VI – Newsaic https://thenewsaic.com See the whole story Tue, 08 Oct 2024 10:57:59 +0000 en-US hourly 1 https://wordpress.org/?v=6.7.1 വി മൂവീസ് ആന്‍റ് ടിവി 175 രൂപയ്ക്ക് 15-ല്‍ ഏറെ ഒടിടികള്‍ ലഭിക്കുന്ന സൂപ്പര്‍ പായ്ക്ക് അവതരിപ്പിച്ചു https://thenewsaic.com/2024/10/08/vi-movies-tv-strengthens-ott-aggregator-portfolio/ Tue, 08 Oct 2024 10:57:36 +0000 https://thenewsaic.com/?p=466 കൊച്ചി:   വി മൂവിസ് ആന്‍റ് ടിവി സോണി ലിവ്, സീ 5, മനോരമ മാക്സ്, ഫാന്‍കോഡ്, പ്ലേഫ്ളിക്സ് തുടങ്ങിയ 15 ഒടിടികളും 10 ജിബി ഡാറ്റയും ഒരൊറ്റ  ആപ്പില്‍ ലഭിക്കുന്ന സൂപ്പര്‍ പായ്ക്ക്  അവതരിപ്പിച്ചു.  വി മൂവീസ് ആന്‍റ് ടിവി ആപ്പിന്‍റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഈ സൂപര്‍ പ്ലാന്‍ വെറും 175 രൂപയ്ക്കാണ് അവതരിപ്പിച്ചിട്ടുള്ളത്.  ഒടിടി പ്ലാറ്റ്ഫോമുകള്‍ വര്‍ധിക്കുമ്പോള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ചെലവു വര്‍ധനയും നേരിടാന്‍ ഇതു സഹായകമാകും.

പതിനഞ്ചില്‍ ഏറെ ഒടിടി നേട്ടങ്ങളുള്ള വി മൂവീസ് ആന്‍റ് ടിവി സൂപ്പര്‍ പായ്ക്ക് 499 രൂപയുടേയും 979 രൂപയുടേയും വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് അധിക ചെലവില്ലാതെ ലഭിക്കും. 

പരിധിയില്ലാത്ത കോളുകള്‍, പ്രതിദിന ഡാറ്റാ ക്വാട്ട, രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെയുള്ള പരിധിയില്ലാത്ത അതിവേഗ ഡാറ്റ, വീക്കെന്‍റ് റോള്‍ ഓവര്‍ തുടങ്ങിയ നേട്ടങ്ങളും ഇവര്‍ക്കു ലഭിക്കും.

]]>
നോക്കിയ നെറ്റ്ഗാര്‍ഡ് എന്‍ഡ്പോയിന്‍റ് ഡിറ്റക്ഷന്‍ ആന്‍റ് റെസ്പോണ്‍സുമായി വോഡഫോണ്‍ ഐഡിയ ഇന്ത്യയിലെ നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കുന്നു https://thenewsaic.com/2024/10/01/vodafone-idea-strengthens-its-india-network-security-with-nokia-netguard/ Tue, 01 Oct 2024 11:46:39 +0000 https://thenewsaic.com/?p=422 കൊച്ചി: ഇന്ത്യയിലെ തങ്ങളുടെ എല്ലാ ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തി വോഡഫോണ്‍ ഐഡിയ നോക്കിയയുടെ നെറ്റ്ഗാര്‍ഡ് എന്‍ഡ്പോയിന്‍റ് ഡിറ്റക്ഷന്‍ ആന്‍റ് റെസ്പോണ്‍സ് സംവിധാനം ഏര്‍പ്പെടുത്തും. സൈബര്‍ വെല്ലുവിളികള്‍ക്കും സുരക്ഷാ പ്രശ്നങ്ങള്‍ക്കും എതിരെയുള്ള നെറ്റ്വര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനായാണ് ഈ നീക്കം.

ടെലികോം മേഖലയ്ക്ക് പ്രത്യേകമായുള്ള സൈബര്‍ വെല്ലുവിളികള്‍ നേരിടാനുളള സംവിധാനമായ നെറ്റ്ഗാര്‍ഡ് ഇഡിആര്‍ വോഡഫോണ്‍ ഐഡിയയ്ക്ക് തല്‍സമയ നിരീക്ഷണ സൗകര്യവും സുരക്ഷാവെല്ലുവിളികള്‍ എളുപ്പത്തില്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശേഷിയും നല്‍കും. സുരക്ഷാ പ്രശ്നങ്ങള്‍ കുറക്കാനും വിപുലമായ പരിശോധനകളുടെ ആവശ്യം പരിമിതപ്പെടുത്താനും പ്രവര്‍ത്തന ചെലവുകള്‍ കുറക്കാനും ഇതു സഹായിക്കും.

വോഡഫോണ്‍ ഐഡിയയുടെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുമായി സുഗമമായി സംയോജിച്ചു മുന്നോട്ടു പോകാനാവുന്ന വിധത്തിലാണ് നെറ്റ്ഗാര്‍ഡ് ഇഡിആറിന്‍റെ സവിശേഷതകള്‍. തുടക്കത്തില്‍ വോഡഫോണ്‍ ഐഡിയയുടെ 4ജി ശൃംഖലകളിലാവും ഇതു വിന്യസിക്കുക. തുടര്‍ന്ന് 5ജി ശൃംഖലകളിലേക്കും വ്യാപിപ്പിക്കും.

തങ്ങളുടെ അത്യാധുനിക സംവിധാനങ്ങള്‍ വഴി മികച്ച സുരക്ഷയും കണക്ടിവിറ്റിയും ലഭ്യമാക്കാന്‍ വോഡഫോണ്‍ ഐഡിയ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് ടെക്നോളജി ഓഫിസര്‍ ജഗ്ബീര്‍ സിങ് പറഞ്ഞു.

തങ്ങളുടെ എല്ലാ ഉപഭോക്തൃനിരയ്ക്കും സംരക്ഷണം നല്‍കുന്ന മുഖ്യ നീക്കമാണ് നോക്കിയ നെറ്റ്ഗാര്‍ഡ് ഇഡിആറെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫിസറും ഡാറ്റാ പ്രൈവസി ഓഫിസറുമായ മതന്‍ ബാബു കാസിലിങ്കം പറഞ്ഞു.

കൂടുതല്‍ സൈബര്‍ വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മികച്ച പരിരക്ഷ ലഭ്യമാക്കാന്‍ നെറ്റ്ഗാര്‍ഡ് ഇഡിആര്‍ സഹായകമാകുമെന്ന് നോക്കിയ ക്ലൗഡ് ആന്‍റ് നെറ്റ്വര്‍ക്ക് സര്‍വീസസ് ഇന്ത്യ മാര്‍ക്കറ്റ് ലീഡര്‍ അരവിന്ദ് ഖുറാന പറഞ്ഞു.

]]>
കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ നെറ്റ്വര്‍ക്കായി വി; മൊബൈല്‍ കണക്റ്റിവിറ്റിയും ഡാറ്റ വേഗതയും വര്‍ദ്ധിപ്പിക്കുന്നു https://thenewsaic.com/2024/09/25/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d/ Wed, 25 Sep 2024 07:47:07 +0000 https://thenewsaic.com/?p=282 കൊച്ചി: ദേശീയ തലത്തിലെ വികസനത്തിന്‍റെ ഭാഗമായി മുന്‍നിര ടെലികോം സേവനദാതാവായ വി കേരളത്തിലെ കവറേജും ശേഷിയും വികസിപ്പിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചു. കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ ശൃംഖലയായ വി 14 ജില്ലകളിലെ 8000ത്തിലേറെ സൈററുകളിലായി 900 മെഗാഹെര്‍ട്സ് അധിക സ്പെക്ട്രമാണ് വിന്യസിച്ചത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വീടിനുള്ളില്‍ മികച്ച കവറേജും കണക്റ്റിവിറ്റിയും ലഭിക്കും. വേഗത്തിലുള്ള ഡാറ്റാ സ്പീഡും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും.

ഏപ്രില്‍ മാസത്തില്‍ എഫ്പിഒയിലൂടെ 18,000 കോടി രൂപ വിജയകരമായി സമാഹരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നെറ്റ്വര്‍ക്ക് വികസന നീക്കങ്ങള്‍ നടത്തുന്നത്. ഈ തുക 4ജി കവറേജ് വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് വി അറിയിച്ചു.

കണക്ടിവിറ്റി, എന്‍റര്‍ടൈന്‍മെന്‍റ് എന്നിവ സംയോജിപ്പിച്ചു നല്‍കുന്ന നിരവധി നീക്കങ്ങളാണ് വി ഉപഭോക്താക്കള്‍ക്കു നല്‍കി വരുന്നത്. അടുത്തിടെ  കമ്പനിയുടെ  മൊബിലിറ്റി, ബ്രോഡ്ബാന്‍ഡ് ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡുമായി സഹകരിച്ച് വി വണ്‍ പുറത്തിറക്കി. ഇത് 2499 രൂപയില്‍ ആരംഭിക്കുന്ന ഒടിടി ബണ്ടില്‍ഡ് പ്ലാനുകളുമായാണ് വരുന്നത്.

എല്‍900 പ്രയോജനപ്പെടുത്തി തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നത് ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്ന മേഖലയിലെ സുപ്രധാന ചുവടുവെപ്പാണെന്ന് വോഡഫോണ്‍ ഐഡിയ കേരള, തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം പറഞ്ഞു. വീട്ടിലായാലും ഓഫിസിലായാലും പൊതു സ്ഥലത്തായാലും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ നെറ്റ്വര്‍ക്കിന്‍റെ പിന്തുണയോടെ തടസമില്ലാതെ കണക്ടഡ് ആയിരിക്കാന്‍ ഇതു സഹായിക്കുമെന്നും വരും മാസങ്ങളില്‍ പുതിയ ആനുകൂല്യങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതോടൊപ്പം നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യത്തിനായുള്ള നിക്ഷേപവും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ജനങ്ങളുടെ ആശയവിനിമയവും കണക്റ്റിവിറ്റി ആവശ്യകതകളും വി മനസ്സിലാക്കി മികച്ച പ്ലാനുകളും ഓഫറുകളുമായി കാര്യമായ മുന്നേറ്റം നടത്തുകയും ചെയ്യുന്നു.

ډ              വി ഗ്യാരണ്ടി പ്രോഗ്രാം: 5ജി സ്മാര്‍ട്ട്ഫോണുകളോ പുതിയ 4ജി സ്മാര്‍ട്ട്ഫോണുകളോ ഉള്ള വി ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തില്‍ 130ജിബി ഗ്യാരണ്ടീഡ് അധിക ഡാറ്റ ലഭിക്കുന്നു. തുടര്‍ച്ചയായ 13 റീചാര്‍ജ് സൈക്കിളുകള്‍ക്കായി ഓരോ 28 ദിവസത്തിലും 10ജിബി തനിയെ ക്രെഡിറ്റ് ആകും.

ډ 1201 രൂപയുടെ പ്രതിമാസ വാടകയ്ക്ക് പുതുക്കിയ റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാന്‍ നോണ്‍-സ്റ്റോപ്പ് സര്‍ഫിംഗ്, സ്ട്രീമിംഗ്, നെറ്റ്ഫ്ളിക്സ് അടിസ്ഥാന പ്ലാന്‍, ആറ് മാസത്തെ സ്വിഗ്ഗി വണ്‍ അംഗത്വം, ഏഴ് ദിവസത്തെ ഇന്‍റര്‍നാഷണല്‍ റോമിംഗ് പായ്ക്ക് തുടങ്ങിയ കോംപ്ലിമെന്‍ററി ഓഫറുകളുമായി അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു.

ډ  വി മൂവീസ് & ടിവി ആപ്പ് ഒറ്റ സബ്സ്ക്രിപ്ഷനില്‍ 17 ഒടിടി പ്ലാറ്റ്ഫോമുകളും  350 ലൈവ് ടിവി ചാനലുകളും ലഭ്യമാക്കുന്നു. ഇത് ഇപ്പോള്‍ രണ്ട് പുതിയ സബ്സ്ക്രിപ്ഷന്‍ പ്ലാനുകളില്‍ ലഭ്യമാണ്. വി മൂവീസ് & ടിവി പ്ലസ് പ്രതിമാസം 248 രൂപയ്ക്കും, വി മൂവീസ് & ടിവി ലൈറ്റ്  പ്രതിമാസം 154 രൂപയ്ക്കും ലഭ്യമാണ്.

ډ  വി അതിന്‍റെ ബണ്ടിംഗ് പ്ലാനുകള്‍ വിപുലീകരിക്കുന്നു. നിലവില്‍ ഇത് ആമസോണ്‍ പ്രൈം,

നെറ്റ്ഫ്ളിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാര്‍, സോണിലിവ്, സണ്‍നെസ്റ്റ് എന്നിവയ്ക്കൊപ്പം ഒടിടി ബണ്ടിലുകള്‍ ലഭ്യമാക്കുന്നു കൂടാതെ കൂടുതല്‍ പങ്കാളിത്തങ്ങള്‍ക്കുള്ള നടപടിക്രമങ്ങളിലാണ്.

]]>