Heart Care Foundation – Newsaic https://thenewsaic.com See the whole story Sun, 29 Sep 2024 11:47:11 +0000 en-US hourly 1 https://wordpress.org/?v=6.7.1 ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയസംഗമം സംഘടിപ്പിച്ചു https://thenewsaic.com/2024/09/29/heart-care-foundation-conducted-hrudayasangamam/ Sun, 29 Sep 2024 11:47:11 +0000 https://thenewsaic.com/?p=389 കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ഐഎംഎ ഹൗസിൽ  ‘ഹൃദയസംഗമം സംഘടിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയസംഗമം കൊച്ചി മെട്രോ റെയിൽ എം.ഡി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലിയിലുണ്ടായ മാറ്റം മൂലം കേരളത്തിൽ ഓരോ വർഷവും ഹൃദ്രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെന്ന് ലോക്നാഥ് ബെഹറ പറഞ്ഞു.

ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കുന്ന കാലത്ത് പ്രതിരോധം ശക്തമാക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമവും  ശീലമാക്കിയാൽ  ഹൃദ്രോഗങ്ങൾ കുറയ്ക്കുവാൻ സാധിക്കുമെന്നും ബെഹ്റ പറഞ്ഞു.
ഹൃദയസംഗമത്തില്‍ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങൾക്ക് വിദഗ്ദ്ധർ മറുപടി നൽകി.

ചടങ്ങില്‍ ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ഏബ്രഹാം ചെറിയാന്  സമ്മാനിച്ചു. പ്രശംസാപത്രവും ഫലകവും 50000 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. കാര്‍ഡിയാക് അനസ്‌തേഷ്യയില്‍ ഡിഎം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് തുടക്കം കുറിച്ച പ്രമുഖ വ്യക്തിയാണ് ഡോ. ഏബ്രഹാം. ദേശിയ, അന്തര്‍ദേശിയ മെഡിക്കല്‍ ജേണലുകള്‍ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഹൃദയാരോഗ്യത്തെ സംബന്ധിച്ച് വിദഗ്ദ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടന്നു.ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേഡൻ അധ്യക്ഷത വഹിച്ചു.

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍  ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം,  ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം,  ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജോ ജോസഫ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ മെഡിക്കൽ പാനൽ ചെയർമാൻ ഡോ. റോണി മാത്യു കടവിൽ, റോട്ടറി ക്ലബ് കൊച്ചിൻ ഗ്ലോബൽ പ്രസി. ഡോ. സുജിത് ജോസ്,ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ സംസാരിച്ചു.

]]>
ഹൃദയസംഗമവേദിയില്‍ തന്റെ ഡോക്ടര്‍ക്ക് അപ്രതീക്ഷിത സ്‌നേഹസമ്മാനവുമായി രോഗി https://thenewsaic.com/2024/09/29/artist-c-n-raju-giving-his-token-of-gratitude-to-dr-jose-chacko-periyappuram-who-done-his-heart-surgery/ Sun, 29 Sep 2024 11:37:45 +0000 https://thenewsaic.com/?p=386 കൊച്ചി: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഹൃദയസംഗമവേദിയില്‍ തനിക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് അപ്രതീക്ഷിത സ്‌നേഹസമ്മാനവുമായി ഒരു രോഗി. എറണാകുളം വടുതല സ്വദേശി 72-കാരനായ സി.എന്‍. രാജുവാണ് ലിസി ആശുപത്രിയില്‍ വെച്ച് തനിക്ക് ആഞ്ജിയോപ്ലാസ്റ്റി ചെയ്ത ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ചത്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായിരുന്ന രാജു, തന്റെ ഹൃദയ വാല്‍വില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലിസി ആശുപത്രിയില്‍ വെച്ച് ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയമായത്. ആഞ്ജിയോപ്ലാസ്റ്റിക്കായി ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകുമ്പോള്‍ താന്‍ മനസില്‍ കരുതിയതാണ് ജീവിതത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ഡോ. പെരിയപ്പുറത്തിന് അദ്ദേഹത്തിന്റെ ഛായാചിത്രം വരച്ചു നല്‍കണമെന്നതെന്ന് രാജു പറഞ്ഞു. ആ സ്വപ്‌നം ഇന്ന് നിറവേറ്റാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജുവില്‍ നിന്ന് സ്‌നേഹസമ്മാനം സ്വീകരിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഈ ചിത്രം രാജും തന്റെ കൈ കൊണ്ടല്ല മറിച്ച് തന്റെ ഹൃദയം കൊണ്ടാണ് വരച്ചതെന്ന് പറഞ്ഞു. രാജു നേരത്തെ എറണാകുളം അതിരൂപതയുടെ കീഴിലുള്ള സത്യദീപം പ്രസിദ്ധീകരണങ്ങളില്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

]]>
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍ https://thenewsaic.com/2024/09/25/hrudayasangamam-heart-care-foundation/ Wed, 25 Sep 2024 10:46:08 +0000 https://thenewsaic.com/?p=320 കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ മുഖ്യാതിഥിയാകും.
ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും ലീഡ് കണ്‍സള്‍ട്ടന്റുമായ ഡോ. ഏബ്രഹാം ചെറിയാന് സമ്മാനിക്കും. പ്രശംസാപത്രവും ഫലകവും 50000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കാര്‍ഡിയാക് അനസ്തേഷ്യയില്‍ ഡിഎം സര്‍ട്ടിഫിക്കറ്റ് കോഴ്സിന് തുടക്കം കുറിച്ച പ്രമുഖ വ്യക്തിയാണ് ഡോ. ഏബ്രഹാം. ദേശിയ, അന്തര്‍ദേശിയ മെഡിക്കല്‍ ജേണലുകള്‍ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ സങ്കീര്‍ണമായ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഡോ. ഏബ്രഹാമിന് ചികിത്സാ മേഖലയില്‍ മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്. ഹൃദയ സംഗമത്തിൽ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്, പാനല്‍ ചര്‍ച്ച എന്നിവയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

]]>