Home Politics ട്രംപിന് കനത്ത തിരിച്ചടി; പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പൊരുതി ഇന്ത്യൻ വംശജ

ട്രംപിന് കനത്ത തിരിച്ചടി; പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പൊരുതി ഇന്ത്യൻ വംശജ

4
0

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ പൗരത്വ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് നേതൃത്വം നൽകി ഇന്ത്യൻ വംശജയായ അഭിഭാഷക സ്മിത ഘോഷ് ശ്രദ്ധേയയാകുന്നു. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് ജന്മാവകാശമായി ലഭിക്കുന്ന പൗരത്വം ഭാഗികമായി റദ്ദാക്കിക്കൊണ്ടുള്ള ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്മിത സുപ്രീം കോടതിയിൽ ശക്തമായ വാദമുഖങ്ങൾ നിരത്തിയത്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന കോൺസ്റ്റിറ്റ്യൂഷനൽ അക്കൗണ്ടബിലിറ്റി സെന്ററിനെ (സിഎസി) പ്രതിനിധീകരിച്ചാണ് അവർ കോടതിയിൽ ഹാജരായത്.

കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്ന നിലവിലെ നിയമം റദ്ദാക്കിയ ട്രംപിന്റെ ഉത്തരവ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതിയെയും ചോദ്യം ചെയ്യുന്നതാണ് ഈ ഉത്തരവെന്ന് സ്മിത ഘോഷ് കോടതിയിൽ വാദിച്ചു.

കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ഈ നിയമ പരിഷ്കരണത്തിന്റെ നിയമസാധുത കോടതി ഇപ്പോൾ ഗൗരവകരമായി പരിശോധിച്ചു വരികയാണ്. ലോകമെമ്പാടുമുള്ള കുടിയേറ്റ സമൂഹങ്ങളെ ബാധിക്കുന്ന ഈ കേസിൽ ഒരു ഇന്ത്യൻ വംശജ നിയമപോരാട്ടത്തിന് ചുക്കാൻ പിടിക്കുന്നത് വലിയ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ കാണുന്നത്.