OTT – Newsaic https://thenewsaic.com See the whole story Tue, 08 Oct 2024 10:57:59 +0000 en-US hourly 1 https://wordpress.org/?v=6.7.1 വി മൂവീസ് ആന്‍റ് ടിവി 175 രൂപയ്ക്ക് 15-ല്‍ ഏറെ ഒടിടികള്‍ ലഭിക്കുന്ന സൂപ്പര്‍ പായ്ക്ക് അവതരിപ്പിച്ചു https://thenewsaic.com/2024/10/08/vi-movies-tv-strengthens-ott-aggregator-portfolio/ Tue, 08 Oct 2024 10:57:36 +0000 https://thenewsaic.com/?p=466 കൊച്ചി:   വി മൂവിസ് ആന്‍റ് ടിവി സോണി ലിവ്, സീ 5, മനോരമ മാക്സ്, ഫാന്‍കോഡ്, പ്ലേഫ്ളിക്സ് തുടങ്ങിയ 15 ഒടിടികളും 10 ജിബി ഡാറ്റയും ഒരൊറ്റ  ആപ്പില്‍ ലഭിക്കുന്ന സൂപ്പര്‍ പായ്ക്ക്  അവതരിപ്പിച്ചു.  വി മൂവീസ് ആന്‍റ് ടിവി ആപ്പിന്‍റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഈ സൂപര്‍ പ്ലാന്‍ വെറും 175 രൂപയ്ക്കാണ് അവതരിപ്പിച്ചിട്ടുള്ളത്.  ഒടിടി പ്ലാറ്റ്ഫോമുകള്‍ വര്‍ധിക്കുമ്പോള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ചെലവു വര്‍ധനയും നേരിടാന്‍ ഇതു സഹായകമാകും.

പതിനഞ്ചില്‍ ഏറെ ഒടിടി നേട്ടങ്ങളുള്ള വി മൂവീസ് ആന്‍റ് ടിവി സൂപ്പര്‍ പായ്ക്ക് 499 രൂപയുടേയും 979 രൂപയുടേയും വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് അധിക ചെലവില്ലാതെ ലഭിക്കും. 

പരിധിയില്ലാത്ത കോളുകള്‍, പ്രതിദിന ഡാറ്റാ ക്വാട്ട, രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെയുള്ള പരിധിയില്ലാത്ത അതിവേഗ ഡാറ്റ, വീക്കെന്‍റ് റോള്‍ ഓവര്‍ തുടങ്ങിയ നേട്ടങ്ങളും ഇവര്‍ക്കു ലഭിക്കും.

]]>