Cricket – Newsaic https://thenewsaic.com See the whole story Fri, 08 Nov 2024 05:42:01 +0000 en-US hourly 1 https://wordpress.org/?v=6.8 ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം https://thenewsaic.com/2024/11/08/bluetigers-kfppl/ Fri, 08 Nov 2024 05:42:01 +0000 https://thenewsaic.com/?p=527 കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍ കൊമ്പുകോര്‍ത്തു. യു.കെ മലയാളിയായ യുവ സംരംഭകന്‍ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ടൈഗേഴ്‌സാണ് സീസണ്‍ ആറിന്റെ മുഖ്യ സ്‌പോണ്‍സര്‍. രാവിലെ നടന്ന മത്സരത്തില്‍ കിങ് മേക്കേഴ്‌സ്, സിനി വാര്യേഴ്‌സ് ഇലവണിനെ നേരിട്ടു. മത്സരത്തില്‍ കിങ് മേക്കേഴ്‌സ് 118 റണ്‍സിന് ജയിച്ചു. ടോസ് നേടിയ വാരിയേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ് മേക്കേഴ്‌സ് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനിവാര്യേഴ്‌സ് 73 റണ്‍സിന് പുറത്തായി. 63 റണ്‍സെടുത്ത നോയല്‍ ബെന്‍ ആണ് കളിയിലെ താരം.

കൊറിയോഗ്രാഫേഴ്‌സും മോളിവുഡ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ പത്ത് വിക്കറ്റിന് കൊറിയോഗ്രാഫേഴ്‌സ് വിജയിച്ചു. അജിത് വാവയാണ് മാന്‍ ഓഫ് ദി മാച്ച്. ഡബ്ല്യുഐഎഫ്ടി കേരളഡയറക്ടേഴ്‌സ് ഇലവണും പ്ലേ വെല്‍ സ്‌പോര്‍ട്‌സ് ഇന്‍ഡ്യന്‍ ആഡ്ഫിലിം മേക്കേഴ്‌സ് തമ്മില്‍ കൊമ്പുകോര്‍ത്ത മൂന്നാമത്തെ മത്സരത്തില്‍ കേരള ഡയറക്ടേഴ്‌സ് 53 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരള ഡയറക്ടേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്ലേ വെല്‍ സ്‌പോര്‍ട്‌സിന്റെ റണ്‍ വേട്ട 117 ല്‍ ഒതുങ്ങി. ലാല്‍ജിത്ത് ലാവ്‌ളിഷ് ആണ് മത്സരത്തിലെ താരം. അവസാനം നടന്ന മത്സരത്തില്‍ റോയല്‍ സിനിമ സ്‌ട്രൈക്കേഴ്‌സിനെ എംഎഎ ഫൈറ്റേഴ്‌സ് പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു. പുത്തന്‍ താരങ്ങളെയും ടീമുകളെയും സ്‌പോണ്‍സര്‍മാരെയും സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തമായ ക്രിക്കറ്റ് ആരാധകരുടെ വലിയ സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭാഷ് മാനുവല്‍ ബ്ലൂ ടൈഗേഴ്‌സ് സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായതോടെ ബ്ലൂ ടൈഗേഴ്‌സിന്റെ പ്രസക്തി വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലിബ്രിറ്റി ക്രിക്കറ്റിന്റെയും ഭാഗമായി ബ്ലൂടൈഗേഴ്‌സ് മാറിയത്.

]]>
സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും https://thenewsaic.com/2024/10/14/senior-womens-t20/ Mon, 14 Oct 2024 07:37:08 +0000 https://thenewsaic.com/?p=487 തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
ഇന്ത്യൻ വിമൻസ് വേൾഡ് കപ്പ് ടീം അംഗങ്ങളായ സജന, അരുന്ധതി റെഡ്ഡി എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ 17 മുതല്‍ 28 വരെ ലക്‌നൗവിലാണ് കേരളത്തിന്റെ മത്സരം.
ദൃശ്യ ഐവി, വൈഷ്ണവ, അക്ഷയ തുടങ്ങിയവരാണ് കേരളത്തിന്റെ ബാറ്റിങ് കരുത്ത്. ബൗളിങ് നിരയില്‍ മൃദുല വി.എസ്, കീര്‍ത്തി ജയിംസ്, ദര്‍ശന മോഹന്‍ തുടങ്ങിയവരും കേരളത്തിന്റെ പ്രതീക്ഷയാണ്. ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് ഡിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 17 ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20 ന് തൃപുരയ്‌ക്കെതിരെയും 22 ന് റെയില്‍വെയ്‌ക്കെതിരെയും കേരളം മത്സരത്തിനിറങ്ങും. ഒക്ടോബര്‍ 24 നാണ് സിക്കിം- കേരളം മത്സരം നടക്കുന്നത്. 26ന് ഹരിയാനയെയും 28 ന് നടക്കുന്ന മത്സരത്തില്‍ ചണ്ഡീഗഢിനെയും കേരളം നേരിടും.
ടീം അംഗങ്ങള്‍- ഷാനി ടി(ക്യാപ്റ്റന്‍),വൈഷ്ണ എം.പി( ബാറ്റര്‍), ദൃശ്യ ഐവി( ബാറ്റര്‍), അക്ഷയ എ(ഓള്‍ റൗണ്ടര്‍), നജില സിഎംസി, കീര്‍ത്തി കെ ജയിംസ്(ഓള്‍ റൗണ്ടര്‍), മൃദുല വി.എസ്( ബൗളര്‍), ദര്‍ശന മോഹന്‍(ഓള്‍ റൗണ്ടര്‍), വിനയ സുരേന്ദ്രന്‍(ഓള്‍ റൗണ്ടര്‍), അനന്യ കെ പ്രദീപ്(ബാറ്റര്‍), നിത്യ ലൂര്‍ദ്(ഓള്‍ റൗണ്ടര്‍), സജന എസ്(ഓള്‍ റൗണ്ടര്‍), അരുന്ധതി റെഡ്ഡി(ഓള്‍ റൗണ്ടര്‍), ജോഷിത വി.ജെ(ഓള്‍ റൗണ്ടര്‍), ഇസബേല്‍ മേരി ജോസഫ്(ഓള്‍ റൗണ്ടര്‍).മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ചുമായ
ദേവിക പല്‍ശികാറാണ് ടീമിന്റെ മുഖ്യ പരിശീലക. അസിസ്റ്റന്റ് കോച്ച്- ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്- അനുഷ പ്രഭാകരന്‍, ഫിസിയോതെറാപ്പിസ്റ്റ്- റോസ് മരിയ എസ്, മീന സാഗര്‍- സ്‌പോര്‍ട്‌സ് മാഷെര്‍, വെന്റി മാത്യു – ടീം മാനേജര്‍.

]]>