Education – Newsaic https://thenewsaic.com See the whole story Mon, 20 Jan 2025 15:04:07 +0000 en-US hourly 1 https://wordpress.org/?v=6.8 റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍’ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ -2025 https://thenewsaic.com/2025/01/20/%e0%b4%b1%e0%b5%80-%e0%b4%87%e0%b4%ae%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0/ Mon, 20 Jan 2025 15:04:07 +0000 https://thenewsaic.com/?p=572 റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍’
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ -2025

കൊച്ചി: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂള്‍,കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. ‘റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍ ഫോര്‍ എ സസ്റ്റെയിനബിള്‍ ഫ്യൂച്ചര്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സൃഷ്ടികള്‍/ ഉത്പന്നങ്ങള്‍ ഒരുക്കേണ്ടത്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 23 ന് മുമ്പ് സൃഷ്ടികള്‍ സമര്‍പ്പിക്കണം. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, തെരഞ്ഞെടുക്കുന്ന നവീന കലാസൃഷ്ടികള്‍ ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. ജനുവരി 15 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 നടക്കുന്നത്.

സുസ്ഥിരത, നവീനത, പാരിസ്ഥിക അവബോധം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാകണം സൃഷ്ടികള്‍. കോളജ്തലത്തിലുള്ള മത്സരത്തില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിനും സ്‌കൂള്‍തലത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിനും പങ്കെടുക്കാം. ഓരോ ടീമിലും മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങളും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ഒരു ഫാക്കല്‍റ്റി അംഗവും ഉണ്ടായിരിക്കണം.

പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നൂതന ഉത്പന്നങ്ങളോ മികച്ച കലാസൃഷ്ടികളോ നിര്‍മ്മിക്കുവാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണ വേദിയാണിത്.
ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടുക, സുസ്ഥിര വികസനം ഉറപ്പാക്കുക, സര്‍ക്കുലര്‍ ഇക്കണോമി ആശയം പ്രചരിപ്പിക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം.

ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, ലീഡര്‍മാര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25-ല്‍ അധികം ശില്‍പ്പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്‌സ്‌പോ, ടെക് എക്‌സ്‌പോ,സ്റ്റുഡന്റ് ബിനാലെ, ഫ്‌ലീ മാര്‍ക്കറ്റ്, ഫുഡ് മാര്‍ക്കറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്-70340 44141/ 70340 44 242. വെബ്സൈറ്റ്- https://futuresummit.in/trash2treasure/

]]>
സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025; യുവാക്കളെ ആവേശത്തിലാഴ്ത്തി ‘ഡാൻസ് കൊച്ചി’ https://thenewsaic.com/2025/01/20/summit-of-future/ Mon, 20 Jan 2025 15:00:00 +0000 https://thenewsaic.com/?p=569 കൊച്ചി: മലയാളം ഫ്രീ സ്റ്റൈൽ റാപ്പിനൊത്ത് താളം ചവിട്ടി യുവാക്കൾ. റാപ്പർമാരുടെ കൂട്ടായ്മയായ പള്ളിക്കൂടം ബാൻഡ്, റാപ്പർ എം സി മാലാഖ, റാപ്പർ കൊളാപ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത സന്ധ്യ കാണികൾക്ക് പുത്തൻ അനുഭവമായി. പനമ്പിള്ളി സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ഡാൻസ് കൊച്ചി പരിപാടിയിൽ നൂറ് കണക്കിന് യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ജയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ-2025ന് മുന്നോടിയായാണ് ‘ഡാൻസ് കൊച്ചി’ സംഘടിപ്പിച്ചത്. ഒരാഴ്ച നീളുന്നതാണ് പ്രചാരണ പരിപാടികൾ.

യുവതലമുറയുടെ സ‍ർ​ഗാത്മകത വള‍ർത്തുന്നതിനും കലാ സാംസ്കാരിക പ്രവ‍ർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമാണ് വിവിധയിടങ്ങളിൽ ‍ഡാൻസ് കൊച്ചി സംഘടിപ്പിക്കുന്നത്. കേരളത്തിലെ യുവകലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്നതിനായി ഇത്തരത്തിലുള്ള കൂടുതൽ വേദികൾ ഒരുക്കാൻ ജയിൻ യൂണിവേഴ്‌സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് കൊച്ചി ജയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.

കൊച്ചിയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നിരവധി യുവാക്കളാണ് ഡാൻസ് കൊച്ചിയുടെ ഭാ​ഗമാകുന്നതിനായി പനമ്പിള്ളി സെൻട്രൽ പാർക്കിലേക്ക് ഒഴുകിയെത്തിയത്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ ഒരു യൂണിവേഴ്സിറ്റി മുന്നിട്ടിറങ്ങുന്നത് പ്രശംസനീയമാണെന്ന് യുവാക്കൾ പ്രതികരിച്ചു. യുവാക്കൾക്കൊപ്പം പ്രായം മറന്ന് നാട്ടുകാരും ഡാൻസ് കൊച്ചിയുടെ ഭാ​ഗമാകുന്ന മനോഹര ദൃശ്യങ്ങൾക്കാണ് പനമ്പിള്ളി സാക്ഷ്യം വഹിച്ചത്.

പരിപാടിയോടനുബന്ധിച്ച് സെൻട്രൽ പാ‍‍‍‍‍‌‌‍‍ർക്കിനു സമീപം വരച്ച ​ഗ്രാഫിറ്റി പെയ്ന്റിങ്ങുകൾ ആസ്വാദകരുടെ മനം കവ‍ർന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഗ്രാഫിറ്റി ആർട്ടിസ്റ്റുകളായ അലൻ പാപ്പി, അർജുൻ, കോമിക് ആർട്ടിസ്റ്റുകളുടെ കമ്മ്യൂണിറ്റിയായ ‘ഫാൾ ഔട്ട് വേഴ്സ്’ എന്നിവരുടെ സംഘമാണ് ​ഗ്രാഫിറ്റി ചെയ്യുന്നത്. ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ് അലൻ പാപ്പിയുടെ കഥാപാത്രങ്ങൾ. നാടിന്റെ നടപ്പ് രീതിയെ അട്ടിമറിക്കാൻ കഴിവുള്ളവരാണ് തന്റെ കോമിക്കുകളിലെ കഥാപാത്രങ്ങളെന്ന് അലൻ പാപ്പി പറഞ്ഞു. വരും ദിവസങ്ങളിൽ ക്വീൻസ് വേ, ഫോർട്ട് കൊച്ചി, ഇൻഫോ പാർക്ക്, പനമ്പിള്ളി, എന്നിവിടങ്ങളിൽ ‘ഡാൻസ് കൊച്ചി’യുടെ തുടർ പരിപാടികൾ നടക്കും.

ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് കൊച്ചി ജയിൻ യൂണിവേഴ്സിറ്റി രൂപകൽപ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിൽ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിൽ വിവിധ രംഗങ്ങളിൽ നിന്നുള്ള നൂറിലധികം വിദഗ്ദ്ധർ സംസാരിക്കും. വിദ്യാർത്ഥികൾ, രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, പ്രൊഫഷണൽസ് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ 30-ൽ അധികം പാനൽ ചർച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധർ നയിക്കുന്ന 25-ൽ അധികം ശിൽപശാലകളും മാസ്റ്റർ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്‌സ്‌പോ, ടെക് എക്‌സ്‌പോ, സ്റ്റുഡന്റ്സ് ബിനാലെ, ഫ്‌ലീ മാർക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്-7034044141/ 7034044242, https://futuresummit.in

]]>
സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025: ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു https://thenewsaic.com/2024/11/30/summit-of-future-jain-university/ Sat, 30 Nov 2024 07:43:44 +0000 https://thenewsaic.com/?p=562  

@ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കും

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസ് ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025-ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഉച്ചകോടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസം, സുസ്ഥിരത, നവീകരണം, സംരംഭകത്വം, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്മിറ്റ് ഭാവി ലോകത്ത് കേരളത്തിന്റെ പങ്ക് നിര്‍ണയിക്കുന്നതിനായി വിഭാവനം ചെയ്തതാണ്. ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയാണ് പ്രധാന വേദികള്‍.

ആഗോള വിദഗ്ധര്‍ നയിക്കുന്ന സംവാദങ്ങള്‍, മാസ്റ്റര്‍ക്ലാസുകള്‍, ശില്‍പശാലകള്‍ കൂടാതെ റോബോട്ടിക്സിലും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലുമുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ ഉള്‍കൊള്ളുന്ന എക്സ്പോകള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും. ഇതിന് പുറമേ രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളും പരിപാടികള്‍ക്ക് മാറ്റുകൂട്ടും.

ഒരു ടെക്നോളജിക്കല്‍ പവര്‍ഹൗസെന്ന നിലയില്‍ കേരളത്തിന്റെ അനന്തസാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന ജിടെക്സ് പോലുള്ള ആഗോള പ്രദര്‍ശനങ്ങളുടെ മാതൃകയില്‍ വിഭാവനം ചെയ്തിട്ടുള്ള ഫ്യൂച്ചര്‍ ടെക്ക് എക്സ്പോയാണ് സമ്മിറ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നാളെയുടെ വെല്ലുവിളികളെ നേരിടാന്‍ സജ്ജമായിട്ടുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരിക്കും റോബോട്ടിക്സ്, നിര്‍മിതബുദ്ധി, ഗ്രീന്‍ടെക് എന്നീ രംഗങ്ങളിലെ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സ്പോ.

കൃഷി മുതല്‍ സാങ്കേതികവിദ്യ വരെയുള്ള രംഗങ്ങളില്‍ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കി സുരക്ഷിത സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റിന് രൂപം നല്‍കിയതെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ.ടോം ജോസഫ് പറഞ്ഞു. കൊച്ചി ഭാവി ആശയങ്ങളുടെ ഹബ്ബാക്കി മാറ്റുവാനും സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഭാവിയിലെ വിദ്യാഭ്യാസം,സാങ്കേതികവിദ്യ, പരിസ്ഥിതി, സര്‍ഗാത്മക കലകള്‍, സംരംഭകത്വം, ഇന്നവേഷന്‍, എന്നീ വിഷയങ്ങള്‍ സമ്മിറ്റില്‍ ചര്‍ച്ച ചെയ്യുമെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ജെ.ലത പറഞ്ഞു.

ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമ്മിറ്റ് നൂതനാശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കുമുള്ള ഒരു ചലനാത്മക വേദിയാകും. വിവിധ രംഗങ്ങളിലെ വിദഗ്ധര്‍, നയരൂപീകരണ അധികാരികള്‍, വ്യവസായ പ്രമുഖര്‍, തുടങ്ങി വ്യത്യസ്ത രംഗങ്ങളിലുള്ളവരെ ഒരുമിച്ചു കൊണ്ടുവരുന്ന സമ്മിറ്റ്, ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായിട്ടുള്ള സംസ്ഥാനമെന്ന നിലയ്ക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന് വഴിയൊരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: www.futuresummit.in

]]>
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ബെംഗളൂരു നാഷണല്‍ ലോ സ്കൂളില്‍ ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു https://thenewsaic.com/2024/09/25/%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6/ Wed, 25 Sep 2024 07:55:52 +0000 https://thenewsaic.com/?p=288 ബെംഗളൂരു: രാജ്യത്ത് നിയമവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കോര്‍ അക്കാദമിക് ബ്ലോക്കിന്‍റെ സമഗ്രമായ പുനര്‍വികസനത്തിനും വിപുലീകരണത്തിനും നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍എസ്ഐയു) തറക്കല്ലിട്ടു. ഈ ബ്ലോക്കിന് ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്ക് എന്ന് പേരിടും.

നിര്‍ദിഷ്ട പദ്ധതി പ്രകാരം നിലവിലുള്ള കെട്ടിടം ഒരു ബഹുനില കെട്ടിടമായി മാറ്റും. ഇതില്‍ അത്യാധുനിക ലെക്ചര്‍ തിയേറ്ററുകള്‍, സെമിനാര്‍ റൂമുകള്‍, ഫാക്കല്‍റ്റി ഓഫീസുകള്‍, സഹകരണ ഗവേഷണത്തിനുള്ള ഇടങ്ങള്‍ എന്നിവ ലഭ്യമാക്കും. ഈ നവീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മെച്ചപ്പെട്ട പഠന അന്തരീക്ഷവും, അതിവേഗം വികസിക്കുന്ന നിയമ മേഖലയില്‍ വളരാനും സഹായിക്കും.

ജെഎസ്ഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ഗണ്യമായ സഹായധനം വഴിയാണ് ഈ പദ്ധതി. എന്‍എല്‍എസ്ഐയുവിന്‍റെ അക്കാദമിക് അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ സഹകരണത്തിന്‍റെ ഭാഗമാണിത്. അക്കാദമിക് ബ്ലോക്കിലെ പ്രവര്‍ത്തനങ്ങള്‍ക്കും നിയമ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും, അവസരങ്ങളും നേരിടാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള അത്യാധുനിക ഗവേഷണ കേന്ദ്രമായ ‘ജെഎസ്ഡബ്ല്യു സെന്‍റര്‍ ഫോര്‍ ദ ഫ്യൂച്ചര്‍ ഓഫ് ലോ’ സ്ഥാപിക്കുന്നതിനും ധനസഹായം നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡിജിറ്റല്‍ സ്വകാര്യത, ഓട്ടോമേഷന്‍, ഉയര്‍ന്നുവരുന്ന ഈ സാങ്കേതികവിദ്യകളുടെ ധാര്‍മ്മിക പ്രത്യാഘാതങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ഗവേഷണത്തിന് ഈ കേന്ദ്രം നേതൃത്വം നല്‍കും. നിയമപരമായ നിയന്ത്രണത്തിന്‍റെ പുതിയ മാതൃകകള്‍ വികസിപ്പിക്കുന്നതിനും അത്യാധുനിക നിയമ സാങ്കേതിക വിദ്യകള്‍ ഇന്‍കുബേറ്റ് ചെയ്യുന്നതിനും അക്കാദമിക്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെഗുലേറ്ററി അതോറിറ്റികള്‍, സ്വകാര്യ മേഖല എന്നിവ തമ്മിലുള്ള സഹകരണം ഇത് പ്രോത്സാഹിപ്പിക്കും.

അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര, ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സംഗീത ജിന്‍ഡാല്‍, ജെഎസ്ഡബ്ല്യു സിമന്‍റ് & ജെഎസ്ഡബ്ല്യു പെയിന്‍റ്സിന്‍റെ മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ത് ജിന്‍ഡാല്‍ ഉള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അക്കാദമിക് ബ്ലോക്കിന്‍റെ വികസനവും ജെഎസ്ഡബ്ല്യു സെന്‍റര്‍ ഫോര്‍ ദി ഫ്യൂച്ചര്‍ ഓഫ് ലോയും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, നിയമത്തിന്‍റെയും സാങ്കേതികവിദ്യയുടെയും മേഖലകളിലെ അതിവേഗ മാറ്റങ്ങള്‍ നേരിടാനും അടുത്ത തലമുറയിലെ നിയമ പ്രൊഫഷണലുകളെ തയ്യാറാക്കുക കൂടിയാണ്. ഈ പങ്കാളിത്തം രാഷ്ട്രനിര്‍മ്മാണത്തില്‍ ശാശ്വതമായ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ കാഴ്ചപ്പാടിന്‍റെ ഭാഗമാണെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.

എന്‍എല്‍എസ്ഐയുവിന്‍റെ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് അറിവ് മാത്രമല്ല സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സഹായിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. നീതിയുടെയും സമത്വത്തിന്‍റെയും തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ സാങ്കേതികവിദ്യകളുമായി ഇടപഴകാന്‍ തയ്യാറായ പ്രൊഫഷണലുകളെകൊണ്ട് ഇന്ത്യയിലെ നിയമത്തിന്‍റെ ഭാവി രൂപപ്പെടുത്തുമെന്ന് ജെഎസ്ഡബ്ല്യു ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സംഗീത ജിന്‍ഡാല്‍ പറഞ്ഞു.

കരാര്‍ വിശകലനത്തിനായുള്ള നിര്‍മ്മിത ബുദ്ധി അടിസ്ഥാനമായുള്ള ടൂളുകള്‍ മുതല്‍ വ്യവഹാരത്തിലെ ഓട്ടോമേഷന്‍ വരെ സാങ്കേതികവിദ്യ നിയമ മേഖലെ അതിവേഗം മാറ്റുന്നു. ജെഎസ്ഡബ്ല്യു സെന്‍റര്‍ ഫോര്‍ ദ ഫ്യൂച്ചര്‍ ഓഫ് ലോ എന്‍എല്‍എസ്ഐയുവിനെ ഈ കണ്ടുപിടുത്തങ്ങളുടെ മുന്‍നിരയില്‍ നിര്‍ത്തും. ഇത് ഭാവിയിലെ നിയമ പ്രൊഫഷണലുകള്‍ ഈ സാങ്കേതികവിദ്യകളുമായി ഇടപഴകാനും നിയന്ത്രിക്കാനും തയ്യാറാണെന്ന് ഉറപ്പാക്കുന്നു. എന്‍എല്‍എസ്ഐയുമായുള്ള പങ്കാളിത്തം ഭാവിയിലെ നേതാക്കളെ ശാക്തീകരിക്കുന്ന ലോകോത്തര വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ജെഎസ്ഡബ്ല്യുവിന്‍റെ പ്രതിബദ്ധതയാണെന്ന് ജെഎസ്ഡബ്ല്യു സിമന്‍റിന്‍റെയും ജെഎസ്ഡബ്ല്യു പെയിന്‍റ്സിന്‍റെയും മാനേജിങ് ഡയറക്ടര്‍ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു.

ഈ സഹകരണത്തോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പും എന്‍എല്‍എസ്ഐയുവും സംയുക്തമായി ഇന്ത്യയിലെ നിയമവിദ്യാഭ്യാസത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. ഇത് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള തൊഴിലിന്‍റെ മാറ്റത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമാണ്.

 

Hon’ble Chief Justice of India Shri D.Y. Chandrachud lays foundation stone of JSW  Academic Block at National Law School, Bengaluru

]]>