business – Newsaic https://thenewsaic.com See the whole story Wed, 30 Oct 2024 11:09:38 +0000 en-US hourly 1 https://wordpress.org/?v=6.7.2 ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും https://thenewsaic.com/2024/10/30/man-cancor-and-welfare-services-ernakulam-imparted-skill-training-in-nursery-management-to-the-differently-abled/ Wed, 30 Oct 2024 11:07:54 +0000 https://thenewsaic.com/?p=520 കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. മുപ്പത് പേര്‍ക്കാണ് പദ്ധതിയിലൂടെ നൈപുണ്യ പരിശീലനം നല്‍കിയത്. 15 മുതല്‍ 20 ദിവസം നീണ്ടുനിന്ന പരിശീലനകാലയളവിന് ശേഷം നൈപുണ്യം നേടിയവര്‍ക്കായി അങ്കമാലി ചമ്പന്നൂര്‍ പഞ്ചായത്തിലെ എറണാകുളം വെല്‍ഫെയര്‍ സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നഴ്‌സറിയും തുറന്നു. ഇത്തരം നൈപുണ്യം നേടുന്നതിലൂടെ ഭിന്നശേഷിക്കാര്‍ക്ക് സുസ്ഥിര ഉപജീവനമാര്‍ഗം കണ്ടെത്തുവാനും ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്ന് മാന്‍ കാന്‍കോര്‍ ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഡോ. ജീമോന്‍ കോര പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും മാന്‍ കാന്‍കോര്‍ പ്രതിജ്ഞാബദ്ധമാണ്. എറണാകുളം വെല്‍ഫെയര്‍ സര്‍വീസുമായുള്ള പങ്കാളിത്തത്തിലൂടെ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും വിജയിക്കാന്‍ അവസരമൊരുക്കുന്ന സാമൂഹിക തുല്യത ഉറപ്പുവരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ചമ്പന്നൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച നഴ്‌സറിയുടെ ഉദ്ഘാടനം വി മാന്‍ ഫില്‍സ് പ്രസിഡന്റ് ജോണ്‍ മാന്‍, വി മാന്‍ ഫില്‍സ് ഇ.എം.ഇ.എ(യൂറോപ്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) റീജിയണല്‍ ഡയറക്ടര്‍ സമന്ത മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസ് എക്‌സി. ഡയറക്ടര്‍ ഫാദര്‍ ജോസഫ് കുളുത്തുവേലില്‍, മാന്‍ കാന്‍കോര്‍ ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഡോ.
ജീമോന്‍ കോര, വിവേക് ജെയിന്‍(സി.എഫ്.ഒ, മാന്‍ കാന്‍കോര്‍), പ്രതാപ് വള്ളിക്കാടന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്-ബിസിനസ്,മാന്‍ കാന്‍കോര്‍), മാത്യു വര്‍ഗീസ് (സീനിയര്‍ വൈസ് പ്രസിഡന്റ്-ഓപ്പറേഷന്‍സ്), മാര്‍ട്ടിന്‍ ജേക്കബ് (വൈസ് പ്രസി.- എച്ച്.ആര്‍,) എന്നിവര്‍ പങ്കെടുത്തു.

]]>
ആകര്‍ഷകമായ ഡീലുകളും ഡിസ്കൗണ്ടുകളുമായി ആക്സിസ് ബാങ്കിൻറെ ‘ദിൽ സേ ഓപ്പൺ സെലിബ്രേഷൻസ് https://thenewsaic.com/2024/10/07/axis-bank-announces-dil-se-open-celebrations/ Mon, 07 Oct 2024 05:49:50 +0000 https://thenewsaic.com/?p=433 കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ആകര്‍ഷകമായ ഡീലുകളും ഡിസ്കൗണ്ടുകളുമായി ‘ദിൽ സേ ഓപ്പൺ സെലിബ്രേഷൻസ്’  ഓഫര്‍ അവതരിപ്പിച്ചു. ഇ- കൊമേഴ്‌സ്, ലൈഫ് സ്റ്റൈല്‍,  ഇലക്ട്രോണിക്സ്, യാത്ര, ഡൈനിംഗ്, പലചരക്ക് തുടങ്ങിയ വിവിധ വിഭാ​ഗങ്ങളില്‍ ഈ ഓഫറുകള്‍ ലഭിക്കും. ഓഫറുകൾക്ക് പുറമെ ബാങ്കിന്റെ ഗ്രാബ് ഡീൽസ് പ്ലാറ്റ്‌ഫോം https://grabdeals.axisbank.com വഴി 50ലധികം ജനപ്രിയ ബ്രാന്‍‍ഡുകളിലും മുന്‍നിര ഇന്ത്യൻ ഇ- കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും അധിക ക്യാഷ്ബാക്കും ലഭിക്കും.

ആമസോൺ, ഫ്ലിപ്കാർട്ട്, മാക്സ്ഫാഷൻ, മിന്ത്ര, ടിറ, വെറോ മോഡ തുടങ്ങിയവയിലെ മുൻനിര ബ്രാന്‍‍ഡ് ഉല്‍പന്നങ്ങളിലും ഐഎഫ്ബി, മോട്ടറോള, റിലയൻസ് ഡിജിറ്റൽ, സാംസങ്, ഷവോമി തുടങ്ങിയ ഇലക്ട്രോണിക്സ് ബ്രാന്‍‍ഡുകളിലും 25 ശതമാനം വരെ കിഴിവ് ലഭിക്കും.  ആഡംബര ലൈഫ് സ്റ്റൈല്‍ ബ്രാൻഡുകളായ കോച്ച്, ഹ്യൂഗോ ബോസ്, മൈക്കൽ കോർസ്, ടുമി എന്നിവയിലും ബ്ലിങ്കിറ്റ്, ഈസി ഡൈനർ, സ്വിഗ്ഗി എന്നിവയിലും 25 ശതമാനം വരെ കിഴിവുണ്ട്. അവധി ആഘോഷിക്കുന്നവർക്ക് ക്ലിയർട്രിപ്പ്, കാത്തേ പസഫിക്, മേക്ക് മൈ ട്രിപ്പ്, പേടിഎം ഫ്ളൈറ്റ്സ്, യാത്രാ തുടങ്ങിയവയില്‍ ഇൻസ്റ്റൻറ് സേവിങ്ങ്സും ആകര്‍ഷകമായ ഇഎംഐ പ്ലാനുകളും ലഭ്യമാണ്.

ആക്സിസ് ബാങ്ക് കാര്‍‍ഡ് ഉടമകള്‍ക്ക് ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ഉത്പ്പന്നങ്ങൾ വാങ്ങുമ്പോൾ അഞ്ച് ശതമാനം അധിക ക്യാഷ് ബാങ്ക് ലഭിക്കും. ബാങ്കിൻറെ ഗ്രാബ് ഡീല്‍സ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി 3000 രൂപ വരെ ക്യാഷ് ബാക്കും വാഗ്ദാനം ചെയ്യുന്ന ഈ ഓഫറുകൾ ഒക്ടോബർ 6 വരെ ലഭ്യമാണ്.

ഈ ഉത്സവ സീസണിൽ മുന്‍നിര ബ്രാന്‍‍ഡുകളുമായി ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളും ഡീലുകളും ലഭ്യമാക്കി ഉത്സവ കാല ഷോപ്പിങ് കൂടുതല്‍ ആഹ്ളാദകരവും ആവേശകരവുമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആക്സിസ് ബാങ്ക്  കാര്‍ഡ്സ് ആന്‍ഡ് പെയ്മെന്റ്സ് മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഗെ പറഞ്ഞു.

‘നന്മനിറ‍ഞ്ഞ പ്രവൃത്തികൾ ഉത്സവങ്ങളിൽ മാത്രമായി തീരരുത്, അത് വര്‍ഷം മുഴുവന്‍ തുടരണം’ എന്ന ആശയത്തിലൂന്നി ആക്സിസ് ബാങ്ക് മള്‍ട്ടിമീഡിയ കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്. ആദ്യഘട്ട കാമ്പയിൻ ഓണവും ഗണേഷോത്സവവുമാണ് ലക്ഷ്യമിട്ടത്. നവരാത്രിയും ദീപാവലിയോടും കൂടി കാമ്പയിൻറെ രണ്ടാം ഘട്ടം സമാപിക്കും. അച്ച് എഐ എന്ന പോർട്ടലും കാമ്പയിൻറെ ഭാഗമായി അതരിപ്പിക്കും.

]]>
മുന്‍നിര ബ്രാന്‍ഡുകളിലും ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ഉല്‍സവ കാല ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക് https://thenewsaic.com/2024/10/03/icici-banks-festive-bonanza-is-back-with-attractive-deals/ Thu, 03 Oct 2024 05:00:06 +0000 https://thenewsaic.com/?p=429 കൊച്ചി: ഉല്‍സവ കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നേടാം. മുന്‍നിര ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ് ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ജി, സാംസംഗ്, സോണി തുടങ്ങിയ ഇലക്ട്രോണിക് ബ്രാന്‍ഡുകളിലും ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും 40,000 രൂപ വരെ ഇളവു ലഭിക്കും. മാക്ബുക് എയര്‍, എച്ച്പി, ഡെല്‍, എയ്സര്‍ തുടങ്ങിയവയില്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്ക് 5000 രൂപ തല്‍ക്ഷണം ക്യാഷ്ബാക്ക് ലഭിക്കും. മിന്ത്ര ബിഗ് ഫാഷന്‍ ഫെസ്റ്റിവലില്‍ പ്രത്യേക ഓഫറുകളും ലഭിക്കും.

ക്രെഡിറ്റ് കാര്‍ഡു വഴിയും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലെ ഇഎംഐ വഴിയും ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്കാണ് 5000 രൂപ തല്‍ക്ഷണ ക്യാഷ്ബാക്ക്. څഐഫാണ്‍ ഫോര്‍ ലൈഫ്چ രജിസ്റ്റര്‍ ചെയ്യുന്ന ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുത്ത ഐഫോണുകള്‍ 2497 രൂപയില്‍ തുടങ്ങുന്ന 24 മാസത്തെ പലിശ രഹിത തവണ വ്യവസ്ഥയില്‍ ലഭിക്കും.

ഭവന വായ്പ, കാര്‍ വായ്പ, ഇരുചക്ര വാഹന വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയില്‍ പ്രത്യേക ആനുകൂല്യങ്ങളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

വണ്‍പ്ലസ്, ഗൂഗിള്‍ പിക്സല്‍, ഷവോമി, റിയല്‍മി, ഓപോ തുടങ്ങി നിരവധി മൊബൈല്‍ ഫോണുകളില്‍ ആകര്‍ഷകമായ ഇളവുകളും ഇഎംഐ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ബോസ് സ്പീക്കറുകള്‍ക്ക് 5000 രൂപ വരെ ഇളവ്, ജെബിഎല്‍ ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനമോ 8000 രൂപ വരെയോ ഇളവ്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ എന്നിവിടങ്ങളില്‍  ആകര്‍ഷകമായ ഇളവുകള്‍ തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റാ ക്ലിക്, മിന്ത്ര എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ ഷോപിങിന് 10 ശതമാനം വരെയാണ് ഇളവ്. ഡെല്‍, എയ്സര്‍, മാക്ബുക് എയര്‍, എച്ച്പി തുടങ്ങിയ ലാപ്ടോപുകള്‍ക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഷോപേഴ്സ് സ്റ്റോപ്, മിന്ത്ര, അജിയോ തുടങ്ങിയ ഫാഷന്‍ ബ്രാന്‍ഡുകളില്‍ 10 ശതമാനം ഇളവു ലഭിക്കും. മെയ്ക്മൈട്രിപ്, തോമസ് കുക്ക്, യാത്ര, ഈസ്മൈട്രിപ് തുടങ്ങിയവയില്‍ ആകര്‍ഷക ഇളവുകള്‍ ലഭിക്കും.

ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ജിയോ മാര്‍ട്ട് തുടങ്ങിയവയിലൂടെ ഗ്രോസറിക്ക് ഇളവു ലഭിക്കും. സൊമാട്ടോ, സ്വിഗ്ഗി, ഈസിഡൈനര്‍ തുടങ്ങിയവയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴും ഇളവു ലഭിക്കും. സ്റ്റാന്‍ലി, വെയ്ക്ഫിറ്റ്, ഡ്യൂറോഫ്ളെക്സ്, ദി സ്ലീപ് കമ്പനി തുടങ്ങിയവയില്‍ ഫര്‍ണീച്ചറുകള്‍ക്ക് 10 ശതമാനം ഇളവാണു ലഭിക്കുക.

പ്രമുഖ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് ആകര്‍ഷകമായ ഇളവുകളാണ് തങ്ങള്‍ ഫെസ്റ്റിവല്‍ ബൊണാന്‍സയിലൂടെ ലഭ്യമാക്കുന്നതെന്ന് ഐസിഐസസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പറഞ്ഞു. ഐസിഐസിഐ ബാങ്കിന്‍റെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, കാര്‍ഡ് രഹിത ഇഎംഐ തുടങ്ങിയവയിലൂടെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റുകള്‍ വിറ്റഴിച്ചു https://thenewsaic.com/2024/10/03/honda-motorcycle-scooter-india-sells-583633-units/ Thu, 03 Oct 2024 04:56:26 +0000 https://thenewsaic.com/?p=425 കൊച്ചി: വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഉത്സവ സീസണിന് മികച്ച തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 11 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 5,36,391 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 47,242 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 34 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പനയില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2024 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 28,81,419 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ ഹോണ്ട വിറ്റഴിച്ചത്, 2,76,958 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതും ശ്രദ്ധേയമാണ്.

തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലന്‍ഡ്സ് കേന്ദ്ര ഭരണ പ്രദേശവും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ വിപണിയില്‍ 10 ദശലക്ഷത്തിലധികം ആക്ടിവ യൂണിറ്റ് വില്‍പനയെന്ന നാഴികക്കല്ലും സെപ്റ്റംബറില്‍ ഹോണ്ട സ്വന്തമാക്കി. കോഴിക്കോട് സേഫ്റ്റി ഡ്രൈവിങ് എജ്യുക്കേഷന്‍ സെന്‍ററിന്‍റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചതോടൊപ്പം, രാജ്യത്തെ 12 നഗരങ്ങളില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ഹോണ്ട കഴിഞ്ഞ മാസം സംഘടിപ്പിച്ചു.

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിലും, 2024 എആര്‍ആര്‍സിയിലും ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാരുടെ മികച്ച പ്രകടനത്തിനും പോയ മാസം സാക്ഷിയായി. നാലാം റൗണ്ടില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍ ഇരട്ടവിജയം നേടിയപ്പോള്‍, പ്രകാശ് കാമത്ത്, സിദ്ധേഷ് സാവന്ത് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ അഞ്ചാം റൗണ്ടില്‍ നിര്‍ണായകമായ ഒരു പോയിന്‍റ് നേടി ആകെ പോയിന്‍റ് നേട്ടം 13 ആക്കി ഉയര്‍ത്താനും ഐഡിമിത്സു ഹോണ്ട ഇന്ത്യ റേസിങ് ടീമിന് സാധിച്ചു.

]]>
കൊറഗേറ്റഡ് ബോക്‌സിന് 15 ശതമാനം വിലവര്‍ദ്ധനവ് അനിവാര്യമെന്ന് കെ.സി.ബി.എം.എ https://thenewsaic.com/2024/10/01/kcbma-says-that-15-percent-price-hike-is-necessary-for-corrugated-boxes/ Tue, 01 Oct 2024 10:05:31 +0000 https://thenewsaic.com/?p=404 കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ വില ഒരു മാസത്തിനിടെ ഗണ്യമായി വര്‍ദ്ധിച്ചതോടെ കൊറഗേറ്റഡ് ബോക്‌സിന്റെ വിലയില്‍ 15 ശതമാനം വര്‍ദ്ധനവ് അനിവാര്യമെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറിങ് അസോസിയേഷന്‍ ഭാരവാഹികള്‍ . കാര്‍ഡ്‌ബോര്‍ഡ് പെട്ടി നിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വില ഒരുമാസത്തിനുള്ളില്‍ ഉയര്‍ന്നത് ടണ്ണിന് 3000 രൂപയാണ്. ഈ സാഹചര്യത്തിലാണ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബദ്ധിതരായതെന്ന് കെ.സി.ബി.എം.എ പ്രസിഡന്റ് രാജീവ് ജി, സെക്രട്ടറി സത്യന്‍ മലയത്ത് എന്നിവര്‍ പറഞ്ഞു. നിലവില്‍ ക്രാഫ്റ്റ് പേപ്പര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ യു.എസ്, യു.കെ എന്നിവടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ ചരക്കുഗതാഗതത്തിന് ചെലവ് വര്‍ദ്ധിച്ചതോടെ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുവിൻ്റെ വില കൂടി. ഇത്തരത്തിലുണ്ടായ വില വര്‍ദ്ധനയും പ്രാദേശിക മാര്‍ക്കറ്റില്‍ ക്രാഫ്റ്റ് പേപ്പറിന്റെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് പ്രധാനമായും കൊറഗേറ്റഡ് ബോക്‌സുകളുടെ വിലവര്‍ദ്ധനവിനെ ബാധിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

]]>
നിക്ഷേപക ബോധവല്‍ക്കരണത്തിനായി ആംഫി ദേശീയതല പരിപാടികള്‍ സംഘടിപ്പിക്കും https://thenewsaic.com/2024/09/28/%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d/ Sat, 28 Sep 2024 07:23:23 +0000 https://thenewsaic.com/?p=377 കൊച്ചി: നിക്ഷേപക ബോധവല്‍ക്കരണത്തിനായും സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനായുമുള്ള ദേശീയ പരിപാടികള്‍ക്ക് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ (ആംഫി) തുടക്കം കുറിക്കും. മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ഭാരത് നിവേശ് യാത്ര’  170 പട്ടണങ്ങളിലൂടെ സഞ്ചരിക്കും.  8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായുള്ള ഭാരത് നിവേഷ് യങ് മൈന്‍ഡ്സ് എസ്സേ മല്‍സരമാണ് രണ്‍ണ്ടാമത്തെ പരിപാടി.

രാജ്യത്തെ ദശലക്ഷക്കണക്കിനു പേര്‍ക്ക് സാമ്പത്തിക വിദ്യാഭ്യാസം ലഭ്യമാക്കികൊണ്ട് 75 ദിവസമായിരിക്കും ഭാരത് നിവേശ് യാത്ര സഞ്ചരിക്കുക. ഇതിനായി പ്രത്യേകം ബ്രാന്‍ഡ് ചെയ്ത നാലു ബസുകളാവും ഉണ്‍ണ്ടാകുക. ‘വികസിത ഭാരതത്തില്‍ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം’ എന്നതായിരിക്കും ഭാരത് നിവേശ് യങ് മൈന്‍ഡ്സ് എസ്സേ മല്‍സരത്തിന്‍റെ വിഷയം.

വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ സാമ്പത്തിക സാക്ഷരതയ്ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു.

സാമ്പത്തിക അവബോധത്തിന്‍റേതായ സംസ്ക്കാരം വളര്‍ത്തിയെടുക്കുക വഴി ജനങ്ങളെ അറിവിന്‍റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ശാക്തീകരിക്കാനാവുമെന്നും അത് വികസിത ഭാരതത്തിനു സംഭാവനകള്‍ നല്‍കുമെന്നും ആംഫി ചെയര്‍മാന്‍ നവനീത് മുനോട്ട് പറഞ്ഞു.

മ്യൂച്വല്‍ ഫണ്‍ണ്ടുകളെ കുറിച്ച് ആഴത്തില്‍ അറിയാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ അവയ്ക്കുള്ള പങ്കിനെ കുറിച്ചു മനസിലാക്കാനും ജനങ്ങളെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് വെങ്കട് ചലാസ്നി പറഞ്ഞു.

]]>
എപിഐ അധിഷ്ഠിത കംപ്ലയന്‍സ് സിസ്റ്റത്തിലേക്ക് ഇന്ത്യയെ നയിച്ചുകൊണ്ട്, ടാലിപ്രൈം 5.0 അവതരിപ്പിച്ചു, മൂന്ന് വര്‍ഷത്തിനുള്ളില്‍ 30-40 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു https://thenewsaic.com/2024/09/26/tally-growth-india/ Thu, 26 Sep 2024 12:01:23 +0000 https://thenewsaic.com/?p=350 കൊച്ചി: വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകമായ എംഎസ്എംഇ മേഖലയെ ശാക്തീകരിക്കുന്ന കാഴ്ചപ്പാട് തുടര്‍ന്നു കൊണ്ട് കണക്ടഡ് സേവനങ്ങളുടെ ശ്രേണി വിപുലമാക്കുന്ന ടാലി സൊല്യൂഷന്‍സ് പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു. ബിസിനസ് മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ ലഭ്യമാക്കുന്ന മുന്‍നിര സാങ്കേതികവിദ്യാ കമ്പനിയായ ടാലി എപിഐ അധിഷ്ഠിത നികുതി ഫയലിങുമായി ബന്ധിപ്പിച്ച സേവനങ്ങളില്‍ ഒരു പുതിയ രീതി കൊണ്ടുവരുന്നു. ഇന്ത്യയിലും ആഗോള തലത്തിലും വിപുലമായ മധ്യവര്‍ഗ മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ അവതരണവും.

കാര്‍ഷിക, ഭക്ഷ്യ സംസ്ക്കരണ മേഖലയിലെയും, ഗാര്‍മന്‍റ്സ്, ടെക്സ്റ്റൈല്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വ്യവസായങ്ങളിലേയും എംഎസ്എംഇ മേഖലയില്‍ കേരളം ഗണ്യമായ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. 2022-23-നു ശേഷം കേരളത്തില്‍ 2.75 ലക്ഷം എംഎസ്എംഇകളാണ് പുതുതായി ആരംഭിച്ചത്. 2023-24-ല്‍ മാത്രം ഒരു ലക്ഷത്തിലേറെ പുതിയ സംരംഭങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമായി. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയാണ് സംസ്ഥാനത്തിന്‍റെ ജിഡിപിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നത്.  അതിവേഗം വളരുന്ന എംഎസ്എംഇ മേഖലയാണ് ഇതിനു ശക്തിയേകുന്നത്. ഡിജിറ്റല്‍ രീതിയിലേക്കു മാറാനുള്ള പിന്തുണയുമായി കേരളത്തിലെ എംഎസ്എംഇ മേഖലയെ പിന്തുണക്കുന്നതില്‍ നിര്‍ണായക പങ്കാണ് ടാലി സൊല്യൂഷന്‍സ് വഹിക്കുന്നത്.

ഏറ്റവും പുതിയ പതിപ്പായ കണക്ടഡ് ജിഎസ്ടി എല്ലാ ഓണ്‍ലൈന്‍ ജിഎസ്ടി പ്രവര്‍ത്തനങ്ങളേയും സംയോജിപ്പിച്ച് ജിഎസ്ടി പോര്‍ട്ടല്‍ സന്ദര്‍ശിക്കാതെ തന്നെ മുന്നോട്ടു പോകാനുള്ള സേവനങ്ങള്‍ ലഭ്യമാക്കും. ഇ-ഇന്‍വോയ്സിങ്, ഇ-വേ ബില്‍ ജനറേഷന്‍ സൗകര്യം, വാട്സ്ആപ് ഇന്‍റഗ്രേഷന്‍ തുടങ്ങിയവ അടക്കമുള്ള ടാലിയുടെ കണക്ടഡ് അനുഭവങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പുതിയ അവതരണം സഹായിക്കും. ഇതിനു പുറമെ മിഡില്‍ ഈസ്റ്റില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍റ് കണക്കിലെടുത്ത് ടാലി പ്രൈം 5.0 വിപുലമായ ബഹുഭാഷാ ശേഷിയുമായി ഫോണറ്റിക് പിന്തുണയോടെ അറബി, ബംഗ്ലാ ഭാഷാ ഇന്‍റര്‍ഫേസുകളിലേക്ക് വ്യാപിപ്പിക്കും.

വേഗത്തിലുള്ള ഡാറ്റാ ഡൗണ്‍ലോഡും അപ്ലോഡും ജിഎസ്ടിആര്‍1 റിട്ടേണ്‍ ഫയലിങ്, ടാലിയില്‍ സവിശേഷമായുള്ള ജിഎസ്ടിആര്‍-1 റികോണ്‍, ജിഎസ്ടിആര്‍-3ബി റികോണ്‍ സംവിധാനങ്ങള്‍ എന്നിവ അടക്കമുള്ള പുതിയ റികോണ്‍ ഫ്ളെക്സിബിലിറ്റീസ്, റിസ്ക്ക് ഐഡന്‍റിഫിക്കേഷനിലും ലെഡ്ജര്‍ ക്രിയേഷനിലും ഉള്ള ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) തുടങ്ങിയവ സാധ്യമാക്കുന്ന രീതിയില്‍ ജിഎസ്ടി പോര്‍ട്ടലുമായി നേരിട്ടു കണക്ട്* ചെയ്യുന്നവ അടക്കം നിരവധി സവിശേഷതകളാണ് പുതുതായി അവതരിപ്പിച്ചതിലുള്ളത്. സമ്പൂര്‍ണമായ ‘ബുക്ക് കീപ്പിംഗ് ടു റിട്ടേണ്‍ ഫയല്‍’ വരെ പിന്തുണക്കുന്ന സംയോജിത അനുഭവങ്ങളാണ് ലഭ്യമാക്കുന്നത്.

ഇപ്പോഴത്തെ ഈ അവതരണവും പുതുതായി ഉദ്ദേശിക്കുന്ന പദ്ധതികളും വഴി 2.5 ദശലക്ഷത്തിലേറെ വരുന്ന ഉപഭോക്തൃനിര അടുത്ത മൂന്നു വര്‍ഷങ്ങളിലായി 50 ശതമാനം വര്‍ധിപ്പിക്കാനും 30-40 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. സാങ്കേതിക നവീകരണത്തിലെ തങ്ങളുടെ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ എംഎസ്എംഇകള്‍ക്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ടാലി സൊല്യൂഷന്‍സ് സൗത്ത് സോണ്‍ ജനറല്‍ മാനേജര്‍ അനില്‍ ഭാര്‍ഗവന്‍ പറഞ്ഞു.

എംഎസ്എംഇ മേഖല അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫലപ്രദമായ സാങ്കേതികവിദ്യാ സേവനങ്ങള്‍ തേടുകയാണ്.  ടാലി പ്രൈം 5.0 ലളിതവും സുരക്ഷിതവും വിശ്വസനീയവുമായ പരിഹാരമാണ് ലഭ്യമാക്കുന്നത്. ഇ-ഇന്‍വോയ്സ് തയ്യാറാക്കല്‍, ഉപഭോക്തൃ സൗഹാര്‍ദ്ദ ഡാഷ്ബോര്‍ഡുകള്‍, വാട്സ്ആപ് ഇന്‍റഗ്രേഷന്‍, എക്സല്‍ ഇമ്പോര്‍ട്ട്സ് തുടങ്ങി നിലവിലുള്ളതും പുതിയതുമായ സംവിധാനങ്ങള്‍ വഴി ഇത് ബിസിനസ് ആസൂത്രണം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നു. ബിസിനസുകളെ തങ്ങളുടെ സംവിധാനവുമായി ബന്ധിപ്പിക്കുകയും ഉപഭോക്തൃ അനുഭവങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന വിധത്തിലുള്ള ടാലിയുടെ ദൗത്യവുമായി ഒത്തുചേര്‍ന്നു പോകുന്നതാണ് പുതിയ അവതരണം. സജീവമായ എല്ലാ ടിഎസ്എസ് വരിക്കാര്‍ക്കും പുതിയ അവതരണം സൗജന്യമാണ്.

]]>
എം ആന്‍ഡ്‌ ബി എഞ്ചിനീയറിംഗ്‌ ലിമിറ്റഡ്‌ ഐപിഒയ്‌ക്ക്‌ https://thenewsaic.com/2024/09/26/%e0%b4%8e%e0%b4%82-%e0%b4%86%e0%b4%a8%e0%b5%8d%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%80%e0%b4%af%e0%b4%b1%e0%b4%bf/ Thu, 26 Sep 2024 11:01:36 +0000 https://thenewsaic.com/?p=342 കൊച്ചി: പ്രീ-എന്‍ജിനിയേര്‍ഡ്‌ ബില്‍ഡിങ്‌ മേഖലയില്‍ (പിഇബി) ഇന്ത്യയിലെ മുന്‍നിരക്കാരായ എം ആന്‍ഡ്‌ ബി എഞ്ചിനീയറിംഗ്‌ ലിമിറ്റഡ്‌ പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക്‌ (ഐപിഒ) അനുമതി തേടി സെബിയ്‌ക്ക്‌ കരടുരേഖ (ഡിആര്‍എച്ച്‌പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 653 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. 325 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 328 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്‌ ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഓഹരി ഒന്നിന്‌ 10 രൂപയാണ്‌ മുഖവില.

ഇക്വിറസ്‌ ക്യാപിറ്റല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്‌ ലിമിറ്റഡ്‌ എന്നിവരാണ്‌ ഐപിഒയുടെ ബുക്ക്‌ റണ്ണിങ്‌ ലീഡ്‌ മാനേജര്‍മാര്‍.

]]>
വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം https://thenewsaic.com/2024/09/18/%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%bf/ Wed, 18 Sep 2024 10:27:37 +0000 https://thenewsaic.com/?p=225 തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.1.78 കോടി രൂപയ്ക്കാണ് കാര്‍പാതിയന്‍ േ്രഗ കളര്‍ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്. ദേശിയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. നടുവത്ര വീട്ടില്‍ അനില്‍കുമാര്‍-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എര്‍ത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ. ലിമിറ്റഡിന്റെയും(Earthex ventures) ഡയറക്ടര്‍ കൂടിയാണ്. ക്വാറി, ക്രഷര്‍ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്. ഇഷ്ട നമ്പര്‍ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു.

]]>
വിജയ് മസാല ബ്രാന്‍ഡിനോട് സാമ്യമുള്ള പേരില്‍ ഉത്പന്നം വിതരണം നടത്തുന്നതിന് കോടതിയുടെ സ്റ്റേ https://thenewsaic.com/2024/09/18/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b5%8d-%e0%b4%ae%e0%b4%b8%e0%b4%be%e0%b4%b2-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d/ Wed, 18 Sep 2024 10:12:09 +0000 https://thenewsaic.com/?p=215 കൊച്ചി: വിജയ് മസാല ബ്രാന്‍ഡിനോട് സാമ്യതയുള്ള പേരില്‍ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നത് എറണാകുളം ജില്ലാ കോടതി സ്‌റ്റേ ചെയ്തു. വിജയ് മസാല ബ്രാന്‍ഡിന്റേതിന് സമാനമായ പേരില്‍ മറ്റൊരു കമ്പനി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബ്രാന്‍ഡ് ഉടമകളായ മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹര്‍ജി പരിഗണിച്ച കോടതി എതിര്‍കക്ഷികളായ മൂലന്‍സ് എക്‌സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ, മാര്‍ഗരറ്റ് വര്‍ഗീസ് മൂലന്‍, വര്‍ഗീസ് മൂലന്‍, വിജയ് മൂലന്‍, ബ്രാന്‍ഡ് അംബാസിഡര്‍ നടന്‍ ആസിഫ് അലി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.

വിജയ് മസാല ഇനി മറ്റൊരു പേരിലായിരിക്കും വിപണിയിലെത്തുക എന്ന പേരില്‍ ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യം വന്നിരുന്നു. ബ്രാന്‍ഡ് അംബാസിഡര്‍ ആസിഫ് അലി തന്നെയായിരുന്നു പരസ്യത്തില്‍ അഭിനയിച്ചത്. ഇതേ തുടര്‍ന്നാണ് ആസിഫ് അലിക്കും കോടതി നോട്ടീസ് അയച്ചത്.
ഉപഭോക്താക്കള്‍ക്കിടയില്‍ വിജയ് ബ്രാന്‍ഡിനുള്ള സ്വീകാര്യത മുതലെടുക്കാനുള്ള ചിലരുടെ നീക്കമാണ് ബ്രാന്‍ഡ് നെയിം ദുരുപയോഗം ചെയ്യുന്നതിന് പിന്നിലെന്നും ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചുകൊണ്ട് ബിസിനസ് നേടാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കോടതിയുടെ സ്‌റ്റേയെന്നും മൂലന്‍സ് ഗ്രൂപ്പ് പറഞ്ഞു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ വിശ്വസ്ത മസാല ബ്രാന്‍ഡാണ് വിജയ്. ഈ വിശ്വാസ്യതയുടെ മറവില്‍ പുതിയ ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്നതെന്നും മാനേജ്‌മെന്റ് പറഞ്ഞു.

അങ്കമാലി കേന്ദ്രമായി 1985 ൽ ദേവസി മൂലൻ തൻ്റെ മക്കളുമായി ചേർന്ന് ആരംഭിച്ച മൂലന്‍സ് ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമാണ് മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം. ഇവരുടെ കീഴിലുള്ള വിജയ് ബ്രാന്‍ഡ് സുഗന്ധ വ്യഞ്ജനങ്ങള്‍, മസാലകള്‍, അച്ചാറുകള്‍,അരിപ്പൊടി, മറ്റു കേരള-ഇന്ത്യന്‍ ഭക്ഷ്യ ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്.

]]>