചരക്ക് തുടങ്ങിയ വിവിധ വിഭാ​ഗങ്ങളില്‍ ഈ ഓഫറുകള്‍ ലഭിക്കും. ഓഫറുകൾക്ക് പുറമെ ബാങ്കിന്റെ ഗ്രാബ് ഡീൽസ് പ്ലാറ്റ്‌ഫോം https://grabdeals.axisbank.com വഴി 50ലധികം ജനപ്രിയ ബ്രാന്‍‍ഡുകളിലും മുന്‍നിര ഇന്ത്യൻ ഇ- കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും അധിക ക്യാഷ്ബാക്കും ലഭിക്കും.

ആമസോൺ, ഫ്ലിപ്കാർട്ട്, മാക്സ്ഫാഷൻ, മിന്ത്ര, ടിറ, വെറോ മോഡ തുടങ്ങിയവയിലെ മുൻനിര ബ്രാന്‍‍ഡ് ഉല്‍പന്നങ്ങളിലും ഐഎഫ്ബി, മോട്ടറോള, റിലയൻസ് ഡിജിറ്റൽ, സാംസങ്, ഷവോമി തുടങ്ങിയ ഇലക്ട്രോണിക്സ് ബ്രാന്‍‍ഡുകളിലും 25 ശതമാനം വരെ കിഴിവ് ലഭിക്കും.  ആഡംബര ലൈഫ് സ്റ്റൈല്‍ ബ്രാൻഡുകളായ കോച്ച്, ഹ്യൂഗോ ബോസ്, മൈക്കൽ കോർസ്, ടുമി എന്നിവയിലും ബ്ലിങ്കിറ്റ്, ഈസി ഡൈനർ, സ്വിഗ്ഗി എന്നിവയിലും 25 ശതമാനം വരെ കിഴിവുണ്ട്. അവധി ആഘോഷിക്കുന്നവർക്ക് ക്ലിയർട്രിപ്പ്, കാത്തേ പസഫിക്, മേക്ക് മൈ ട്രിപ്പ്, പേടിഎം ഫ്ളൈറ്റ്സ്, യാത്രാ തുടങ്ങിയവയില്‍ ഇൻസ്റ്റൻറ് സേവിങ്ങ്സും ആകര്‍ഷകമായ ഇഎംഐ പ്ലാനുകളും ലഭ്യമാണ്.

ആക്സിസ് ബാങ്ക് കാര്‍‍ഡ് ഉടമകള്‍ക്ക് ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ഉത്പ്പന്നങ്ങൾ വാങ്ങുമ്പോൾ അഞ്ച് ശതമാനം അധിക ക്യാഷ് ബാങ്ക് ലഭിക്കും. ബാങ്കിൻറെ ഗ്രാബ് ഡീല്‍സ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി 3000 രൂപ വരെ ക്യാഷ് ബാക്കും വാഗ്ദാനം ചെയ്യുന്ന ഈ ഓഫറുകൾ ഒക്ടോബർ 6 വരെ ലഭ്യമാണ്.

ഈ ഉത്സവ സീസണിൽ മുന്‍നിര ബ്രാന്‍‍ഡുകളുമായി ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളും ഡീലുകളും ലഭ്യമാക്കി ഉത്സവ കാല ഷോപ്പിങ് കൂടുതല്‍ ആഹ്ളാദകരവും ആവേശകരവുമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആക്സിസ് ബാങ്ക്  കാര്‍ഡ്സ് ആന്‍ഡ് പെയ്മെന്റ്സ് മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഗെ പറഞ്ഞു.

‘നന്മനിറ‍ഞ്ഞ പ്രവൃത്തികൾ ഉത്സവങ്ങളിൽ മാത്രമായി തീരരുത്, അത് വര്‍ഷം മുഴുവന്‍ തുടരണം’ എന്ന ആശയത്തിലൂന്നി ആക്സിസ് ബാങ്ക് മള്‍ട്ടിമീഡിയ കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്. ആദ്യഘട്ട കാമ്പയിൻ ഓണവും ഗണേഷോത്സവവുമാണ് ലക്ഷ്യമിട്ടത്. നവരാത്രിയും ദീപാവലിയോടും കൂടി കാമ്പയിൻറെ രണ്ടാം ഘട്ടം സമാപിക്കും. അച്ച് എഐ എന്ന പോർട്ടലും കാമ്പയിൻറെ ഭാഗമായി അതരിപ്പിക്കും.

]]>
വൈദ്യുത വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനായി ആക്സിസ് ബാങ്ക് മുത്തൂറ്റ് ക്യാപ്പിറ്റലിന് ഒരു ബില്യണ്‍ രൂപയുടെ വായ്പ നല്‍കും https://thenewsaic.com/2024/09/30/axis-bank-extends-inr-1-billion-loan-to-muthoot-capital/ Mon, 30 Sep 2024 11:49:53 +0000 https://thenewsaic.com/?p=395 കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് പ്രൈവറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗാരണ്ട്കോയുമായി സഹകരിച്ച് മുത്തൂറ്റ് ക്യാപ്പിറ്റലിന് ഒരു ബില്യണ്‍ രൂപയുടെ വായ്പ നല്‍കും.  രാജ്യത്തെ ഗ്രാമീണ മേഖലകളിലും മെട്രോ ഇതര മേഖലകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കുവാനായാണ് ഈ ധനസഹായം.  ഈ ഇടപാടിനായി ഗാരണ്ട്കോ ആക്സിസ് ബാങ്കിന് 65 ശതമാനം വായ്പാ ഗാരണ്ടി നല്‍കും.

ഗാരണ്ട്കോയും ആക്സിസ് ബാങ്കുമായുള്ള വൈദ്യത വാഹന ചട്ടക്കൂടിനായുള്ള 200 ദശലക്ഷം രൂപയുടെ ധാരണയുടെ ഭാഗമായാണ് ഈ ഇടപാട്.  ഗ്രാമങ്ങളിലും  മെട്രോ ഇതര മേഖലകളിലുമുള്ള ചെറിയ വരുമാനക്കാര്‍ക്ക് ഗതാഗത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലാവും മുത്തൂറ്റ് ക്യാപ്പിറ്റലുമായുള്ള ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നതില്‍ ആക്സിസ്    ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക്      ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു.  രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ ഒന്ന് എന്ന നിലയില്‍ പാരിസ്ഥിതിക-സാമൂഹ്യ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആധുനീകവും സുസ്ഥിരവുമായ വാഹന സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഗാരണ്ട്കോയുമായുള്ള സഹകരണമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സിഇഒ മാത്യൂസ് മാര്‍ക്കോസ് പറഞ്ഞു.

]]>
ആക്‌സിസ്‌ ബാങ്കും നെക്‌സ്‌റ്റ്‌ ഭാരത്‌ വെഞ്ചേഴ്‌സും കൈകോര്‍ക്കുന്നു: സംരംഭകര്‍ക്ക്‌ അനായാസം പ്രവര്‍ത്തന മൂലധനം നല്‍കും https://thenewsaic.com/2024/09/26/axis-bank-next-bharath/ Thu, 26 Sep 2024 12:04:35 +0000 https://thenewsaic.com/?p=354 കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കുകളില്‍ ഒന്നായ ആക്‌സിസ്‌ ബാങ്ക്‌ സാമൂഹികപാരിസ്ഥിതിക മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന സ്‌റ്റാര്‍ട്ടപ്പുകള്‍ക്കും സൂക്ഷ്‌മചെറുകിടഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്‌എംഇ) അനുയോജ്യമായ പ്രവര്‍ത്തന മൂലധന സഹായം ലഭ്യമാക്കുന്നതിന്‌ ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉപകമ്പനിയായ നെക്‌സ്‌റ്റ്‌ ഭാരത്‌ വെഞ്ചേഴ്‌സ്‌ ഐഎഫ്‌എസ്‌സി പ്രൈവറ്റ്‌ ലിമിറ്റഡുമായി ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു. പരമ്പരാഗത ഈടില്ലാതെ സുരക്ഷിതമായ വായ്‌പ ലഭിക്കാനും സാമ്പത്തിക തടസങ്ങള്‍ കുറച്ച്‌ ബിസിനസിന്റെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ മൂലധനം കണ്ടെത്താനും ഇതിലൂടെ അനായാസം സാധിക്കും.

ഈ സഹകരണത്തിലൂടെ ഭാരത്‌ വെഞ്ചേഴ്‌സ്‌ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായ എംഎസ്‌എംഇകള്‍ക്കും ആക്‌സിസ്‌ ബാങ്ക്‌ സഹായം ലഭ്യമാക്കും. ഇന്ത്യയിലെ ഗ്രാമങ്ങളിലും അനൗപചാരിക മേഖലകളിലും സ്വാധീനം ചെലുത്താന്‍ പ്രതിജ്ഞാബദ്ധരായ സംരംഭകരെ ശാക്തീകരിക്കുന്നതിന്‌ രൂപകല്‍പ്പന ചെയ്‌ത ഈ നാല്‌ മാസ പരിപാടിയുടെ ആദ്യ ഘട്ടം ഒക്ടോബറില്‍ ആരംഭിക്കും.

ഇതിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക്‌ അവരുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്‌തിട്ടുള്ള ആക്‌സിസ്‌ ബാങ്കിന്റെ സമഗ്രമായ സാമ്പത്തിക സേവന ശ്രേണികളും ഉല്‍പന്നങ്ങളും പ്രാപ്യമാകും. ഈ സംരംഭം സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ലമതിയായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്‌.

നെക്‌സ്‌റ്റ്‌ഭാരത്‌ വെഞ്ച്വറുമായുള്ള ഈ സഹകരണം ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌-വ്യവസ്ഥയെ വളര്‍ച്ചയിലേക്ക്‌ നയിക്കുന്ന സംരംഭക ആവാസവ്യവസ്ഥയെ ശാക്തീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിലുള്ള ബാങ്കിന്റെ പ്രതിബദ്ധതയ്‌ക്ക്‌ അടിവരയിടുന്നതാണെന്നും ഇതിലൂടെ തങ്ങളുടെ സാമ്പത്തിക വൈദഗ്‌ധ്യവും വിപുലമായ ബ്രാഞ്ച്‌ ശൃംഖലയും പ്രയോജനപ്പെടുത്തി ഈ സംരംഭകരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ അവരെ സഹായിക്കാനുമാണ്‌ ലക്ഷ്യമിടുന്നതെന്നും ആക്‌സിസ്‌ ബാങ്ക്‌ എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ മുനീഷ്‌ ഷര്‍ദ പറഞ്ഞു.

ആക്‌സിസ്‌ ബാങ്കുമായുള്ള ഈ പങ്കാളിത്തം ഇന്ത്യയിലെ സാമൂഹികപാരിസ്ഥിതിക മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന സംരംഭകര്‍ക്ക്‌ സുസ്ഥിരമായ സാമ്പത്തിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവെയ്‌പാണെന്ന്‌ നെക്‌സ്‌റ്റ്‌ ഭാരത്‌ വെഞ്ചേഴ്‌സിന്‍റെ എംഡിയും സിഇഒയുമായ വിപുല്‍ നാഥ്‌ ജിന്‍ഡാല്‍ പറഞ്ഞു.

]]>