Piano Fest – Newsaic https://thenewsaic.com See the whole story Mon, 07 Oct 2024 12:21:51 +0000 en-US hourly 1 https://wordpress.org/?v=6.7.1 സംഗീത പ്രേമികളെ ആവേശത്തിലാക്കി ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍ https://thenewsaic.com/2024/10/07/brillantes-piano-festival-thrills-music-lovers/ Mon, 07 Oct 2024 12:20:44 +0000 https://thenewsaic.com/?p=458 കൊച്ചി:സംഗീതപ്രേമികളെ ആവേശം കൊള്ളിച്ച് ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍. ലോക പ്രശസ്ത മോറോക്കന്‍-ഹങ്കേറിയന്‍ പിയാനിസ്റ്റും ലോകോത്തര സംഗീതജ്ഞരും അണിനിരന്നപ്പോൾ ജെ ടി പാക്കിലെ ഫെസ്റ്റിവൽ കാണികൾ സമ്മാനിച്ചത് മനോഹര നിമിഷങ്ങളായിരുന്നു.
ലോകോത്തര കലാകാരന്മാർക്ക് ഒപ്പം കൊച്ചിയിലെ
പുതുതലമുറ കലാകാരന്മാരും പങ്കു ചേർന്നു.

ലോക പ്രശസ്ത മോറോക്കന്‍-ഹങ്കേറിയന്‍ പിയാനിസ്റ്റ് മാറോവന്‍ ബെനബ്ദല്ലാഹ് പിയാനോയിൽ ഒരുക്കിയ മാന്ത്രിക വിസ്മയമായിരുന്നു പ്രധാന ആകർഷണം.
തൃപ്പൂണിത്തുറ ജെ.ടി പാകില്‍( JT PAC) നടന്ന ഫെസ്റ്റിവല്‍ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ചോയ്സാണ് സംഘടിപ്പിച്ചത്.
വൈകുന്നേരം ആറു മണി മുതൽ ആരംഭിച്ച ഫെസ്റ്റിവലിൽ നാഗാലാന്‍ഡില്‍ നിന്നുള്ള നാടന്‍ പാട്ടു സംഘം, ഇന്ത്യയിലെ പ്രശസ്തനായ പിയാനിസ്റ്റ് ജോനാഥന്‍ ജെയിംസ് പോള്‍ എന്നിവരുടെ സംഗീത പരിപാടിയും അരങ്ങേറി.
ലോകത്തെ സംഗീതാസ്വാദകരെയും കലാ-സാമുദായിക- വിദ്യാഭ്യാസ രംഗത്തെ ഒരുമിപ്പിക്കുകയാണ് ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്നും കൊച്ചിയിൽ നടന്നത് ഫെസ്റ്റിവലിൻ്റെ അഞ്ചാം സീസണാണെന്നും ചോയിസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോസ് തോമസ് പറഞ്ഞു.

കൊച്ചിയിലെ സംഗീതാസ്വാദകർക്കും ജെ ടി പാകിനും ഇത് പുതിയ തുടക്കമാണെന് ചോയ്സ് സ്കൂൾ മ്യൂസിക് ഹെഡ് ജോനാഥൻ ജെയിംസ് പോൾ പറഞ്ഞു.
വൈവിദ്ധ്യമാര്‍ന്ന ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും കൊച്ചി പോലെ സാംസ്‌കാരിക പൈതൃകമുള്ള നഗരത്തില്‍ ഈ ഫെസ്റ്റിവല്‍ നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബ്രില്ലാന്റെ പിയാനോ ഫെസ്റ്റിവല്‍ സ്ഥാപകൻ ഖിയോച്ചന്‍ ഗല്ലി പറഞ്ഞു.

]]>