Mithun Chakravarthy – Newsaic https://thenewsaic.com See the whole story Mon, 30 Sep 2024 06:12:56 +0000 en-US hourly 1 https://wordpress.org/?v=6.7.1 ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മിഥുൻ ചക്രവർത്തിക്ക് https://thenewsaic.com/2024/09/30/dadasaheb-phalke-award-to-actor-mithun-chakraborty/ Mon, 30 Sep 2024 06:12:40 +0000 https://thenewsaic.com/?p=392 ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം 8ന് പുരസ്കാരം സമ്മാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്. 1976-ൽ മൃഗയ എന്ന ചലചിത്രത്തിലൂടെ തന്‍റെ സിനിമാജീവിതം ആരംഭിച്ചത്. ആദ്യ സിനിമയില്‍ത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തി കരസ്ഥമാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിനിടെ, തഹദേര്‍ കഥ (1992), സ്വാമി വിവേകാനന്ദ (1998) എന്നീ സിനിമകളിലെ അഭിനയത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവിലായി അഭിനയിച്ചത്.

]]>