Home Business 12,499 രൂപയ്ക്ക് എച്ച്.എം.ഡി വൈബ്2 5ജി ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യം

12,499 രൂപയ്ക്ക് എച്ച്.എം.ഡി വൈബ്2 5ജി ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യം

9
0

കൊച്ചി: ഇന്‍ഡസ് ബൈ സര്‍വം എ.ഐയുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്ഫോണായ എച്ച്.എം.ഡി വൈബ്2 5ജിയുടെ സെയില്‍ ഫ്ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു. പ്രത്യേക ഓഫറില്‍ 4 ജിബി/128 ജിബി മോഡലിന് 12,499 രൂപ മാത്രമാണ് വില.

ഇന്ത്യയിലെ യുവാക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്ത എച്ച്.എം.ഡി വൈബ്2 5ജി, എ.ഐ. അധിഷ്ഠിത അനുഭവങ്ങള്‍, ഭാവിക്ക് അനുയോജ്യമായ കണക്റ്റിവിറ്റി, പ്രീമിയം രൂപകല്‍പ്പന എന്നിവ സംയോജിപ്പിച്ച് 15,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 16ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6000 എം.എ.എച്ചിന്‍റെ അഡാപ്റ്റീവ് ബാറ്ററിയാണ് ഇതിലുള്ളത്. 18 വാട്ടാണ് ചാര്‍ജിംഗ് ശേഷി.

വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന ഐ.പി.64 നിലവാരമുള്ള പ്രീമിയം രൂപകല്‍പ്പനയാണ് എച്ച്.എം.ഡി വൈബ്2 5ജിയുടേത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റിന്‍റേതാണ് ഡിസ്പ്ലേ. 2.3 ഗിഗാഹെര്‍ട്സിന്‍റെ എട്ട് കോര്‍ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. പിന്നില്‍ 50 മെഗാപിക്സലിന്‍റെ ഡുവല്‍ എ.ഐ. ക്യാമറയും മുന്നില്‍ 8 മെഗാപിക്സലിന്‍റെ ക്യാമറയുമാണുള്ളത്.

സര്‍വം എ.ഐ, സഞ്ചാര്‍ സാഥി, ഫ്ളിപ്കാര്‍ട്ട് എന്നിവയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യ ഫസ്റ്റ ഇന്നൊവേഷന്‍, ഡിജിറ്റല്‍ സുരക്ഷ, സാങ്കേതികവിദ്യ എന്നിവ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമം എച്ച്.എം.ഡി തുടരുകയാണ്.