Muthoot – Newsaic https://thenewsaic.com See the whole story Tue, 29 Oct 2024 13:13:24 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://thenewsaic.com/2024/10/29/515/ Tue, 29 Oct 2024 13:13:24 +0000 https://thenewsaic.com/?p=515 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് (എംഎഫ്എല്‍) ബിസിനസ്, ടൂവീലര്‍ വായ്പകള്‍ക്ക് പുതിയ ഉല്‍സവകാല കാമ്പെയിന്‍ അവതരിപ്പിച്ചു. മിസ്ഡ് കോളിലൂടെ വ്യക്തികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ് പരസ്യം.

രണ്ടു കാമ്പെയിനുകളും ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായ ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്‍റെ സ്വാധീനവും ഉപയോഗപ്പെടുത്തി എംഎഫ്എല്ലിന്‍റെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു.

ആദ്യ പരസ്യത്തില്‍ ലളിതവും ലഭ്യമായതുമായ വായ്പ ഓപ്ഷനുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇരു ചക്രവാഹനം സ്വന്തമാക്കുക എന്ന ഉപഭോക്താവിന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ഒരു ‘സൂപ്പര്‍സ്റ്റാര്‍ രഹസ്യം’ ഖാന്‍ വെളിപ്പെടുത്തുന്നു. രണ്ടാമത്തെ പരസ്യം ബിസിനസ് വിജയത്തിനായുള്ള ‘ബ്ലോക്ക്ബസ്റ്റര്‍ ടിപ്പ്’ നല്‍കുന്നു. അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള വലിയ ചുവടുവെപ്പ് നടത്താന്‍ സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള താക്കോലായി എംഎഫ്എല്ലിന്‍റെ ബിസിനസ് വായ്പകളെ അവതരിപ്പിക്കുന്നു.

ടൂവീലറിനും ബിസിനസ് വായ്പകള്‍ക്കുമുള്ള ഏറ്റവും പുതിയ പദ്ധതി അവതരിപ്പിക്കുന്നതിലൂടെ സാധരാണക്കാരന്‍റെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിലുമുള്ള പ്രതിജ്ഞാബദ്ധതയാണിതെന്ന് എംഎഫ്എല്‍ സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

ടൂവീലര്‍ വാങ്ങുന്നതിനായാലും ബിസിനസ് വിപുലമാക്കുന്നതിലായാലും എംഎഫ്എല്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്പിലൂടെയും ഇന്ത്യയിലുടനീളമുള്ള എംഎഫ്എല്ലിന്‍റെ 3700ഓളം ബ്രാഞ്ചുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് വായ്പ തെരഞ്ഞെടുക്കാന്‍ അവസരവും സൗകര്യവും വിശ്വാസ്യതയും ലഭ്യമാക്കുന്നുവെന്നും ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍ തങ്ങളുടെ വിശ്വാസ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും ഇത് ഉപഭോക്താക്കളുമായി അടുക്കാനും ഒരു മിസ്ഡ് കോളിലൂടെ വായ്പ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധ്യമാക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

80869 80869ലേക്ക് വിളിച്ച് ബിസിനസ്, ടൂവീലര്‍ വായ്പ ലഭ്യമാക്കാനുള്ള എളുപ്പ മാര്‍ഗമാണ് കാമ്പെയിന്‍ എടുത്ത് കാണിക്കുന്നത്. വിപുലമായ ഉപഭോക്താക്കളിലേക്ക് എംഎഫ്എല്ലിന്‍റെ സന്ദേശം കാര്യക്ഷമമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മൂന്ന് ഭാഷകളില്‍ പ്രചാരണമുണ്ടാകും. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഭാഗമായ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ പദ്ധതിയാണ് ടൂവീലര്‍ വായ്പ.

]]>
വൈദ്യുത വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനായി ആക്സിസ് ബാങ്ക് മുത്തൂറ്റ് ക്യാപ്പിറ്റലിന് ഒരു ബില്യണ്‍ രൂപയുടെ വായ്പ നല്‍കും https://thenewsaic.com/2024/09/30/axis-bank-extends-inr-1-billion-loan-to-muthoot-capital/ Mon, 30 Sep 2024 11:49:53 +0000 https://thenewsaic.com/?p=395 കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് പ്രൈവറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗാരണ്ട്കോയുമായി സഹകരിച്ച് മുത്തൂറ്റ് ക്യാപ്പിറ്റലിന് ഒരു ബില്യണ്‍ രൂപയുടെ വായ്പ നല്‍കും.  രാജ്യത്തെ ഗ്രാമീണ മേഖലകളിലും മെട്രോ ഇതര മേഖലകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ നല്‍കുവാനായാണ് ഈ ധനസഹായം.  ഈ ഇടപാടിനായി ഗാരണ്ട്കോ ആക്സിസ് ബാങ്കിന് 65 ശതമാനം വായ്പാ ഗാരണ്ടി നല്‍കും.

ഗാരണ്ട്കോയും ആക്സിസ് ബാങ്കുമായുള്ള വൈദ്യത വാഹന ചട്ടക്കൂടിനായുള്ള 200 ദശലക്ഷം രൂപയുടെ ധാരണയുടെ ഭാഗമായാണ് ഈ ഇടപാട്.  ഗ്രാമങ്ങളിലും  മെട്രോ ഇതര മേഖലകളിലുമുള്ള ചെറിയ വരുമാനക്കാര്‍ക്ക് ഗതാഗത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലാവും മുത്തൂറ്റ് ക്യാപ്പിറ്റലുമായുള്ള ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നതില്‍ ആക്സിസ്    ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക്      ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു.  രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ ഒന്ന് എന്ന നിലയില്‍ പാരിസ്ഥിതിക-സാമൂഹ്യ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആധുനീകവും സുസ്ഥിരവുമായ വാഹന സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഗാരണ്ട്കോയുമായുള്ള സഹകരണമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സിഇഒ മാത്യൂസ് മാര്‍ക്കോസ് പറഞ്ഞു.

]]>