FBKM – Newsaic https://thenewsaic.com See the whole story Sat, 01 Mar 2025 09:30:08 +0000 en-US hourly 1 https://wordpress.org/?v=6.7.2 കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു https://thenewsaic.com/2025/03/01/veteran-runners-up-from-kochi-felicitated/ Sat, 01 Mar 2025 09:29:43 +0000 https://thenewsaic.com/?p=663 കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളികളായ കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു. മാരത്തണ്‍ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒളിമ്പ്യനും മാരത്തണ്‍ റെയ്സ് ഡയറക്ടറുമായ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ശബരി നായർ എന്നിവർ പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ പത്തിലധികം പേർ പങ്കെടുത്തു. മാരത്തണിന്റെ അനുഭവങ്ങൾ പങ്കുവെച്ച റണ്ണർമാർ ഓടുന്നതിന്റെ പ്രാധാന്യവും ഫെ‍ഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ സാമൂഹ്യ പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ മികച്ച പങ്കാളിത്തം കാഴ്ച്ച വെച്ച ഓറഞ്ച് റണ്ണേഴ്സിന് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

]]>