Corrugated Box – Newsaic https://thenewsaic.com See the whole story Tue, 01 Oct 2024 10:09:16 +0000 en-US hourly 1 https://wordpress.org/?v=6.7.1 കൊറഗേറ്റഡ് ബോക്‌സിന് 15 ശതമാനം വിലവര്‍ദ്ധനവ് അനിവാര്യമെന്ന് കെ.സി.ബി.എം.എ https://thenewsaic.com/2024/10/01/kcbma-says-that-15-percent-price-hike-is-necessary-for-corrugated-boxes/ Tue, 01 Oct 2024 10:05:31 +0000 https://thenewsaic.com/?p=404 കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ വില ഒരു മാസത്തിനിടെ ഗണ്യമായി വര്‍ദ്ധിച്ചതോടെ കൊറഗേറ്റഡ് ബോക്‌സിന്റെ വിലയില്‍ 15 ശതമാനം വര്‍ദ്ധനവ് അനിവാര്യമെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറിങ് അസോസിയേഷന്‍ ഭാരവാഹികള്‍ . കാര്‍ഡ്‌ബോര്‍ഡ് പെട്ടി നിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വില ഒരുമാസത്തിനുള്ളില്‍ ഉയര്‍ന്നത് ടണ്ണിന് 3000 രൂപയാണ്. ഈ സാഹചര്യത്തിലാണ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബദ്ധിതരായതെന്ന് കെ.സി.ബി.എം.എ പ്രസിഡന്റ് രാജീവ് ജി, സെക്രട്ടറി സത്യന്‍ മലയത്ത് എന്നിവര്‍ പറഞ്ഞു. നിലവില്‍ ക്രാഫ്റ്റ് പേപ്പര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ യു.എസ്, യു.കെ എന്നിവടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ ചരക്കുഗതാഗതത്തിന് ചെലവ് വര്‍ദ്ധിച്ചതോടെ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുവിൻ്റെ വില കൂടി. ഇത്തരത്തിലുണ്ടായ വില വര്‍ദ്ധനയും പ്രാദേശിക മാര്‍ക്കറ്റില്‍ ക്രാഫ്റ്റ് പേപ്പറിന്റെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് പ്രധാനമായും കൊറഗേറ്റഡ് ബോക്‌സുകളുടെ വിലവര്‍ദ്ധനവിനെ ബാധിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

]]>