Finance – Newsaic https://thenewsaic.com See the whole story Thu, 03 Oct 2024 05:01:15 +0000 en-US hourly 1 https://wordpress.org/?v=6.7.1 മുന്‍നിര ബ്രാന്‍ഡുകളിലും ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ഉല്‍സവ കാല ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക് https://thenewsaic.com/2024/10/03/icici-banks-festive-bonanza-is-back-with-attractive-deals/ Thu, 03 Oct 2024 05:00:06 +0000 https://thenewsaic.com/?p=429 കൊച്ചി: ഉല്‍സവ കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നേടാം. മുന്‍നിര ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ് ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ജി, സാംസംഗ്, സോണി തുടങ്ങിയ ഇലക്ട്രോണിക് ബ്രാന്‍ഡുകളിലും ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും 40,000 രൂപ വരെ ഇളവു ലഭിക്കും. മാക്ബുക് എയര്‍, എച്ച്പി, ഡെല്‍, എയ്സര്‍ തുടങ്ങിയവയില്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്ക് 5000 രൂപ തല്‍ക്ഷണം ക്യാഷ്ബാക്ക് ലഭിക്കും. മിന്ത്ര ബിഗ് ഫാഷന്‍ ഫെസ്റ്റിവലില്‍ പ്രത്യേക ഓഫറുകളും ലഭിക്കും.

ക്രെഡിറ്റ് കാര്‍ഡു വഴിയും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലെ ഇഎംഐ വഴിയും ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്കാണ് 5000 രൂപ തല്‍ക്ഷണ ക്യാഷ്ബാക്ക്. څഐഫാണ്‍ ഫോര്‍ ലൈഫ്چ രജിസ്റ്റര്‍ ചെയ്യുന്ന ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുത്ത ഐഫോണുകള്‍ 2497 രൂപയില്‍ തുടങ്ങുന്ന 24 മാസത്തെ പലിശ രഹിത തവണ വ്യവസ്ഥയില്‍ ലഭിക്കും.

ഭവന വായ്പ, കാര്‍ വായ്പ, ഇരുചക്ര വാഹന വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയില്‍ പ്രത്യേക ആനുകൂല്യങ്ങളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

വണ്‍പ്ലസ്, ഗൂഗിള്‍ പിക്സല്‍, ഷവോമി, റിയല്‍മി, ഓപോ തുടങ്ങി നിരവധി മൊബൈല്‍ ഫോണുകളില്‍ ആകര്‍ഷകമായ ഇളവുകളും ഇഎംഐ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ബോസ് സ്പീക്കറുകള്‍ക്ക് 5000 രൂപ വരെ ഇളവ്, ജെബിഎല്‍ ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനമോ 8000 രൂപ വരെയോ ഇളവ്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ എന്നിവിടങ്ങളില്‍  ആകര്‍ഷകമായ ഇളവുകള്‍ തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റാ ക്ലിക്, മിന്ത്ര എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ ഷോപിങിന് 10 ശതമാനം വരെയാണ് ഇളവ്. ഡെല്‍, എയ്സര്‍, മാക്ബുക് എയര്‍, എച്ച്പി തുടങ്ങിയ ലാപ്ടോപുകള്‍ക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഷോപേഴ്സ് സ്റ്റോപ്, മിന്ത്ര, അജിയോ തുടങ്ങിയ ഫാഷന്‍ ബ്രാന്‍ഡുകളില്‍ 10 ശതമാനം ഇളവു ലഭിക്കും. മെയ്ക്മൈട്രിപ്, തോമസ് കുക്ക്, യാത്ര, ഈസ്മൈട്രിപ് തുടങ്ങിയവയില്‍ ആകര്‍ഷക ഇളവുകള്‍ ലഭിക്കും.

ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ജിയോ മാര്‍ട്ട് തുടങ്ങിയവയിലൂടെ ഗ്രോസറിക്ക് ഇളവു ലഭിക്കും. സൊമാട്ടോ, സ്വിഗ്ഗി, ഈസിഡൈനര്‍ തുടങ്ങിയവയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴും ഇളവു ലഭിക്കും. സ്റ്റാന്‍ലി, വെയ്ക്ഫിറ്റ്, ഡ്യൂറോഫ്ളെക്സ്, ദി സ്ലീപ് കമ്പനി തുടങ്ങിയവയില്‍ ഫര്‍ണീച്ചറുകള്‍ക്ക് 10 ശതമാനം ഇളവാണു ലഭിക്കുക.

പ്രമുഖ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് ആകര്‍ഷകമായ ഇളവുകളാണ് തങ്ങള്‍ ഫെസ്റ്റിവല്‍ ബൊണാന്‍സയിലൂടെ ലഭ്യമാക്കുന്നതെന്ന് ഐസിഐസസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പറഞ്ഞു. ഐസിഐസിഐ ബാങ്കിന്‍റെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, കാര്‍ഡ് രഹിത ഇഎംഐ തുടങ്ങിയവയിലൂടെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>