RBL Bank – Newsaic https://thenewsaic.com See the whole story Sat, 28 Sep 2024 07:26:06 +0000 en-US hourly 1 https://wordpress.org/?v=6.8 വയനാടിന് ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങായി 21 ലക്ഷം രൂപ https://thenewsaic.com/2024/09/28/rbl-bank-employees-contribute-over-inr-21-lakh/ Sat, 28 Sep 2024 07:24:41 +0000 https://thenewsaic.com/?p=380 കൊച്ചി: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ പിന്തുണ. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്‍റെ പുനരധിവാസത്തിനായി ജീവനക്കാര്‍ ചേര്‍ന്ന് 21,79,060 രൂപ സംഭാവന നല്‍കി.

ദുരിതാശ്വാസ പ്രവര്‍ത്തനം, പുനരധിവാസം, പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്‍ണ്ട് സ്വരൂപിച്ചത്.

ശമ്പളത്തിന്‍റെ ഒരു ഭാഗം സംഭാവന നല്‍കാനായിരുന്നു ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. അത് 0.5 മുതല്‍ 5 ദിവസത്തെവരെ ശമ്പള വിഹിതമോ അതല്ലെങ്കില്‍ ഒരു നിശ്ചിത തുക സംഭാവനയായോ നല്‍കാനായിരുന്നു നിര്‍ദേശം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക് പ്രതിനിധികളില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി.

]]>