ആരോപണങ്ങളെ ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിക്കളഞ്ഞു.
ബില്ലുകൾ അവതരിപ്പിക്കുന്ന ഘട്ടത്തിൽ അവയുടെ ഉള്ളടക്കത്തെയോ യോഗ്യതയെയോ ചോദ്യം ചെയ്യാൻ നിയമപരമായി പ്രതിപക്ഷത്തിന് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികമായ കാര്യങ്ങൾ മാത്രമേ ഈ ഘട്ടത്തിൽ ഉന്നയിക്കാൻ കഴിയൂ എന്നും ഷാ തിരിച്ചടിച്ചു.
പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ചർച്ചാവേളയിൽ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.






