Home cinema തിയറ്ററുകൾ കീഴടക്കി സൈജു കുറുപ്പിന്റെ ‘ആരം’ ; സോണി ലിവിലൂടെ സ്ട്രീമിങ്

തിയറ്ററുകൾ കീഴടക്കി സൈജു കുറുപ്പിന്റെ ‘ആരം’ ; സോണി ലിവിലൂടെ സ്ട്രീമിങ്

5
0

രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായി എത്തിയ പുതിയ ക്രൈം ത്രില്ലർ ചിത്രം ‘ആരം’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം വിറ്റുപോവുകയെന്ന ഇന്നത്തെ പതിവിന് വിപരീതമായി, തിയറ്ററുകളിൽ വിജയം കൈവരിച്ച ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത് എന്നത് ‘ആരത്തിന്റെ പ്രധാന പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്‌ഫോമായ സോണി ലിവ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിട്ടുണ്ട്. തിയറ്റർ പ്രദർശനം പൂർത്തിയായ ശേഷമാകും ചിത്രം സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തുക.

തിയറ്ററുകൾ കീഴടക്കി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ

ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നിറഞ്ഞ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇൻവെസ്റ്റിഗേഷന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങളും വഴിതിരിവുകളും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. വിഷ്ണു രാമചന്ദ്രനാണ് ഈ സസ്പെൻസ് ത്രില്ലറിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വൻ താരനിരയും മികച്ച അണിയറപ്രവർത്തകരും

സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ യു, ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജിത്തു ദാമോദർ ഛായാഗ്രഹണവും വി സാജൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതവും കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരുടെ വരികളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. റോബിൻ ടോം ആണ് ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടർ.