Home Health ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കോക്ലിയര്‍ ഇംപ്ലാന്‍റ് സിസ്റ്റമായ കോക്ലിയര്‍ ന്യൂക്ലിയസ് നെക്സ സിസ്റ്റം പുറത്തിറക്കി

ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കോക്ലിയര്‍ ഇംപ്ലാന്‍റ് സിസ്റ്റമായ കോക്ലിയര്‍ ന്യൂക്ലിയസ് നെക്സ സിസ്റ്റം പുറത്തിറക്കി

5
0
The world’s first and only smart cochlear implant system with both behind-the-ear and off-the-ear hearing options

കൊച്ചി: ശരീരത്തില്‍ പിടിപ്പിക്കാവുന്ന ശ്രവണ സഹായികളുടെ ആഗോളതലത്തിലെ മുന്‍നിരക്കാരായ കോക്ലിയര്‍ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കോക്ലിയര്‍ ഇംപ്ലാന്‍റ് സിസ്റ്റമായ കോക്ലിയര്‍ ന്യൂക്ലിയസ് നെക്സ സിസ്റ്റം പുറത്തിറക്കി.

20 വര്‍ഷത്തിലേറെ നീണ്ട ഗവേഷണവും വികസനവും അടിസ്ഥാനമാക്കിയാണ് ന്യൂക്ലിയസ് നെക്സ സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ നവീകരണത്തിലും നിര്‍മ്മിത ബുദ്ധി  അധിഷ്ഠിത മാറ്റങ്ങളിലും  ഇന്ത്യ വേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അതേ പുരോഗതിയുടെ പ്രതിഫലനമായ ഈ വിപ്ലവകരമായ കണ്ടെത്തല്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ട്. ഇത് ശ്രവണപരിചരണത്തെ കൂടുതല്‍ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ കേള്‍വിപരിമിതിയുള്ളവര്‍ക്കും ആരോഗ്യ വിദഗ്ദ്ധര്‍ക്കും കഴിയുമെന്ന് കോക്ലിയര്‍ സൗത്ത് ഏഷ്യ & സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ ജനറല്‍ മാനേജര്‍ വന്ദന പിഷാരടി പറഞ്ഞു.

ഇന്ന് ലഭ്യമായ പരമ്പരാഗത കോക്ലിയര്‍ ഇംപ്ലാന്‍റുകള്‍ക്ക് അവരുടെ സൗണ്ട് പ്രോസസര്‍ അപ്ഗ്രേഡ് ചെയ്തുകൊണ്ട് മാത്രമേ ഭാവിയിലെ നവീകരണം ലഭ്യമാകൂ. എന്നാല്‍ ന്യൂക്ലിയസ് നെക്സ സിസ്റ്റം ഉപയോഗിക്കുന്ന ആളുകള്‍ക്ക് അവരുടെ സ്മാര്‍ട്ട് ഇംപ്ലാന്‍റിലെ ഫേംവെയറിലേക്കുള്ള അപ്ഡേറ്റുകളിലൂടെയും കാലക്രമേണ അവരുടെ സൗണ്ട് പ്രോസസറിലേക്കുള്ള അപ്ഗ്രേഡുകളിലൂടെയും പുതിയ സവിശേഷതകളും സാങ്കേതിക പുരോഗതികളും അനുഭവിക്കാനാകും.

ന്യൂക്ലിയസ് നെക്സ സിസ്റ്റം വിശ്വസനീയമായ സാങ്കേതിക വിദ്യയെ അത്യാധുനിക ചിപ്പ്സെറ്റുമായി ബന്ധിപ്പിക്കുന്നു. ഇത് വ്യക്തമായ കേള്‍വി ഉറപ്പാക്കുകയും ഉപഭോക്തൃപരിശ്രമം കുറയ്ക്കുകയും ശ്രവണ ഇംപ്ലാന്‍റുകളില്‍ പുതിയ മാനദണ്ഡം സ്ൃഷ്ടിക്കുകയും ചെയ്യുന്നതായി  കോക്ലിയര്‍ ചീഫ് ടെക്നോളജി ഓഫീസര്‍ ജാന്‍ ജാന്‍സെന്‍ പറഞ്ഞു.

ന്യൂക്ലിയസ് നെക്സ സിസ്റ്റത്തില്‍ അപ്ഗ്രേഡ് ചെയ്യാവുന്ന ഫേംവെയറുണ്ട്. ഇത് ഭാവിയിലെ നവീകരണങ്ങള്‍ സാധ്യമാക്കും. ഈ സിസ്റ്റം വ്യക്തിഗതമാക്കി ശ്രവണ ക്രമീകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിലൂടെ സൗകര്യപ്രദമായ അപ്ഗ്രേഡുകള്‍ സാധ്യമാക്കുന്നു. പുതുതായി അവതരിപ്പിച്ച ‘സ്മാര്‍ട്ട് സിങ്ക്’ സവിശേഷതയോടെ ഉപയോക്താവ് “ബ്ലാങ്ക്” ശബ്ദ പ്രോസസര്‍ എടുക്കുകയോ സ്വീകരിക്കുകയോ ചെയ്താല്‍ മതി; വ്യക്തിഗത ക്രമീകരണങ്ങള്‍ സ്വയം പുതിയ ശബ്ദ പ്രോസസറിലേക്ക് പകര്‍ത്തപ്പെടും. ഇതിലൂടെ കുറച്ച് സെക്കന്‍ഡുകള്‍ക്കകം തന്നെ വ്യക്തിക്ക് കൊക്ലിയര്‍ ഇംപ്ലാന്‍റ് ഉപയോഗിച്ച് വീണ്ടും കേള്‍ക്കാന്‍ സാധിക്കുമെന്ന് ജാന്‍ ജാന്‍സെന്‍ കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് 750,000-ത്തിലധികം ശ്രവണ ഇംപ്ലാന്‍റുകള്‍ കോക്ലിയര്‍ നല്‍കിയിട്ടുണ്ട്. പുതിയ കോക്ലിയര്‍ ന്യൂക്ലിയസ് നെക്സ സിസ്റ്റം ഈ മാസം മുതല്‍ ഇന്ത്യയില്‍ ലഭ്യമാണ്.