Sports – Newsaic https://thenewsaic.com See the whole story Sat, 09 Nov 2024 12:03:09 +0000 en-US hourly 1 https://wordpress.org/?v=6.7.1 യുവകായികതാരം അഭിയക്ക് സഹായ ഹസ്തവുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്; സ്‌പോര്‍ട്‌സ് കിറ്റും സ്‌കോളര്‍ഷിപ്പും കൈമാറി https://thenewsaic.com/2024/11/09/support-to-sports-star-from-muthoot/ Sat, 09 Nov 2024 12:02:39 +0000 https://thenewsaic.com/?p=542 കൊച്ചി: ദേശിയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റും പ്രതിമാസ സ്‌കോളര്‍ഷിപ്പും സമ്മാനിച്ച് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. എറണാകുളത്ത് നടന്ന സംസ്ഥാന കായികമേളയുടെ വേദിയില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി,മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുസാന മുത്തൂറ്റ് അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി.

ഇതോടൊപ്പം അഭിയയ്ക്ക് വാഗ്ദാനം ചെയ്ത സ്‌കോളര്‍ഷിപ്പും ബാങ്ക് വഴി ട്രാന്‍ഫര്‍ ചെയ്തതായും സുസാന മുത്തൂറ്റ് അറിയിച്ചു. ഭുവനേശ്വറിലെ കായികമേളയില്‍ മകളെ പങ്കെടുപ്പിക്കാന്‍ ആകെയുണ്ടായിരുന്ന സ്വര്‍ണവള പണയം വെച്ച മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സഹായഹസ്തവുമായി എത്തിയത്. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ജിജിമോൻ്റെയും അന്നമ്മ ജിജിയുടെയും മകളായ അഭിയ ആന്‍ ജിജി സെന്റ്. ആന്റണീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അഭിയയുടെ വീടിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി ആവശ്യമായ നടപടി ആരംഭിച്ചതായും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ യുതകായിക താരങ്ങളുടെ സ്വപ്‌നം തകരുന്നത് അംഗീകരിക്കാനാവില്ലെന്നും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് എല്ലാ പിന്തുണയും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കേണ്ടത് അനിവാര്യമാണെന്നും സുസാന മുത്തൂറ്റ് പറഞ്ഞു.ഫോട്ടോ- മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുസാന മുത്തൂറ്റ് അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറുന്നു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി,മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു എന്നിവര്‍ സമീപം.

]]>
വിനു മങ്കാദ് ട്രോഫി: ഏഴ് വിക്കറ്റ് നേട്ടവുമായി കേരള താരം ആദിത്യ ബൈജു https://thenewsaic.com/2024/10/11/vinoo-mankada-trophy-kerala-star-aditya-baiju/ Fri, 11 Oct 2024 10:57:34 +0000 https://thenewsaic.com/?p=481 തിരുവനന്തപുരം: അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ തകര്‍പ്പൻ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്.

ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ തന്‍റെ ഉജ്ജ്വല സ്പെല്ലിന് തുടക്കമിട്ടത്. ഉത്തരാഖണ്ഡ് ക്യാപ്റ്റൻ ആരവ് മഹാജനെയും തുടർന്നെത്തിയ ആയുഷ് ദേസ്വാളിനെയും ക്ലീൻ ബൗൾഡാക്കുകയായിരുന്നു ആദിത്യ. തുടർന്ന് മികച്ച കൂട്ടുകെട്ടുമായി കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ ഉത്തരാഖണ്ഡിനെ 297ൽ പിടിച്ചു കെട്ടിയതും ആദിത്യയുടെ ബൗളിങ് മികവാണ്. 45ആം ഓവറിലും 47ആം ഓവറിലും ആദിത്യ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പത്ത് ഓവറിൽ 67 റൺസ് വഴങ്ങി ഏഴ് വിക്കറ്റാണ് ആദിത്യ സ്വന്തമാക്കിയത്. വിനു മങ്കാദ് ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നാണ് ആദിത്യയുടേത്. ആദിത്യയുടെ മികച്ച പ്രകടനത്തിനും പക്ഷെ ടീമിന് വിജയമൊരുക്കാനായില്ല. മത്സരത്തിൽ കേരളം 131 റൺസിൻ്റെ തോൽവി വഴങ്ങി.

കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചു വളര്‍ന്നത് ദുബായിലാണ്. അച്ഛന്‍റെ ക്രിക്കറ്റ് ആവേശം പിന്തുടർന്നാണ് ആദിത്യയും ക്രിക്കറ്റിലേക്ക് ചുവട് വയ്ക്കുന്നത്. അച്ഛനായ ബൈജു ജില്ല, സോൺ തലങ്ങളിൽ വരെയുള്ള ടീമുകളിൽ കളിച്ചിട്ടുണ്ട്. സ്മിതയാണ് അമ്മ.

കേരളത്തിൽ നിന്ന് എംആർഎഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനത്തിന് സെലക്ഷൻ ലഭിച്ച ആദിത്യ കേരളത്തിൻ്റെ ഭാവി പേസ് ബൗളിങ് പ്രതീക്ഷയാണ്. അടുത്തിടെയാണ് ആദിത്യയ്ക്ക് സെലക്ഷൻ ലഭിച്ചത്. മികച്ച വേഗവും ലൈനും ലെങ്തുമാണ് ആദിത്യയുടെ കരുത്ത്. നിർണ്ണായക ഘട്ടങ്ങളിൽ വിക്കറ്റെടുക്കാനുള്ള കഴിവാണ് മറ്റൊരു മികവ്.

കഴിഞ്ഞ വർഷവും കേരളത്തിന്‍റെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു ആദിത്യ. ഇതിനു പറമെ കെസിഎയുടെ എലൈറ്റ് ടൂർണ്ണമെന്‍റുകളായ കോറമാൻ്റൽ ട്രോഫിയിലും സെലസ്റ്റിയൽ ട്രോഫിയിലും മികച്ച പ്രകടനവും കാഴ്ച വച്ചു. കോറമാൻ്റൽ ട്രോഫിയിൽ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, സെലസ്റ്റിയൽ കപ്പിലെ പ്രോമിസിങ് പ്ലെയറായിരുന്നു ആദിത്യ. ഈ മികവാണ് തുടർച്ചയായ രണ്ടാം വർഷവും അണ്ടർ 19 ടീമിലേക്ക് വഴി തുറന്നത്.

]]>